ന്യൂയോര്‍ക്കിലെ ഒരു സബ്‍വേയില്‍ കിടന്നുറങ്ങുന്നയാള്‍ ബ്ലാങ്കറ്റ് മാറ്റുമ്പോള്‍ അതിന് അടിയില്‍ നിന്നും ഒരു കൂട്ടം എലികള്‍ ഒന്നിന് പുറകെ ഒന്നെന്ന തരത്തില്‍ ഇറങ്ങി ഒടുന്നതായിരുന്നു വീഡിയോയില്‍ ചിത്രീകരിച്ചിരുന്നത്.
യുഎസ്എയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ന്യൂയോര്‍ക്ക് നഗരം. സമ്പന്നതയുടെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന നഗരങ്ങളിലൊന്ന്. അവിടെ പട്ടിണിയും തൊഴില്‍രഹിതരും ഭവനരഹിതരുമുണ്ടെന്ന് കരുതാന്‍ പലര്‍ക്കും മടിയാണ്. പക്ഷേ, യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ലോകത്തിലെ എല്ലാ നഗരത്തെയും പോലെ, ഭാഗ്യാന്വേഷികള്‍ എത്തുന്ന നഗരമാണ് ന്യൂയോര്‍ക്കും. ഇത്തരം ഭാഗ്യാന്വേഷികളില്‍ പലരും നഗരത്തിലെ ഏതെങ്കിലും തുരുത്തുകളില്‍ ഒതുങ്ങുന്നു. വര്‍ദ്ധിച്ച് വരുന്ന വാടകയും മറ്റ് നികുതികളും പണപ്പെരുപ്പവും സാധാരണക്കാരെ കൂടുതല്‍ കൂടുതല്‍ ദരിദ്രരാക്കിത്തീര്‍ക്കുന്നു. ഇതിന്‍റെ ബാക്കിയായി സാധാരണക്കാര്‍ തെരുവുകളില്‍ അന്തിയുറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. പലര്‍ക്കും സ്വന്തമായുണ്ടാവുക ഒറ്റ ബ്ലാങ്കറ്റ് മാത്രമാകും. funkfiex എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് രണ്ട് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും ദയനീയമായ കാഴ്ച കാണിച്ച് തരുന്നു.
വീഡിയോയില്‍ രാത്രിയില്‍ ഒരു സബ്‍വേ സ്റ്റേഷനില്‍ ഒരു ബ്ലാങ്കറ്റ് പുതച്ച് മൂടിക്കിടക്കുന്ന ഒരു മനുഷ്യനെ കാണിക്കുന്നു. ദൂരെ നിന്നുള്ള കാഴ്ചയില്‍ തുണി കൂട്ടിയിട്ടിരിക്കുകയാണെന്ന് തോന്നും. ക്യാമറയുമായി അടുത്ത് ചെല്ലുന്നതിനിടെ ഈ തുണിക്കൂട്ടത്തില്‍ നിന്നും ഒന്ന് രണ്ട് എലികള്‍ പുറത്തേക്ക് ഇറങ്ങിയോടുന്നു. എലികള്‍ ബ്ലാങ്കറ്റില്‍ നിന്നും ഇറങ്ങിപോകുന്നത് കണ്ടാണ് അയാള്‍ വീഡിയോ ഷൂട്ട് ചെയ്തതെന്ന് തോന്നാം. ക്യാമറയുമായി കിടക്കുന്നയാളെ സമീപിക്കുന്നയാള്‍ 'യോ... യോ....' എന്ന് വിളിക്കുമ്പോള്‍ കിടക്കുന്നയാള്‍ തന്‍റെ ബ്ലാങ്കറ്റ് മാറ്റുന്നു. ഈ സമയം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി ബ്ലാങ്കറ്റില്‍ നിന്നും ഒരു കൂട്ടം എലികള്‍ ഒന്നിന് പുറകെ ഒന്നായി ഇറങ്ങി ഓടുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഈ സമയം വീഡിയോയില്‍ ചില ആശ്ചര്യ ശബ്ദങ്ങള്‍ കേള്‍ക്കാം.
സ്വിഗ്ഗി ഷര്‍ട്ടും സൊമാറ്റോ ബാഗും; പേരുകളില്‍ എന്തിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ !
'കാള കേറീന്ന് കേട്ടിട്ടേയുള്ളൂ... ഇതിപ്പോ...'; എസ്ബിഐയുടെ ശാഖയില്‍ കയറിയ കാളയുടെ വീഡിയോ വൈറല്‍ !
വീഡിയോയ്ക്ക് താഴെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് കാഴ്ചക്കാര്‍ കുറിച്ചത്. യുഎസ്എയുടെ വിദേശങ്ങളില്‍ യുഎസ്എ നടത്തുന്ന യുദ്ധങ്ങള്‍ക്കെതിരെയും കുടിയേറ്റക്കാരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുമുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് പലരും ഉന്നയിച്ചത്. 'യുദ്ധത്തിന് പണമുണ്ട്. പക്ഷേ, പാവങ്ങളുടെ രണ്ട് പാക്ക് വയറ് നിറക്കാന്‍ ഇല്ല.' ഒരു കാഴ്ചക്കാരന്‍ വിമര്‍ശിച്ചു. 'കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനെക്കുറിച്ച് അവർ വളരെ തിരക്കിലായിരുന്നു,' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'അവര്‍ രാജ്യത്തിന് പുറത്തേക്ക് പണം അയയ്ക്കുന്ന തിരക്കിലാണ്!' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 'കുടിയേറ്റക്കാർക്ക് പണമൊന്നും പോകുന്നില്ല' എന്ന് ഇതിന് മറുപടിയായി മറ്റൊരാള്‍ എഴുതി. 'ബൈഡന്‍ പണമെല്ലാം യുക്രൈന് കൊടുത്തൂ' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.
വിട്ടുകളയരുത്, ആനിമല്‍ സിനിമയിലെ 'ജമാല്‍ കുടു' പാട്ടിന്‍റെ ഈ വീണാവതരണം