'മുഫാസാ... ഹലോ...'; പാകിസ്ഥാനില്‍ കാറിന്‍റെ പിന്‍സീറ്റില്‍ തല പുറത്തേക്കിട്ട് ഒരു സിംഹകുട്ടി, വീഡിയോ വൈറല്‍ !

By Web Team  |  First Published Dec 29, 2023, 11:31 AM IST

പതിവ് കാഴ്ചയില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്ക്പ്പെട്ടൊരു വീഡിയോയില്‍ കാറിന് പുറകിലിരുന്നത് സാക്ഷാല്‍ സിംഹ കുട്ടി.    


മ്മുടെ നിരത്തുകളില്‍ കാറുകളിലും ഓട്ടോകളിലും പട്ടികളുമായി പോകുന്നവരെ കാണാം. ചിലര്‍ വെറ്ററിനറി ആശുപത്രികളിലേക്ക് തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൊണ്ട് പോകുമ്പോള്‍ മറ്റ് ചിലര്‍ സുഹൃത്തുക്കളുടെ വീടുകളിലേക്കോ മറ്റ് സ്ഥലങ്ങളിലെക്കോ പോകുമ്പോഴും വളര്‍ത്തുമൃഗങ്ങളെ കൂടെ കൂട്ടുന്നു. ഈ പതിവ് കാഴ്ചയില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്ക്പ്പെട്ടൊരു വീഡിയോയില്‍ കാറിന് പുറകിലിരുന്നത് സാക്ഷാല്‍ സിംഹ കുട്ടി.    umbreenibrahimphotography എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അമ്പത് ലക്ഷത്തോളം  പേര്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. 

'ട്രാഫിക്കിലെ റെഡ് ലൈറ്റില്‍പ്പെട്ട മുഫാസയെ കാണാം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തിരക്കേറിയ ഒരു റോഡില്‍ ട്രാഫിക്കില്‍പ്പെട്ട് കിടക്കുന്ന ഒരു കാറിന്‍റെ പുറകിലെ സീറ്റിലായിരുന്നു സിംഹ കുട്ടിയിരുന്നിരുന്നത്. സിംഹകുട്ടിക്ക് അടുത്തായി ഒരു പയ്യാനും ഉണ്ടായിരുന്നു. കാറില്‍ ഡ്രൈവറെ കൂടാതെ മറ്റ് ചില യാത്രക്കാരും ഉണ്ടായിരുന്നു. സിംഹ കുട്ടിയുടെ പേരെന്തെന്ന് ചോദിക്കുമ്പോള്‍ അടുത്തിരുന്ന പയ്യന്‍ മുഫാസ എന്ന് പറയുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ മുഫാസാ.. ഹാലോ എന്ന് വീഡിയോ ചിത്രീകരിക്കുന്ന യുവതി സിംഹ കുട്ടിയെ വിളിക്കുന്നു. എന്നാല്‍, യാതൊരു താത്പര്യവും ഇല്ലാത്ത പോലെ തീര്‍ത്തും അലസനായിട്ടായിരുന്നു സിംഹ കുട്ടി വാഹനത്തിലിരുന്നത്. അവന്‍ തല പുറത്തേക്കിട്ട് കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ടിരുന്നു. 

Latest Videos

'എന്ത്, ഏവറസ്റ്റിലും ട്രാഫിക് ബ്ലോക്കോ?'; ഏവറസ്റ്റിലേക്കുള്ള തിരക്കേറിയ ഒറ്റയടി പാതയുടെ ചിത്രം വൈറല്‍ !

'ഓടുന്ന കാറിന്‍റെ മുകളിൽ കിടന്നുറങ്ങുന്ന കുട്ടികൾ'; ഗോവയില്‍ സഞ്ചാരികൾക്ക് നിയന്ത്രണം വേണമെന്ന് സോഷ്യല്‍ മീഡിയ

വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. നിരവധി പേര്‍ തങ്ങളുടെ അതിശയം അറിയിക്കാനെത്തി. 'ആരും പേടിക്കണ്ട,പൂച്ച പ്രോട്ടീൻ പൌഡർ കഴിച്ചതാണ്.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. അവന്‍ ക്യൂട്ടാണെന്ന് മറ്റൊരു കാഴ്ചക്കാരി എഴുതി. 'അവന്‍ സന്തോഷവാനാണെന്ന് തോന്നുന്നില്ല. നിങ്ങൾക്ക് ഈ മൃഗങ്ങളെ ഇതുപോലെ വളർത്താൻ കഴിയില്ല. അവർ സത്യത്തില്‍ കാട്ടിൽ ചെയ്യുന്നത് ചെയ്യുമ്പോൾ, ആളുകൾ അനാവശ്യമായി അവരുടെ അറിവ് പകരുന്നു. ' വെറൊരാള്‍ എഴുതി. 'കുറഞ്ഞ പക്ഷം അവന്‍ മൃഗശാലയിലല്ല. മൃഗശാലകള്‍ അവരെ സംബന്ധിച്ച് നരഗമാണ്. വേറൊരു കാഴ്ചക്കാരനെഴുതി. പാകിസ്ഥാനില്‍ നിന്ന് മുമ്പും  കടുവകളെയും സിംഹങ്ങളും കൊണ്ട് റോഡിലൂടെ നടക്കുന്ന ആളുകളുടെ വീഡിയോ വൈറലായിരുന്നു. 

ട്രെയിൻ 9 മണിക്കൂർ വൈകി; ഒടുവിൽ 4,500 രൂപ മുടക്കി ടാക്സി പിടിച്ചതായി യാത്രക്കാരന്‍റെ കുറിപ്പ് !
 

click me!