'എന്താ മൂഡ്, പൊളി മൂഡ്'; പുഷ്പ 2 -ലെ പാട്ടിന് ചുവടുവച്ച് കൊച്ചി സർവ്വകലാശാല പ്രൊഫസറുടെ വീഡിയോ വൈറല്‍

By Web Team  |  First Published Dec 24, 2024, 10:57 AM IST

കുട്ടികള്‍ പാട്ടിന് നൃത്തം ചെയ്യുന്നത് കണ്ടപ്പോള്‍ അധ്യാപികയ്ക്കും നൃത്തം ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. വീഡിയോ വൈറലായതോടെ ടീച്ചറെ, എച്ച്ഒഡിയായി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. 
 



പുഷ്പ 2: ദ റൂൾ, തീയറ്ററുകളിലെത്തിയതിന് പിന്നാലെ നായകന്‍ അല്ലു അര്‍ജ്ജുന്‍ വിവാദങ്ങളില്‍പ്പെട്ടെങ്കിലും സിനിമയിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്.  ശങ്കരർ ബാബു കണ്ടുകൂരിയും ലക്ഷ്മി ദാസയും ചേർന്ന് ആലപിച്ച 'പീലിംഗ്സ്' എന്ന ഗാനം സമൂഹ മാധ്യമ റീലുകളിലും വൈറലാണ്. ഈ ഗാനത്തിന് നൃത്തം ചെയ്ത കൊച്ചി സര്‍വ്വകലാശാല പ്രൊഫസറുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് പ്രൊഫസറെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ മൈക്രോബയോളജി വിഭാഗം മേധാവിയായ പാര്‍വ്വതി വേണുവാണ് കാമ്പസിലെ കുട്ടികളോടൊപ്പം നൃത്തം ചെയ്ത് വൈറലായത്. കോളേജിലെ ഒരു പരിപാടിക്കിടെ വിദ്യാര്‍ത്ഥിനികള്‍ പാട്ട് വച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് പ്രൊഫസര്‍ കൈയില്‍ ഒരു ബാഗുമായി എത്തുന്നത്. പാട്ടിന്‍റെ ലഹരിയില്‍ നൃത്തം ചെയ്യാതെ മടങ്ങുന്നതെങ്ങനെ എന്ന് കരുതിയാകണം പ്രൊഫസര്‍ തന്‍റെ ബാഗ് സമീപത്തെ ഒരു കസേരയില്‍ സുരക്ഷിതമായി വച്ച ശേഷം കുട്ടികളോടൊപ്പം നൃത്തം ചവിട്ടുന്നു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപിക കൂടി നൃത്തത്തിനെത്തിയതോടെ വിദ്യാര്‍ത്ഥികളും ആവേശത്തിലായി. 

Latest Videos

undefined

പാലം തകരാറിലാണെന്ന് കൌണ്‍സിലർ പറഞ്ഞ് തീരും മുന്നേ ഇടിഞ്ഞ് താഴേക്ക്; വീഡിയോ വൈറല്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @ottta_mynd

'എന്തോന്നെടേയ് ഇതൊക്കെ?' 36,000 അടി ഉയരത്തിൽ പേപ്പർ കപ്പിൽ ചായ ഒഴിച്ച് കൊടുക്കുന്ന ഇന്ത്യക്കാരന്‍റെ വീഡിയോ

'നിങ്ങളുടെ എച്ച്ഒഡി മാഡം നിങ്ങളെക്കാൾ വൈബറായിരിക്കുമ്പോൾ' എന്നായിരുന്നു വീഡിയോയിലെ കുറിപ്പ് അതേസമയം 'എന്താ മൂഡ് പൊളി മൂഡ്' എന്ന് കുറിച്ച് കൊണ്ടാണ് ഒറ്റ മൈന്‍ഡ് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 89 ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ഏതാണ്ട് ഏഴ് ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കും ഇതുപോലൊരു എച്ച്ഒഡിയെ വേണമെന്ന് കുറിപ്പുകളെഴുതി. മറ്റ് ചിലര്‍ വീഡിയോ തങ്ങളുടെ എച്ച്ഒഡിക്ക് അയച്ച് കൊടുക്കാന്‍ പോവുകയാണെന്ന് എഴുതി. 'പാര്‍വ്വതി മാം ഊയിർ' എന്ന് എഴുതിയവുരും കൂട്ടത്തിലുണ്ടായിരുന്നു. 

'നായയിൽ നിന്ന് കരടിയെയോ' അതോ 'കരടിയില്‍ നിന്ന് നായയെയോ' രക്ഷിച്ചത്? 30 ലക്ഷം പേർ കണ്ട് വീഡിയോയിൽ തർക്കം

click me!