'എന്‍റെ മുത്തച്ഛൻ, നന്ദി...' എന്ന് യുവതി; മുംബൈയിൽ ബസ് ഡ്രൈവർമാർക്ക് ബിസ്ക്കറ്റ് നൽകുന്ന അപ്പൂപ്പന്‍റെ വീഡിയോ!

By Web Team  |  First Published Mar 12, 2024, 8:53 AM IST

മുത്തച്ഛനെയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തിയെയും അഭിനന്ദിച്ചതും വീഡിയോ പങ്കുവച്ചതിനും നന്ദി യുവതി വീഡിയോയ്ക്ക് കുറിപ്പെഴുതി. 


ദീര്‍ഘയാത്രയ്ക്കിടെ ഒരു ചായ കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോഴും നമ്മള്‍ ആലോചിരിക്കും. പ്രത്യേകിച്ചും ബസുകളില്‍ പോകുമ്പോള്‍. രാത്രികാലങ്ങളില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ചായ കൊടുക്കുന്ന പോലീസുകാരുടെയും നാട്ടുകാരുടെയും വീഡിയോകളും വാര്‍ത്തകളും നമ്മള്‍ കണ്ടിട്ടുണ്ട്.  രാത്രികളില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകാതിരിക്കാനാണ് ഇത്. അതേസമയം പകല്‍ സമയങ്ങളില്‍ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഇത്തരമൊരു സൌകര്യമുണ്ടാകില്ല. ഒരേ റൂട്ടില്‍‌ ദിവസങ്ങളോളും ഓടിക്കുമ്പോഴുള്ള മടുപ്പ് പലര്‍ക്കുമുണ്ടാകുമെങ്കിലും എല്ലാവരും അവരവരുടെ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കും. 

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ മുംബൈ നഗരത്തിലെ ബസ് ഡ്രൈവര്‍മാര്‍ക്ക് ബിസ്ക്കറ്റ് കൊടുക്കുന്ന ഒരു അപ്പൂപ്പനെ കാണിച്ചു. Kindness Alert !! എന്ന് കുറിച്ച് കൊണ്ട് theyogaberry എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് ഒപ്പം 'എന്‍റെ മനോഹരമായ പ്രഭാത കാഴ്ച'. വീഡിയോയില്‍ തെരുവിലേക്ക് സൂര്യ വെളിച്ചം എത്തി തുടങ്ങുന്നതേ ഉണ്ടായിരുന്നൊള്ളൂ. അവിടവിടെ ബള്‍ബുകള്‍ തെളിഞ്ഞ് കിടക്കുന്നത് കാണാം. ദൂരെ ചില ഫ്ലാറ്റുകള്‍ തല ഉയര്‍ത്തിനില്‍ക്കുന്നു അതിനിടെ ഒരു റോഡിന്‍റെ നടുവിലായി ഡിവൈഡറിനടുത്ത് ലുങ്കിയും ബനിയനും ധരിച്ച ഒരു പ്രായം ചെന്ന മനുഷ്യന്‍ നില്‍ക്കുന്നു. അല്പ നേരം കഴിയുമ്പോള്‍ ഒരു ബസ് അതുവഴി വരുന്നു. അദ്ദേഹം ഡ്രൈവര്‍ക്ക് ഒരു പൊതി ബിസ്ക്കറ്റ് സമ്മാനിക്കുന്നു. അടുത്ത ബസ് വരുന്നു. അതിന്‍റെ ഡ്രൈവര്‍ക്കും ബിസ്ക്കറ്റ് സമ്മാനിക്കുന്നു. അല്പനേരം റോഡിന്‍റെ രണ്ട് വശവും നോക്കിയ ശേഷം അദ്ദേഹം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. 

Latest Videos

ടിപി 82 ട്രിപ്പിൾ-ബാരൽ തോക്ക്; റഷ്യ ബഹിരാകാശത്തേക്ക് തോക്കുകള്‍ കൊണ്ടുപോയത് എന്തിനായിരുന്നു?

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Minal Patel (@theyogaberry)

200 പൊലീസുകാരുടെ കാവലില്‍ വിവാഹിതയാകുന്ന 'റിവോൾവർ റാണി' എന്ന കൊടുംകുറ്റവാളി ആരാണ്?

വീഡിയോയ്ക്ക് ലഭിച്ച ആദ്യ കമന്‍റ് ഇങ്ങനെ, 'ഈ അങ്കിളിനെ എനിക്കറിയാം. എന്‍റെ ചേട്ടന്‍ ഒരു ബസ് ഡ്രൈവറാണ്. എല്ലാ ദിവസവും രാവിലെ 5.30 മുതൽ 8 വരെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അങ്കിൾ പാർലെ ജി ബിസ്കറ്റ് കൊടുക്കും. ചേട്ടാനില്‍ നിന്നാണ് ഞാന്‍ ഈ സംഭവം അറിഞ്ഞത്. പക്ഷേ ഇന്ന് എനിക്ക് ഈ വീഡിയോയിലൂടെ അത് കാണാൻ കഴിഞ്ഞു. ഈ മനോഹരമായ വീഡിയോയ്ക്ക് നന്ദി.' രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റെഴുതാനെത്തി. 'പൊന്നുപോലത്തെ ഹൃദയമുള്ള ആളുകളെ മുംബൈക്ക് ലഭിച്ചു.' മറ്റൊരു കാഴ്ചക്കാരനെഴുതി. ഒരു കാഴ്ചക്കാരി കുറിച്ചത്, 'തന്‍റെ അച്ഛനും ഇത് ചെയ്യുന്നു!' എന്നായിരുന്നു. ' അദ്ദേഹം എല്ലാ ആഴ്ചയും നിരവധി ബിസ്കറ്റ് പാക്കറ്റുകൾ വാങ്ങും. ഫുഡ് ഡെലിവറി ബോയ്സ്, പെട്രോൾ ബങ്കുകൾ, ടോളുകൾ, സെക്യൂരിറ്റി ജീവനക്കാർ, വീട്ടുജോലിക്കാർ, തൂപ്പുകാർ... അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്‍റെ വഴിയില്‍ വരുന്ന എല്ലാവർക്കും അദ്ദേഹം അവ കൊടുക്കുന്നു.!'അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു കാഴ്ചക്കാരി, റുബൈന മെർച്ചൻ അത് തന്‍റെ മുത്തച്ഛനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തി. 'മുത്തച്ഛനെയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തിയെയും അഭിനന്ദിച്ചതും വീഡിയോ പങ്കുവച്ചതിനും അവര്‍ നന്ദി പറഞ്ഞു. അദ്ദേഹത്തോടൊപ്പം കൂടുതല്‍ ആളുകള്‍ ഒത്തുചേരുകയും ദയ പ്രചരിപ്പിക്കുയും ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്ന'തായും യുവതി എഴുതി. 

ഇതോ കരുണ? തന്‍റെ ഇരയായിരുന്നിട്ടും ശ്വാസം കിട്ടാതെ പിടഞ്ഞ മീനിനെ വിഴുങ്ങാതെ കൊക്ക്; വൈറല്‍ വീഡിയോ കാണാം

click me!