തുർക്കി തീരത്ത് നിന്നനിൽപ്പിൽ മുങ്ങി കൂറ്റൻ ചരക്ക് കപ്പൽ; ക്രൂ അംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറൽ

By Web Team  |  First Published Dec 25, 2024, 11:43 AM IST

തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ കാര്‍ഗോ കപ്പല്‍ പെട്ടന്നായിരുന്നു ഒരു ഭാഗത്തേക്ക് ചരിഞ്ഞത്. പിന്നാലെ കൂറ്റന്‍ കണ്ടെയ്നറുകള്‍ തുറമുഖത്തും കടലിലുമായി വീണു. 


മെഡിറ്ററേനിയന്‍ കടൽ തീരത്ത് തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ അംബർലി - മാർപോട്ട് തുറമുഖത്ത് അംന എന്ന് പേരിട്ടിരിക്കുന്ന കൊമോറോസ് പതാകയുള്ള കപ്പല്‍ എഞ്ചിന്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ കടലില്‍ മുങ്ങി. കാര്‍ഗോ കപ്പലിന്‍റെ അപകട ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.  അംബർലി - മാർപോട്ട് തുറമുഖത്ത് അടുപ്പിച്ചിരുന്ന കപ്പലിന്‍റെ എഞ്ചിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ കപ്പല്‍ കടലിലേക്ക് മുങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. 

കപ്പല്‍ കണ്ടെയ്നറുകളുടെ ഭരം മൂലം ഒരുവശത്തേക്ക് ചരിയുമ്പോള്‍ കപ്പലിന്‍റെ ഡക്കില്‍ നിന്നും രക്ഷപ്പെടാനായി തെഴിലാളികള്‍ തുറമുഖത്തേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം. അല്പ നിമിഷങ്ങള്‍ക്ക് ശേഷം കപ്പലിന്‍റെ മുകള്‍ തട്ടില്‍ അടുക്കിവച്ചിരുന്ന നൂറുകണക്കന് കണ്ടെയ്നറുകള്‍ കടലിലേക്ക് മറിയുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഡിസംബര്‍ 23 -നായിരുന്നു സംഭവം, കപ്പലിലെ തൊഴിലാളികളില്‍ അഞ്ച് പേര്‍ ബോട്ടുകളിലേക്ക് ചാടി രക്ഷപ്പെട്ടു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി. ഒരു ക്രൂ അംഗത്തിന് അപകടത്തില്‍ നിസാര പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വീഡിയോയില്‍ കാർഗോ കപ്പലില്‍ നിന്നും നിരവധി പേര്‍ തുറമുഖത്തേക്ക് ഓടി രക്ഷപ്പെടുന്നതും കാണാം. 10 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തിയെന്ന് വീഡിയോയില്‍ പറയുന്നു. 

Latest Videos

undefined

'നിനക്ക് അത്യാവശ്യമാണെന്നറിയാം'; മോഷ്ടാവിന് വൈകാരിക കുറിപ്പുമായി ഉടമ, പിന്നാലെ ബൈക്ക് യഥാസ്ഥാനത്ത്, വീഡിയോ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Daily Mail (@dailymail)

രണ്ട് ഫോണിൽ നിന്ന് ബുക്ക് ചെയ്ത ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുമായി യൂബർ; ഇതൊക്കെ എന്താണെന്ന് സോഷ്യൽ മീഡിയ

തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഏങ്ങനെയാണ് മുങ്ങിയത് എന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കാർഗോ കപ്പലിലെ അമിത ഭാരം ഒരു വശത്ത് കേന്ദ്രീകരിച്ചതാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്താംബൂളിന്‍റെ പടിഞ്ഞാറ് ഇസ്മിറ്റ് ബേയിൽ സ്ഥിതി ചെയ്യുന്ന ഡെറിൻസ് തുറമുഖത്ത് നിന്നാണ് അംന ഇസ്താംബൂളിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  1996 ല്‍ നിര്‍മ്മിച്ച 101 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ളതാണ് മുങ്ങിയ അംന എന്ന കാർഗോ കപ്പല്‍. മഡഗാസ്ക്കർ ദ്വീപിനും മൊസാമ്പിക്കിനും ഇടിയിലെ ഒരു ചെറു ദ്വീപ് രാഷ്ട്രമായ കൊമോറോസിന്‍റെ ഉടമസ്ഥതയിലുള്ള കാർഗോ കപ്പലാണ് മുങ്ങിയത്. 

പാലം തകരാറിലാണെന്ന് കൌണ്‍സിലർ പറഞ്ഞ് തീരും മുന്നേ ഇടിഞ്ഞ് താഴേക്ക്; വീഡിയോ വൈറല്‍

click me!