യുപി പോലീസിന് ഇതൊക്കെ നിസാരമാണെന്നും അവര്‍ക്ക് എന്തും സാധ്യമാണെന്നുമായിരുന്നു വീഡിയോയ്ക്ക് താഴെ എഴുതിയ ഒരു കുറിപ്പ്.
പോലീസുകാരും കുറ്റവാളികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്‍റെ പല കഥകളും ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പോലീസും കള്ളനുമുള്ള എല്ലായിടത്തും ഇത്തരം അവിശുദ്ധ ബന്ധങ്ങളും കാണാം. എന്നാല്‍, ഇതുപോലൊന്ന് ആദ്യമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്. സംഗതി അല്പം രസമുള്ളതാണ്. പിന്നിലെ കാറില്‍ നിന്നും പകര്‍ത്തിയ വീഡിയോയില്‍ ഒരു ബൈക്കിൽ പോകുന്ന രണ്ട് പേരുടെ കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. ഇതിലെന്താണ് ഇത്ര കൌതുകമെന്നാണോ? അത് തന്നെയാണ് ആ വീഡിയോയിലെ കൌതുകകരമായ സംഗതിയും.
വീഡിയോയില്‍, ഹെല്‍മറ്റില്ലാതെ ഒരു തുണി കൊണ്ട് ശരീരം പുതച്ച് ബൈക്ക് ഓടിക്കുന്നയാളെ കാണാം. ഇയാളുടെ കൈകള്‍ ഒരു കയറ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയിരിക്കുന്നു. അതിന്‍റെ ഒരറ്റമാകട്ടെ പിന്നിലിരിക്കുന്ന പോലീസുകാരന്‍റെ കൈകളിലാണ്. പോലീസുകാരന്‍ നിയമം പാലിച്ച് ഹെല്‍മറ്റൊക്കെ ധരിച്ചാണ് ഇരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ 'നോക്ക് ഇതാണ് യുപി' എന്ന് പറയുന്നത് കേള്‍ക്കാം. വീഡിയോ എക്സില്‍ പങ്കുവച്ച് കൊണ്ട്, 'ഉത്തര്‍പ്രദേശിലെ പോലീസ് ശരിക്കും വലിയ ഞെട്ടലിലാണെ'ന്ന് ജേണലിസ്റ്റായ പ്രിയ സിംഗ് എഴുതി. ഒപ്പം, പോലീസുകാരന്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്തെന്നും അതിന് ശേഷം അയാളെ വിലങ്ങ് അണിയിച്ച് ബൈക്കിന് മുന്നിലിരുത്തി, തണുപ്പൊഴിവാക്കാനായി സ്വയം പിന്നിലെ സീറ്റിലേക്ക് മാറിയെന്നും സംഭവം ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നാണെന്നും കൂട്ടിചേര്‍ത്തു. യുപി പോലീസ് ഇതെല്ലാം നന്നായി ആസ്വദിക്കുന്നുണ്ടെന്നും പ്രിയ എഴുതുന്നു.
undefined
वाक़ई यूपी में पुलिस वाले ग़ज़ब भौकाल में हैं.
अब इस घटना को ही देख लीजिए. पुलिस वाले ने युवक को गिरफ्तार किया. फिर उसे हथकड़ी पहनाई. और ठंड से बचने के लिए बाइक के पीछे बैठ गया. क़ैदी बाइक चला रहा है. मैनपुरी की घटना है, अब बताइए हैं न यूपी पुलिस की फूल मौज. pic.twitter.com/VDTIyehcEm
43 വര്‍ഷത്തിനിടെ 12 വിവാഹ മോചനങ്ങൾ, അതും ഒരേ ദമ്പതികൾ; രഹസ്യം വെളിപ്പെട്ടപ്പോള്‍ ട്വിസ്റ്റ്
പോലീസ് തന്നെ നിയമം ലംഘിച്ചത് തെളിവോടെ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഉണര്‍ന്നു. വീഡിയോ പെട്ടെന്ന് തന്നെ വൈറലുമായി. നിരവധി പേര്‍ പോലീസിനെതിരെ കുറിപ്പുകളെഴുതിയതോടെ യുപി പോലീസും അന്വേഷണവുമായി രംഗത്തെത്തി. സംഭവം ഭൗൻഗാവ് പോലീസ് സ്റ്റേഷന് കീഴിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൗൻഗാവ് ഏരിയ ഓഫീസർ സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മെയിൻപുരി പൊലീസ് അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയ്ക്ക് താഴെ ഉണ്ടായിരുന്ന ഒരു കുറിപ്പ്, ഇത് യുപി പോലീസാണ് എന്തും ചെയ്യാന്‍ കഴിയുമെന്നായിരുന്നു. സ്വന്തം ജീവന്‍ സുരക്ഷിതമാക്കണം. തടവുകാരന് എന്തേലും സംഭവിച്ചോട്ടെയെന്നായിരുന്നു മറ്റൊരു കുറിപ്പ്. ബുദ്ധിയുള്ള പോലീസുകാരനാണെന്നും കുറ്റവാളിയെ പിന്നിലിരുത്തിയാല്‍ അയാള്‍ ഓടിപ്പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നില്‍ ഇരുത്തിയതെന്നും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.