അടങ്ങിക്കിടക്കുന്ന പുലിയുടെ വാലിൽ പിടിച്ചാല്‍ പിന്നീട് എന്താണ് സംഭവിക്കുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ പുലി തന്നെ സ്വന്തം വാലില്‍ പിടിച്ചാല്‍ എന്താകും അവസ്ഥ?
മലയാളത്തില്‍ ഏറെ പ്രശസ്തമായൊരു ഭാഷാ പ്രയോഗമാണ് 'പുലിവാല് പിടിക്കുക' എന്നത്. അബദ്ധത്തിലോ, ചിലപ്പോള്‍ ബോധപൂര്‍വ്വമോ ആയി പ്രശ്നങ്ങളില്‍ ചെന്ന് പെടുന്നതിനെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ തന്നെ പ്രശ്നങ്ങളില്‍ ചെന്ന് വീഴുകയും പിന്നീട് ആ പ്രശ്നത്തില്‍ നിന്നും ഊരാനായി ഏറെ പാടുപെടേണ്ടിവരുകയും ചെയ്യുമ്പോഴാണ് മലയാളികള്‍ സാധാരണയായി ഈ പ്രയോഗം ഉപയോഗിക്കുന്നത്. അടങ്ങിക്കിടക്കുന്ന പുലിയുടെ വാലിൽ പിടിച്ചാല്‍ പിന്നീട് എന്താണ് സംഭവിക്കുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ പുലി തന്നെ സ്വന്തം വാലില്‍ പിടിച്ചാല്‍ എന്താകും അവസ്ഥ?
ആ അവസ്ഥ ചിത്രീകരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കണ്ടത് ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ്. വീഡിയോ പങ്കുവച്ച് കൊണ്ട് നസിയ ഖാൻ ഇങ്ങനെ എഴുതി, ' നീ ഒരു പുള്ളിപ്പുലിയാണോ ? നിങ്ങള്‍ സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കി.' വീഡിയോയില്‍ ഒരു ചളി നിറഞ്ഞൊരു വെള്ളക്കുഴിയില്‍ നിന്നും വട്ടം തിരിയുന്ന ഒരു പുള്ളിപുലിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യം എന്താണ് സംഭവിച്ചതെന്ന് കാഴ്ചക്കാരന് മനസിലാക്കില്ലെങ്കിലും പുലി ഒന്ന് രണ്ട് വട്ടം തിരിഞ്ഞതിന് പിന്നാലെ വെള്ളത്തില്‍ നിന്നും കരയ്ക്ക് കയറുന്നു.
undefined
സിഡ്നിയില്‍ ബാല്‍ക്കണി വാടകയ്ക്ക്; പക്ഷേ, വില അല്പം കൂടും, മാസം 80,000 രൂപ
क्या तेंदुआ बनेगा रे तू 😂
आपने बिरादरी का नाक क****वा दिया ☹️ pic.twitter.com/ce4Ly46n0J
മഴക്കാല മുന്നൊരുക്കം; മനുഷ്യര്‍ക്ക് മാത്രം പോരാ, വളര്‍ത്തു മൃഗങ്ങളും അതിജീവിക്കണം
അപ്പോഴാണ് പുലിയുടെ വായില്‍ എന്തോ കടിച്ച് പിടിച്ചതായി കാണാന്‍ കഴിയുക. കരയില്‍ വച്ചു പുലി ഒന്ന് രണ്ട് വട്ടം വട്ടംകറങ്ങുന്നു. അപ്പോള്‍ പുലിയുടെ വായിലുള്ളത് സ്വന്തം വാലാണെന്ന് കാഴ്ചക്കാരന് വ്യക്തമാകുന്നു. 'പുലി പിടിച്ച പുലിവാല്‍' വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ രസിപ്പിച്ചെന്ന് വ്യക്തം. നിരവധി പേരാണ് ചിരിക്കുന്ന ഇമോജികള്‍ പങ്കുവച്ചത്. 'അതൊരു പാമ്പാണെന്ന് അവന്‍ കരുതി, അവൻ സ്വയം മുറിക്കുന്നു.' ഒരു കാഴ്ചക്കാരനെഴുതി.
ഉമ്മ കൊടുക്കുവാണേല്‍ ഇങ്ങനെ കൊടുക്കണം; കടുവയെ ചുംബിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍