ഹ്യൂഗോ ദി മാൽമേറ്റ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. "ഹ്യൂഗോ എന്നെ നായ്ക്കാളോട് സംസാരിക്കാൻ പഠിപ്പിക്കുന്നു".
ഒരു മൃഗത്തിന്‍റെയും ഭാഷ പഠിച്ചെടുക്കാന്‍ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല. മനുഷ്യനുമായി ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പൂച്ചകളുടെയും പട്ടികളുടെയും കാര്യവും അങ്ങനെ തന്നെ. എന്നാല്‍ മുൃഗങ്ങള്‍ക്ക് മനുഷ്യന്‍റെ ഭാഷ അതേത് ഭൂഖണ്ഡത്തിലേതാണെങ്കിലും മനസിലാകുന്നു. ഉടമയുടെ ഭാഷയില്‍ വിളിച്ചാല്‍ വളര്‍ത്തുമൃഗങ്ങള്‍ അനുസരണയോടെ വന്ന് നില്‍ക്കുന്നത്, ആ ഭാഷ അവയ്ക്ക് മനസിലാകുന്നത് കൊണ്ടാണ്. നവംബര്‍ രണ്ടിന് hugo_themalamute എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്, ഒരു നായ തന്‍റെ യജമാനനെ സ്വന്തം ഭാഷ പഠിപ്പിക്കുന്ന വീഡിയോ പങ്കുവച്ചു. ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്ത വീഡിയോ മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍റെ മറ്റൊരു കാഴ്ചയായി.
undefined
ഹ്യൂഗോ ദി മാൽമേറ്റ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. "ഹ്യൂഗോ എന്നെ നായ്ക്കാളോട് സംസാരിക്കാൻ പഠിപ്പിക്കുന്നു". ഹ്യൂയോയും അവന്‍റെ ഉടമയും തറയില്‍ ഇരിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഹ്യൂഗോ എന്ന നായ തന്‍റെ യജമാനനെ സ്വന്തം ഭാഷ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. നായയുടെ കുരയ്ക്ക് സമാനമായ രീതിയില്‍ അദ്ദേഹം കുരയ്ക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അദ്ദേഹം അതില്‍ വിജയിക്കുന്നില്ല. ഈ സമയം അങ്ങനെയല്ല, ഇങ്ങനെ എന്ന് പറയുന്ന രീതിയില്‍ നായ തന്‍റെ മുന്‍കാലെടുത്ത് യജമാനന്‍റെ തോളില്‍ വയ്ക്കുന്നു. വീണ്ടും കുരച്ച് കാണിക്കുന്നു. എന്നാല്‍ അയാള്‍ അത് തമാശയായി എടുത്ത് അനുകരിക്കാന്‍ ശ്രമിക്കുന്നു. വീഡിയോയിലെ കുറിപ്പുകള്‍ കൂടിയാകുമ്പോള്‍ കാഴ്ചക്കാരനെ വീഡിയോ അതിശയിപ്പിക്കുന്നു.
വീഡിയോ ഇതിനകം ഏകദേശം 50 ലക്ഷത്തിനടുക്ക് ആളുകള്‍ കണ്ടുകഴിഞ്ഞു. നായയുടെ ശ്രമങ്ങളെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ ഉടമയുടെ പരാജയപ്പെട്ട ശ്രമങ്ങളെ തമാശയായി കളിയാക്കി. എന്നാല്‍ ചിലര്‍ ഉടമയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. “മുഖഭാവങ്ങൾ പ്രധാനമാണ്. കൂടുതൽ പാഠങ്ങൾക്ക് ശേഷം, ഹ്യൂഗോ ഉടൻ തന്നെ സംസാരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," ഒരാള്‍ എഴുതി. "ഹ്യൂഗോ ഒരു മികച്ച അധ്യാപകനാണ്." എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. "ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ അവൻ തന്‍റെ കൈ നിങ്ങളുടെ തോളില്‍ വച്ചത് ഇഷ്ടപ്പെട്ടു."