പോരാട്ടം മുറുകി. അപ്പോഴാണ് സമീപത്തെ തടാകത്തിൽ നിന്ന് രണ്ട് മുതലകൾ അങ്ങോട്ട് രംഗപ്രവേശം ചെയ്യുന്നത്. അവരുടെയും ലക്ഷ്യം മൃതപ്രാണനായി നിലത്ത് കിടക്കുന്ന പുള്ളിമാൻ തന്നെ.
ദക്ഷിണാഫ്രിക്കയിലെ മാർലോത്ത് പാർക്കിൽ നിന്നുള്ള ഒരു വേട്ടയാടലിന്‍റെ അപൂർവ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പുള്ളിപ്പുലിയും കഴുതപ്പുലികളും മുതലകളും ചേർന്ന് നടത്തിയ പോരാട്ടത്തിൽ ഇരയായതാകട്ടെ ഒരു പാവം പുള്ളിമാനും. മാർലോത്ത് പാർക്കിലെ ഐടി കൺസൾട്ടന്‍റ് ട്രാവിസ് കരേരയാണ് ഈ അപൂർവ ദൃശ്യങ്ങൾ നേരിൽ കാണുകയും തന്‍റെ ക്യാമറയിൽ പകർത്തുകയും ചെയ്തത്. യാത്രയ്ക്കിടെ കരേരയുടെ സുഹൃത്തുക്കൾ പാർക്കിൽ ഒരു പുള്ളിപ്പുലിയെ കണ്ടതോടെയാണ് കാര്യങ്ങൾ ആരംഭിച്ചത്.
ഈ രംഗം നേരിട്ട് കാണാനുള്ള ആകാംക്ഷയിൽ കരേരയും അവരോടൊപ്പം ചേർന്നു. തനിക്ക് പറ്റിയ ഒരു ഇരയ്ക്കായി കാത്തിരിക്കുന്ന പുള്ളിപ്പുലിയെ ആയിരുന്നു അവർ ആദ്യം നിരീക്ഷിച്ചത്. സമീപത്തായി ഒരു കൂട്ടം കലമാനുകളും നിൽപ്പുണ്ടായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പുള്ളിപ്പുലി ഒരു പുള്ളിമാനിനെ പിടികൂടി സ്വസ്ഥമായി കഴിക്കാനാരംഭിച്ചു. സൂര്യൻ അസ്തമിച്ചു തുടങ്ങിയപ്പോഴേക്ക് അവിടേയ്ക്ക് അടുത്ത ആൾ എത്തി. ഒരു കഴുതപ്പുലിയായിരുന്നു അത്. അതിന്‍റെയും ലക്ഷ്യം പുള്ളിമാനായിരുന്നു. ഇതിനിടെയിൽ പുള്ളിപ്പുലി താന്‍ പിടികൂടിയ കലമാനെ അകത്താക്കാൻ തുടങ്ങി. പക്ഷെ കഴുതപ്പുലികൾ വേറുതേയിരുന്നില്ല. അവ പുള്ളിപ്പുലി പിടികൂടിയ കലമാനെ, പുലിയുടെ വായ്ക്ക് കീഴില്‍ നിന്ന് തന്നെ തട്ടിയെടുത്തു.
'ചേച്ചിമാരെ ഞാനൂടെ...', 'ന്‍റുമ്മാ...'; ഷൂട്ടിനിടെ തെരുവ് നായ എത്തിയ റീല്‍സ് വൈറല്‍ !
'വെള്ളം വെള്ളം സര്‍വത്ര, പക്ഷേ...'; വെള്ളം കുടിക്കാന്‍ കഷ്ടപ്പെടുന്ന ജിറാഫിന്‍റെ വീഡിയോ വൈറൽ
പിന്നെ പറയേണ്ടല്ലോ കാര്യം പോരാട്ടം മുറുകി. അപ്പോഴാണ് സമീപത്തെ തടാകത്തിൽ നിന്ന് രണ്ട് മുതലകൾ അങ്ങോട്ട് രംഗപ്രവേശം ചെയ്യുന്നത്. അവരുടെയും ലക്ഷ്യം മൃതപ്രാണനായി നിലത്ത് കിടക്കുന്ന കലമാൻ തന്നെ. മുതലകളെ കണ്ടതും പുള്ളിപ്പുലി പേടിച്ച് പിൻവാങ്ങി. പിന്നീട് നടന്ന പോരാട്ടം കഴുതുപ്പുലിയും മുതലകളും തമ്മിലായിരുന്നു.. പോരാട്ടത്തിനിടയിൽ തന്നെ മുതലകൾ മാനിന്‍റെ പകുതിയോളം അകത്താക്കി കഴിഞ്ഞിരുന്നു. ബാക്കിയുണ്ടായിരുന്നത് കഴുതപ്പുലികളും തിന്നു. പണിപ്പെട്ട് മാനിനെ പിടികൂടിയ പുള്ളിപ്പുലി ദൂരെ മാറി ഇതെല്ലാം നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.