എല്ലാ ദിവസവും ഒരേ ലോക്കല്‍ ട്രയിനില്‍ യാത്ര ചെയ്യുന്ന നായ; വീഡിയോ വൈറല്‍

By Web Team  |  First Published May 20, 2023, 3:43 PM IST

ബോറിവാലിയിൽ നിന്നുള്ള നായയുടെ ട്രെയിൻ യാത്രയുടെ വീഡിയോ  കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.  ട്രെയിനിലുണ്ടയിരുന്ന ഒരു യാത്രക്കാരനാണ് ഈ വീഡിയോ പകർത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ സ്റ്റാറാണ് ട്രെയിൻ സഞ്ചാരിയായ ഈ നായ.


തിരക്കേറിയ മുംബൈ നഗരത്തിൽ നഗരവാസികൾ അവരുടെ ദൈനംദിന യാത്രകൾക്കായി കൂടുതലായി ആശ്രയിക്കുന്നത് ലോക്കൽ ട്രെയിനുകളെയാണ്. എന്നാൽ, അവർക്കിടയിൽ സ്റ്റാറായത് നാല് കാലുകളുള്ള മറ്റൊരു യാത്രക്കാരൻ. അതേ ആളൊരു നായ ആണ്. എന്നും രാവിലെ ബോറിവാലിയിൽ നിന്ന് അന്ധേരിവരെ ട്രെയിനിൽ യാത്ര ചെയ്യുന്ന ഈ നായ രാത്രി തിരിച്ച് അന്ധേരിയിൽ നിന്ന് ബോറിവാലിയിലേക്ക് അതേ ലോക്കല്‍ ട്രെയിനില്‍ മടങ്ങും.  കഴിഞ്ഞ ദിവസമാണ് ബോറിവാലിയിൽ നിന്നുള്ള നായയുടെ ട്രെയിൻ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.  ട്രെയിനിലുണ്ടയിരുന്ന ഒരു യാത്രക്കാരനാണ് ഈ വീഡിയോ പകർത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ സ്റ്റാറാണ് ട്രെയിൻ സഞ്ചാരിയായ ഈ നായ.

വീഡിയോയിൽ ബോറിവാലിയിൽ നിന്ന് നായ ട്രെയിനിൽ കയറുന്നത് മുതലുള്ള ദൃശ്യങ്ങളാണുള്ളത്. ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്തുമ്പോൾ കയറാനായി വാതിലിനടുത്തേക്ക് വരുന്ന നായ അവിടെ മൂത്രം ഒഴിച്ച് തന്‍റെ അധികാര പരിധി സ്ഥാപിക്കുന്നു. പിന്നെ യാതൊരു സങ്കോചവും കൂടാതെ എല്ലാ യാത്രക്കാരും കയറി കഴിഞ്ഞതിന് ശേഷം ട്രെയിനിന് അകത്ത് കയറുന്നു. തുടർന്ന് വാതിലിനോട് ചേർന്ന് പുറത്തെ കാഴചകൾ കണ്ട് അൽപ്പനേരം നിൽക്കുന്നു. ട്രെയിൻ പതിയെ സ്റ്റേഷൻ വിട്ടതോടെ വാതിലിനോട് ചേർന്ന് തന്നെ പുറം കാഴ്ചകൾ കാണത്തക്ക രീതിയിൽ അവന്‍ നിലത്ത് കിടക്കുന്നു. പിന്നെ കാഴ്ചകൾ കണ്ടങ്ങനെ ശാന്തമായ യാത്ര. 

Latest Videos

undefined

 

ജാക്പോട്ട് അടിച്ചത് 132 കോടി രൂപ; പക്ഷേ, പിന്നീട് സംഭവിച്ചത് !

ഇതിനിടയിൽ ട്രെയിനിൽ കയറുന്നവർക്കോ ഇറങ്ങുന്നവർക്കോ യാതൊരു ബുദ്ധിമുട്ടുകളും അവന്‍ ഉണ്ടാക്കുന്നില്ല. പലരും അവനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും പക്ഷേ, അവന്‍ ആരെയും മൈൻഡ് ചെയ്യുന്നില്ല. ഒടുവിൽ ട്രെയിൻ അന്ധേരി സ്റ്റേഷൻ എത്തിയപ്പോൾ അവന്‍ എഴുന്നേറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് നായയുടെ ബുദ്ധിശക്തിയെ പ്രശംസിച്ചത്. ഇതിനിടയിൽ വീഡിയോ കണ്ട ഒരു സോഷ്യൽ മീഡിയ ഉപഭോക്താവ് കുറിച്ചത്, മുംബയിലെ ട്രെയിൻ യാത്രയ്ക്കിടയിൽ താൻ അവനെ കണ്ടിട്ടുണ്ടെന്നും രാത്രി അന്ധേരിയിൽ നിന്നുള്ള നായയുടെ മടക്കവും ലോക്കല്‍ ട്രെയിനിൽ തന്നെയാണ് എന്നായിരുന്നു. ഏതായാലും ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

ജറുസലേമില്‍ നിന്നും 2000 വര്‍ഷം പഴക്കമുള്ള കല്ലില്‍ കൊത്തിയ രസീത് കണ്ടെത്തി !

click me!