ഒരു വിവാഹാഘോഷത്തിനിടെ എഴുന്നെള്ളിച്ച രണ്ട് വെള്ളക്കുതിരകള്‍ക്കിടയിലൂടെ ഒരാള്‍ നൃത്ത ചുവടുകള്‍ വച്ച് നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക.
ആഘോഷങ്ങള്‍ക്കിടെയുള്ള ചില കസര്‍ത്തുകള്‍ പലപ്പോഴും അപകടങ്ങളിലേക്ക് ചെന്നെത്തിക്കും. പ്രത്യേകിച്ചും മൃഗങ്ങളോടുള്ള സമീപനങ്ങള്‍. അവയ്ക്ക് മനുഷ്യരെ പോലെ കാര്യങ്ങള്‍ വിവേചിച്ച് അറിയാന്‍ പറ്റില്ലെന്നത് തന്നെ കാരണം. പിന്നീട് ആലോചിക്കുമ്പോഴോ അതല്ലെങ്കില്‍ അതിന്‍റെ വീഡിയോ പിന്നീട് കാണുമ്പോഴോ നമ്മളില്‍ ചിരി ഉണര്‍ത്തുമെങ്കിലും അപകടം സംഭവിക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുന്ന ആള്‍ക്ക് പരിക്കേല്‍ക്കുന്നത് സാധാരണമാണ്. അത്തരമൊരു ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ വൈറലായി. CCTV IDIOTS എന്ന എക്സ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവയ്ക്കപ്പെട്ട അത്തരമൊരു വീഡിയോ ഒരു ലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ടത്.
ഒരു വിവാഹാഘോഷത്തിനിടെ എഴുന്നെള്ളിച്ച രണ്ട് വെള്ളക്കുതിരകള്‍ക്കിടയിലൂടെ ഒരാള്‍ നൃത്ത ചുവടുകള്‍ വച്ച് നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക. കറുത്ത പാന്‍റും വെള്ള ഷര്‍ട്ടും ധരിച്ച് കുതിരകള്‍ക്കിടയിലൂടെ നൃത്ത ചുവടുകള്‍ വച്ച് മുന്നേറുന്നു. ആദ്യത്തെ കുരിതയുടെ മുന്നില്‍ നിന്ന് നൃത്തം ചെയ്യുമ്പോള്‍ കുതിര അസ്വസ്ഥനായി തിരിയുന്നു. തുടര്‍ന്ന് അയാള്‍ രണ്ടാമത്തെ കുതിരയുടെ മുന്നില്‍ നിന്ന് സമാനമായ രീതിയില്‍ ചുവടുകള്‍ വയ്ക്കുന്നു. ഈ സമയം ആദ്യത്തെ കുതിര തന്‍റെ പിന്‍കാലുകള്‍ ഉപയോഗിച്ച് അയാളെ തൊഴിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.
വരന് സ്വന്തം കാലുകൊണ്ട് ഭക്ഷണം വിളമ്പുന്ന വധു; ഇതുമൊരു ഇന്ത്യന്‍ ആചാരമാണ് !
ഭയം അസ്ഥിയിലൂടെ കയറും....; ആക്രമിക്കാനെത്തിയ കാട്ടാനയെ തടയുന്ന ഫോറസ്റ്റ് ഗൈഡിന്‍റെ വീഡിയോ വൈറല്‍ !
പിന്നാലെ കുതിരകള്‍ പിന്‍കാലുകള്‍ ഉയര്‍ത്തി തൊഴിച്ച് വിടുന്ന മനുഷ്യന്‍ അടക്കമുള്ള നിരവധി മൃഗങ്ങളുടെ വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടു. ഒരു കാഴ്ചക്കാരനെഴുതിയത്, 'കുതിരയ്ക്ക് പോലും അയാളുടെ നൃത്തം സഹിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു.'
കുതിരകളും ആനകളും പോലുള്ള മൃഗങ്ങളെ വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്ക് ഉപോഗിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പെറ്റ എന്ന മൃഗസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഓരോ ഉത്സവ സീസണിലും കേരളത്തിലെ ക്ഷേത്രങ്ങളിലും പള്ളികളിലും ആന ഇടഞ്ഞ് ഉണ്ടാകുന്ന അപകടങ്ങള്‍ നമ്മുക്ക് അറിയാവുന്നതാണ്.
ടോയ്‌ലറ്റ് ഉപയോഗിച്ചു പക്ഷേ... ; ആദ്യ ദിവസം തന്നെ ജോലി നഷ്ടമായതെങ്ങനെയെന്ന് പരിതപിച്ച് യുവാവ്