ഞാനുമൊരു എഞ്ചിനീയറായിരുന്നു; ഓർമ്മകളിൽ വിതുമ്പിപ്പോയ ആക്രി പെറുക്കുന്ന വൃദ്ധനെ ആശ്വസിപ്പിക്കുന്ന വീഡിയോ വൈറൽ

By Web TeamFirst Published Sep 30, 2024, 3:54 PM IST
Highlights

കുടുംബ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് തന്നെ ഈ ദുരവസ്ഥയിലേക്ക് വലിച്ചിഴച്ചതെന്ന് വൃദ്ധനായ അദ്ദേഹം പറയുന്നു. ഒരിക്കല്‍ താന്‍ ദുബായില്‍ ജോലി ചെയ്തിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. 


ജീവിതത്തിലെ ചില വഴിത്തിരുവുകളാണ് മനുഷ്യരെ മറ്റ് മനുഷ്യരുടെ മുന്നില്‍ കൈ നീട്ടി യാജിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരു പക്ഷേ, മറ്റൊരു നിവര്‍ത്തിയും ഇല്ലാതാകുന്നതോടെയാണ് മനുഷ്യന്‍ ഭിക്ഷയാചിക്കാന്‍ തുട
ങ്ങുന്നത്. അത്തരത്തില്‍ ഒരു മനുഷ്യന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പട്ടപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. മനുഷ്യന്‍റെ നിസാരതയെ വെളിപ്പെടുത്തുന്ന വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്. തെരുവില്‍ അലഞ്ഞ് തിരിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി, അതിന്‍റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ബിയിംഗ് ജിഗാര്‍ റാവല്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

രാത്രിയില്‍ തികച്ചും വിജനമായ ഒരു റോഡിലൂടെ നിരവധി പഴയ ബാഗുകളും സഞ്ചികളും ഒരു ഊന്നുവടിയും പിടിച്ച് നടന്നു പോകുന്ന ഒരാളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അദ്ദേഹത്തോട് വീഡിയോ പകര്‍ത്തുന്നയാള്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നു. ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് അദ്ദേഹത്തിന് ഒരു കുപ്പി വെള്ളവും ഭക്ഷണം നല്‍കുന്നു. അത് കഴിക്കാന്‍ തുടങ്ങുമ്പോളാണ് മാലിന്യം ശേഖരിക്കുന്നയാള്‍ സംസാരിച്ച് തുടങ്ങുന്നത്. താന്‍ ഒരിക്കല്‍ ഒരു എഞ്ചിനീയര്‍ ആയിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ആദ്യം തമാശയാണെന്ന് തോന്നി കാമറാമാന്‍ ചിരിക്കുന്നത് കേള്‍ക്കാം. പക്ഷേ, കുടുംബ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് തന്നെ ഈ ദുരവസ്ഥയിലേക്ക് വലിച്ചിഴച്ചതെന്ന് വൃദ്ധനായ അദ്ദേഹം പറയുന്നു. ഒരിക്കല്‍ താന്‍ ദുബായില്‍ ജോലി ചെയ്തിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. 

Latest Videos

വെറും മൂന്ന് മണിക്കൂറിന് ഫീസ് 4.40 ലക്ഷം; 'വൈദ​ഗ്ധ്യ'മാണ് തന്‍റെ വിജയ രഹസ്യമെന്ന ശ്വേതയുടെ കുറിപ്പ് വൈറൽ

പരീക്ഷയിൽ ഒന്നാമത്; ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനിച്ചത് ഐഫോൺ 16, വീഡിയോ വൈറൽ

സ്വന്തം ജീവിതത്തിന്‍റെ ആ നല്ല കാലം വീണ്ടും ഓർമ്മയിലേക്ക് വന്ന അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകൂന്നു. ഈ സമയം ഭക്ഷണം നല്‍കിയ ആള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ തുടയ്ക്കുകയും ഒപ്പം ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കരുതെന്നും നിലവിലെ സാഹചര്യം അംഗീകരിച്ച് മുന്നോട്ട് പോകാനും പറയുന്നു. തനിക്കും ഏറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ വിധി തന്‍റെ ജീവിതത്തെ കീഴ്മേല്‍മറിച്ചുവെന്നും അദ്ദേഹം വിതുമ്പുന്നു. ഒരു കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 21 ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേരാണ് വൈകാരികമായ കുറിപ്പുകളെഴുതിയത്. 

ചുറ്റും രക്തം മാത്രം, ലണ്ടനിൽ രണ്ടാം ദിവസം അക്രമിക്കപ്പെട്ടു, നാട്ടിലേക്ക് മടങ്ങുന്നു; എഴുത്തുകാരി സൗന്ദര്യ

click me!