ആരാണ് കൂടുതൽ ക്രൂരന്‍? പുള്ളിപ്പുലിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ച ഒരു കൂട്ടം മനുഷ്യരുടെ വീഡിയോ വൈറൽ

By Web Team  |  First Published Dec 5, 2024, 8:40 PM IST

നിരവധി പേര്‍ ചേര്‍ന്ന് കഴുത്തിന് കുത്തി പിടിച്ചിരിക്കുന്നത് കാരണം ശ്വാസം വിടാനാകാതെ പുള്ളിപ്പുലി നാട്ട് പുറത്തേക്ക് നീട്ടുന്നതും വീഡിയോയില്‍ കാണാം. 



രു കൂട്ടം ആളുകള്‍ ഒരു പുള്ളിപ്പുലിയെ പിടിച്ച് കൊണ്ടു വരുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മുന്‍കാലുകളും പിന്‍കാലുകളും വശങ്ങളിലേക്ക് വലിച്ച് പിടിച്ചത് കൂടാതെ പുലിയുടെ കഴുത്തില്‍ ഒന്ന് രണ്ടു പേര്‍ മുറുക്കെ പിടിച്ചിരിക്കുന്നതും കാണാം. ആളുകളുടെ പിടിത്തത്തില്‍ ശ്വാസം വിടാന്‍ പോലും പറ്റാതെ നാക്ക് പുറത്തേക്കിട്ട് അസ്വസ്ഥനാകുന്ന പുള്ളിപ്പുലിയുടെ വീഡിയോ കഴ്ചക്കാരിലും അസ്വസ്ഥതയാണ് സൃഷ്ടിച്ചത്. 

ഉത്തർപ്രദേശ് ഡോട്ട് ഒആര്‍ജി ന്യൂസ് എന്ന എക്സ് ഹാന്‍റിലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതൻവ തെഹ്സിലിലെ ലാൽപൂർ ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമവാസികൾക്കിടയിൽ ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ല. ഒടുവിൽ, രോഷാകുലരായ ഗ്രാമവാസികൾ തന്നെ പുള്ളിപ്പുലിയെ പിടിക്കാൻ ശ്രമിക്കുകയും വളരെയധികം കഠിനാധ്വാനത്തിന് ശേഷം അതിനെ പിടികൂടുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിവരമറിഞ്ഞ് വനംവകുപ്പ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. വീഡിയോ പങ്കുവച്ച് കൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. 

Latest Videos

'ഇത് ക്രൂരത, അറസ്റ്റ് ചെയ്യണം'; ഒട്ടകവുമായി ബൈക്കിൽ പോകുന്ന യുവാക്കളുടെ വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

ഒരു എലിക്ക് വേണ്ടി യുദ്ധം ചെയ്യുന്ന 'ഇരുതല'യുള്ള പാമ്പ്; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

അതേസമയം പുള്ളിപ്പുലിയെ ആളുകള്‍ പിടികൂടിയ രീതി കാഴ്ചക്കാരില്‍ വലിയ തോതിൽ അസ്വസ്ഥതയുണ്ടാക്കി. നിരവധി പേര്‍ 'ഇതില്‍ ആരാണ് യഥാര്‍ത്ഥ്യത്തില്‍ ക്രൂരന്‍' എന്ന് ചോദിച്ചു. കൂടിനിന്നവർ പലരും ആവേശത്തോടെ പുലിയുടെ കാലുകള്‍ അകത്തിപ്പിടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് മുകളിലേക്ക് വലിക്കുകയും ചെയ്യുന്നത് കാണാം. ശ്വാസമെടുക്കാന്‍ പോലും കഴിയാതെ അസ്വസ്ഥനാകുന്ന പുലി പലപ്പോഴും നാക്ക് പുറത്തേക്ക് നീട്ടുന്നതും വീഡിയോയില്‍ വ്യക്തം. "അവർ പുള്ളിപ്പുലിയുടെ കഴുത്തിന് വളരെ ശക്തമായി പിടിക്കുന്നു, അത് മരണത്തിലേക്ക് നയിച്ചേക്കാം," ഒരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. അതേ സമയം മറ്റുള്ളവര്‍ യുപി വനംവകുപ്പിന്‍റെ നിരുത്തരവാദിത്വ പെരുമാറ്റത്തെ വിമര്‍ശിച്ചു. എല്ലാം കഴിയുമ്പോള്‍ എത്താനുള്ളതാണോ വനം വകുപ്പ് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ സംശയം. 

ഒളിച്ച് കളിയെന്ന വ്യാജേന കാമുകനെ സ്യൂട്ട്കേസിൽ അടച്ച് കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്ത്യം തടവ്
 

click me!