കൂട്ടുകൂടാനെത്തി പക്ഷേ കൂട്ടത്തിൽ കൂട്ടാതെ ആനക്കുട്ടി; ആനക്കുട്ടിയുടെ അടുത്തെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറൽ

By Web Team  |  First Published Feb 23, 2024, 8:34 AM IST

ഒരു പെണ്‍കുട്ടി കെട്ടിയിട്ട ആനക്കുട്ടിക്ക് തീറ്റ കൊടുക്കാന്‍ എത്തുന്നതും പിന്നീട് ആനക്കുട്ടി ഇടയുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഒറ്റ ദിവസത്തിനുള്ളില്‍ വീഡിയോ  രണ്ട് കോടി ഇരുപത് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. 



മൃഗങ്ങളുടെ സ്വഭാവം തിരിച്ചറിയാനുള്ള കഴിവ് മനുഷ്യർക്ക് കുറവാണ്. പ്രധാനമായും അവരുമായുള്ള സഹവാസക്കുറവ് തന്നെ. സ്ഥിരമായി നമ്മുടെ പരിചരിണത്തിലോ സാമീപ്യത്തിലുള്ള ഒരു മൃഗം, അതിനി പൂച്ചയാകട്ടെ പട്ടിയാകട്ടെ ആനയാകട്ടെ - അവയുടെ ചെറിയൊരു ഭാവവ്യത്യാസം പോലും നമ്മുക്ക് മനസിലാകും. എന്നാല്‍ നമ്മുക്ക് പരിചയമില്ലാത്ത മൃഗങ്ങളുടെ സ്വഭാവം എപ്പോഴും നമ്മുക്ക് അജ്ഞതമായിരിക്കും. അവയുടെ അപ്രതീക്ഷിത നീക്കങ്ങള്‍ നമ്മളെ ഒരു പക്ഷേ അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കും. കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തില്‍ സമാനമായ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടു. ഒരു പെണ്‍കുട്ടി കെട്ടിയിട്ട ആനക്കുട്ടിക്ക് തീറ്റ കൊടുക്കാന്‍ എത്തുന്നതും പിന്നീട് ആനക്കുട്ടി ഇടയുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഒറ്റ ദിവസത്തിനുള്ളില്‍ വീഡിയോ  രണ്ട് കോടി ഇരുപത് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. 

non aesthetic things എന്ന എക്സ് ഉപയോക്താവ് വീഡിയോ എക്സില്‍ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി.' പെൺകുട്ടി ആനയുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുകയും അത് കണ്ടെത്തുകയും ചെയ്യുന്നു.' ഒരു പെണ്‍കുട്ടി തലയില്‍ നിന്നും ഹെല്‍മറ്റ് ഊരുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പെണ്‍കുട്ടിയുടെ പുറകില്‍ ഒരു മരത്തിലായി ഒരു ആനക്കുട്ടിയെ കെട്ടിയിട്ടിട്ടുണ്ട്. തലയാട്ടികൊണ്ട് പനമ്പട്ട തിന്നുകയായിരുന്നു അവന്‍. പെണ്‍കുട്ടി തന്‍റെ കൂടിയുള്ള ആളെ വിളിച്ച് കൊണ്ട് ആനക്കുട്ടിയുടെ അടുത്തേക്ക് പോകുന്നു. ഇതിനിടെ അല്പം ദൂരെയായി ഒരു ആനയെ തളച്ചിരിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നു. പെണ്‍കുട്ടി ആനക്കുട്ടിയുടെ തൊട്ട് ആടുത്തെത്തെി അതിനെ താലോലിക്കാനായി കൈ പൊക്കാന്‍ ശ്രമിക്കുന്നതിനിടെ ആനക്കുട്ടി തന്‍റെ മസ്കം വച്ച് പെണ്‍കുട്ടിയെ കുത്തി മറിച്ചിടുന്നു. ആനക്കുട്ടിയുടെ അപ്രതീക്ഷിത നീക്കത്തില്‍ പെണ്‍കുട്ടി തെറിച്ച് വീഴുകയും അടുത്ത നിമിഷം അവിടെ നിന്ന് എഴുന്നേറ്റ് ഓടുന്നതും വീഡിയോയില്‍ കാണാം. വീഴ്ചയില്‍ പെണ്‍കുട്ടിക്ക് നന്നയി വേദനിച്ചെന്ന് വ്യക്തം. 

Latest Videos

undefined

വഴിയാത്രക്കാരിയായ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചയാളെ ബസ് യാത്രക്കാർ പഞ്ഞിക്കിടുന്ന സിസിടിവി ദൃശ്യം വൈറൽ !

Girl tries to make friends with an elephant and finds out pic.twitter.com/DD5jGR6qjk

— non aesthetic things (@PicturesFoIder)

പ്രദര്‍ശനത്തിനിടെ പാമ്പാട്ടിയെ മൂര്‍ഖന്‍ കടിച്ചു; പിന്നീട്, സംഭവിച്ചത് കണ്ടാല്‍ നിങ്ങള്‍ അന്തംവിടും !

വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. പിന്നാലെ ഒരു കൂട്ടം കുറുനരികളില്‍ നിന്നും ആനക്കൂട്ടം തങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്ന പഴയ വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടു. ചിലര്‍ ആന പോലുള്ള വന്യ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ഉപദേശിച്ചു. 'ഭാഗ്യവശാൽ പ്രായപൂർത്തിയാകാത്തയാൾ അവളെ ഭയപ്പെടുത്തി. അല്പം മുതിർന്നയാൾ ആയിരുന്നെങ്കില്‍ കുറ്റം ചുമത്താമായിരുന്നു.' ഒരു കാഴ്ചക്കാരന്‍ തമാശ പറഞ്ഞു. "വന്യമൃഗങ്ങളെ വെറുതെ വിടുക."മറ്റൊരു കാഴ്ചക്കാരനെഴുതി. "വാൽ ആടുമ്പോൾ ഒരിക്കലും ആനയുടെ അടുത്തേക്ക് പോകരുത്. അത് ഭീഷണിയായി കണക്കാക്കും. " മറ്റൊരാള്‍ നിര്‍ദ്ദേശിച്ചു. അടുത്തകാലത്തായി കേരളത്തിലും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമായ വാര്‍ത്തകളാണ് നിരന്തരം പുറത്ത് വരുന്നത്. 

പല്ല് പറിക്കുന്നതിനിടയിയിൽ രോ​ഗിയുടെ കീഴ്ചുണ്ട് മുറിച്ച് വിവാദ ദന്താശുപത്രി; പരാതി തരൂവെന്ന് പോലീസ് !


 

click me!