കാണുന്ന ഓരോ നിമിഷവും നമ്മളെ മുന്‍മുനയില്‍ നിര്‍ത്തുന്ന, ഇരയുടെയോ വേട്ടക്കാരന്‍റെയോ പക്ഷം പിടിക്കേണ്ടതെന്ന് ഓരോ നിമിഷവും സംശയം തീര്‍ക്കുന്നതരം അവസ്ഥയിലേക്ക് കാഴ്ചക്കാരനെ എത്തിക്കുന്ന വീഡിയോയായിരുന്നു അത്.
സാമൂഹികമായ ജീവിതവും കൃഷിയും ആരംഭിച്ചതിന് ശേഷം വേട്ടയാടി ഭക്ഷിക്കുക എന്ന ശീലം മനുഷ്യന്‍ പതുക്കെ പതുക്കെ ഉപേക്ഷിച്ചു. എന്നാല്‍, മനുഷ്യനെ ആശ്രയിക്കാത്ത ലോകത്തെ മറ്റെല്ലാ മൃഗങ്ങളും ഇന്നും വേട്ടയാടിയാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. വനങ്ങള്‍ ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് തുടങ്ങിയതിന് പിന്നാലെ വിവിധ രാജ്യങ്ങളിലെ മൃഗങ്ങള്‍ തങ്ങളുടെ ഇരകളെ വേട്ടയാടുന്ന ആയിരക്കണക്കിന് വീഡിയോകള്‍ പുറത്ത് വന്നു. അതില്‍ വേട്ടക്കാരുടെ വായില്‍ നിന്നും ഒരു നിമിഷാര്‍ദ്ധത്തില്‍ ജീവിതത്തിലേക്ക് രക്ഷപ്പെടുന്ന നിരവധി ഇരകളുടെ വീഡിയോകളും നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. എന്നാല്‍, രക്ഷപ്പെടാനുള്ള ഓരോ നിമിഷവും നമ്മളെ മുന്‍മുനയില്‍ നിര്‍ത്തുന്ന, ഇരയുടെയോ വേട്ടക്കാരന്‍റെയോ പക്ഷം പിടിക്കേണ്ടത് എന്ന് നമ്മളില്‍ ഓരോ നിമിഷവും സംശയം തീര്‍ക്കുന്നതരം അവസ്ഥയില്‍ നിര്‍ത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
പായല്‍ നിറഞ്ഞ ഒരു ജലാശയത്തില്‍ കൊക്കില്‍ ഒരു മീനിനെ കൊരുത്ത് വീഴുങ്ങാനായി തയ്യാറെടുക്കുന്ന ഒരു കൊക്കില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. മീനിനെ ഒറ്റയടിക്ക് വിഴുങ്ങാനായി കൊക്ക് മീനിനെ ശരിയായ രീതിയില്‍പ്പിടിച്ച ശേഷം മുകളിലേക്ക് എറിയുന്നു. കൊക്കുകള്‍ക്കിടയിലേക്ക് ഓരോ തവണ കയറുമ്പോഴും മീന്‍ വെള്ളത്തിലെന്ന പോലെ വളരെ വിദഗ്ദമായ ചില ചെറിയ ചലനങ്ങളിലൂടെ രക്ഷപ്പെടുന്നു. എന്നാല്‍ വിട്ട് കൊടുക്കാന്‍ കൊക്കും തയ്യാറായിരുന്നില്ല. ഓരോ തവണ മീന്‍ വഴുതിപ്പോകുമ്പോഴും വീണ്ടും വീണ്ടും കൊക്ക് ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. മീന്‍ വെള്ളത്തിലേക്ക് വീണു കഴിഞ്ഞാല്‍ പിന്നെ തന്‍റെ ശ്രമങ്ങളെല്ലാം പാഴായി പോകുമെന്ന് കൊക്കിന് നല്ല ബോധ്യമുണ്ട്.
കണ്ട് നില്‍ക്കാനാകില്ല ഈ കാഴ്ച; അമ്മയോടൊപ്പമുള്ള കുഞ്ഞിനെ ക്രൂരമായി അക്രമിക്കുന്ന തെരുവ് നായ !
«There’s always another chance»pic.twitter.com/WT802Ryvq3
— Massimo (@Rainmaker1973)പക്ഷേ, ഇത്തവണ ഭാഗ്യം മീനിനൊപ്പമായിരുന്നു. മെയ് വഴക്കമുള്ള ഒരു അഭ്യാസിയെ പോലെ മീന്‍ വെള്ളത്തിലേക്ക് വീഴുകയും ആഴങ്ങളിലേക്ക് ഊളിയിട്ട് മറയുകയും ചെയ്യുന്നു. നിരാശനായ കൊക്ക് വീണ്ടും അടുത്ത ഇരയ്ക്കായി വെള്ളത്തിലേക്ക് ഊളിയിടുന്നു. കൊക്കും മീനും തമ്മിലുള്ള ജീവന്‍ മരണ പോരാട്ടം വളരെ ചെറിയ നേരമേയുള്ളൂവെങ്കിലും അത് സ്ലോമോഷനിലേക്ക് മാറ്റിയതോടെ കാഴ്ചക്കാരന്‍റെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കുന്നു. ഓരോ നിമിഷവും ആരുടേത് ആരുടേത് എന്ന ആശങ്കയോടെ മാത്രമേ ഈ വീഡിയോ കണ്ട് തീര്‍ക്കാനാകൂ. 'എല്ലായിപ്പോഴും മറ്റൊരു അവസരം കൂടിയുണ്ട്' എന്ന കുറിപ്പോടെ @Rainmaker1973 എന്ന ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഒരു കോടി ഇരുപത് ലക്ഷം പേരാണ് കണ്ടത്. രാജേഷ് മോഹനൻ എന്നയാളാണ് ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
പോലീസിനെ നടുറോട്ടിലിട്ട് പൊതിരെ തല്ലുകയും ചവിട്ടുകയും ചെയ്യുന്ന ജനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍ !