പലരും ഈ കുട്ടികളെ ഉപദേശിച്ച് നന്നാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.
ഒരു ദിവസം അനേകം പേരുമായി നമ്മള്‍ പലതരത്തില്‍ ബന്ധപ്പെടുന്നു. ചിലരുമായി ഫോണിലൂടെയാണെങ്കില്‍ മറ്റ് ചിലരുമായി ഏതെങ്കിലും സാമൂഹിക മാധ്യമ ആപ്പുകളിലൂടെയോ അതുമല്ലെങ്കില്‍ എസ്എംഎസ് വഴിയോ നമ്മള്‍ ബന്ധപ്പെടുന്നു. ഓരോരുത്തരോടും സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ചായിരിക്കും നമ്മള്‍ ബന്ധപ്പെടുക, ഇത്രയേറെ ആളുകളോട് പല കാര്യങ്ങളില്‍ സംവദിക്കേണ്ടിവരുന്നത് കൊണ്ട് തന്നെ പലപ്പോഴും സന്ദേശങ്ങള്‍ ആള് മാറി അയക്കുന്നതും സ്വാഭാവികം. അത്തരം അബദ്ധങ്ങള്‍ പറ്റുമ്പോള്‍ ഒന്നെങ്കില്‍ അപ്പോള്‍ തന്നെ സന്ദേശം ഡിലീറ്റ് ചെയ്ത് ഒരു സോറി അയക്കുന്നതും സ്വാഭാവികമായ കാര്യമാണ്.
എന്നാല്‍, കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍, ഒരു പെണ്‍കുട്ടിക്ക് സന്ദേശമയച്ചു എന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നടുറോട്ടില്‍ പരസ്പരം അടികൂടുന്നതായിരുന്നു. ഫെബ്രുവരി 14 വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് തൊട്ട് മുമ്പ് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. Ghar Ke Kalesh പങ്കുവച്ച വീഡിയോ ഏതാണ്ട് ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു. എപ്പോള്‍ എവിടെ നടന്നതാണ് സംഭവമെന്ന് വീഡിയോയില്‍ പറയുന്നില്ല.
undefined
Kalesh b/w Two Group of Bois on Road over Texting a Girl
pic.twitter.com/XlIsIuwh5w
ജീവിത ചെലവ് അസഹനീയം; യുവതി രണ്ട് കുട്ടികളുമായി യുകെയിൽ നിന്ന് തായ്‍ലന്‍ഡിലേക്ക് താമസം മാറ്റി !
വാഹന ഗതാഗതം തടസപ്പെടുത്തി യുവാക്കള്‍ പരസ്പരം തല്ലുന്നത് ആദ്യമൊക്കെ ആളുകള്‍ കണ്ടു നിന്നു. പിന്നീട് അല്പം മുതിര്‍ന്ന ചിലരെത്തി യുവാക്കളെ പിടിച്ച് മാറ്റുന്നതിനിടെ ഒരാള്‍ ഇടിക്കാനുള്ള കല്ലുമായി ഓടിവരുന്നതും ആള്‍ക്കൂട്ടത്തെ കണ്ട് പെട്ടെന്ന് കല്ല് താഴെയിടുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു കാഴ്ചക്കാരനെഴുതിയത് 'ഗയ്സ് പെണ്‍കുട്ടികള്‍ക്ക് സന്ദേശം അയക്കരുത്' എന്നായിരുന്നു.
ബസ് യാത്രക്കാരിയെ ശല്യം ചെയ്തു; കണ്ടക്ടറെ പൊതിരെ തല്ലുന്ന യാത്രക്കാരുടെ വീഡിയോ വൈറല്‍ !
യുവാക്കളുടെ കൂട്ടത്തല്ലിനെ സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലരും തമാശയായാണ് കണ്ടത്. 'ഈ വഴക്ക് കുറച്ചു നേരം കൂടി നീണ്ടു നിൽക്കാമായിരുന്നു.. കൂടുതല്‍ രസകരമാകുമായിരുന്നു.. ആളുകൾ ഒരു കാരണവുമില്ലാതെ അവരെ നിർത്താൻ പ്രേരിപ്പിച്ചു.' തല്ലില്‍ രസം പിടിച്ച ഒരു കാഴ്ചക്കാരനെഴുതി. 'എല്ലാവരും എന്തിനാണ് വഴക്കിടുന്നത്? അതൊരു ഗ്രൂപ്പ് ചാറ്റ് ആയിരുന്നോ?", എന്നതായിരുന്നു മറ്റൊരു ഉപയോക്താവിന്‍റെ ചോദ്യം. മറ്റൊരു കാഴ്ചക്കാരനെഴുതിയത് "കറുത്ത ടീ-ഷർട്ടാണ് ഏറ്റവും മിടുക്കൻ" എന്നായിരുന്നു. പലരും ഈ കുട്ടികളെ ഉപദേശിച്ച് നന്നാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.
തൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ 'ഓവനി'ല്‍ വച്ചു; ഒരു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം !