'ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതുപോലൊരു ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍' എന്ന് ആശിച്ച് സോഷ്യല്‍ മീഡിയ !

By Web Team  |  First Published Jan 2, 2024, 10:13 AM IST

ഡോ. ഇമ്രാൻ കുഞ്ഞിനെ ചിരിപ്പിക്കാന്‍ ശ്രമിക്കുകയും അത് വഴി കുട്ടിയുടെ ശ്രദ്ധമാറ്റുകയും ചെയ്യുന്നു. ഈ സമയം ഒരു നിമിഷാര്‍ദ്ധനേരം കൊണ്ട് സിറിഞ്ച് കൈയിലെടുത്ത ഡോക്ടര്‍ കുട്ടി പോലും അറിയാതെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നു.



തുപോലൊരു ഡോക്ടറുണ്ടായിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പിടുകയാണ് സോഷ്യല്‍ മീഡിയ. ഇത്തരമൊരു നെടുവീര്‍പ്പിന് കാരണമായതോ ഇതിനകം ഒരു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പേര്‍ കണ്ട്, 1,432,489 പേര്‍ ലൈക്ക് ചെയ്ത ഒരു വീഡിയോയും. drimranpatelofficial എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയാണ് ഇത്രയേറെ ആളുകളുടെ ശ്രദ്ധ നേടിയത്. വീഡിയോയില്‍ ഒരു ഡോക്ടര്‍ ഒരു പിഞ്ചു കുഞ്ഞിന് കുത്തിവയ്പ്പെടുക്കുന്നതായിരുന്നു. സൂചി വച്ചതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കുഞ്ഞിന് സമയം കിട്ടിയില്ലെന്നതാണ് സത്യം. അത്ര വിദഗ്ദമായി ഡോക്ടര്‍ കുഞ്ഞിന് കുത്തിവയ്പ്പെടുക്കുന്നു. 

അഹമ്മദാബാദിലെ ഏഷ്യൻ ചിൽഡ്രൻ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോ.ഇമ്രാൻ എസ് പട്ടേലാണ് വീഡിയോയിലുള്ള ഡോക്ടര്‍. ഡോ. ഇമ്രാൻ കുഞ്ഞിനെ ചിരിപ്പിക്കാന്‍ ശ്രമിക്കുകയും അത് വഴി കുട്ടിയുടെ ശ്രദ്ധമാറ്റുകയും ചെയ്യുന്നു. ഈ സമയം ഒരു നിമിഷാര്‍ദ്ധനേരം കൊണ്ട് സിറിഞ്ച് കൈയിലെടുത്ത ഡോക്ടര്‍ കുട്ടി പോലും അറിയാതെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നു. ഒരു നിമിഷം എന്തോ അരുതാത്തത് സംഭവിച്ചെന്ന രീതിയില്‍‌ കുഞ്ഞ് കരയാനായി ഒരു ശ്രമം നടത്തുമെങ്കിലും ഡോക്ടര്‍ കുട്ടിയുടെ ശ്രദ്ധമാറ്റുന്നു. സൂചി വച്ച സ്ഥലത്ത് ഒരു ബാന്‍റേഡ് പതിപ്പിച്ച് ഡോക്ടര്‍ കുഞ്ഞിന് ഒരു ഉമ്മ സമ്മാനിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. 

Latest Videos

'ഒരു കൈയബദ്ധം'; 30 യാത്രക്കാരുമായി റഷ്യന്‍ വിമാനം പറന്നിറങ്ങിയത് തണുത്തുറഞ്ഞ തടാകത്തില്‍ !

ഭര്‍ത്താവുമായി പുലര്‍ച്ചെ ഒരു മണിക്കും രഹസ്യ സംഭാഷണം; 'അലക്സ'യെ വലിച്ചെറിഞ്ഞ് യുവതി !

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. 'ഗുഡ് ജോബ് ഡോക്ടര്‍' എന്ന് നിരവധി പേരാണ് എഴുതിയത്. 'ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതുപോലൊരു ഡോക്ടര്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് കരഞ്ഞാല്‍ അമ്മയോ അച്ഛനോ അപ്പോ തല്ലാന്‍ തുടങ്ങും.' മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ കുട്ടിക്കാലം ഓര്‍ത്തെടുത്തു. 'കുട്ടി കരയണോ വേണ്ടയോ എന്ന കാര്യത്തില്‍ സംശയത്തിലാണ്' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. മറ്റൊരു കാഴ്ചക്കാരന്‍ ഇതിനെല്ലാം വിപരിതമായിരുന്നു കുറിച്ചത്. 'ഞാൻ പറയും, അവൾ കരയട്ടെ, പക്ഷേ കുത്തിവയ്പ്പ് ശരിയായി വേണം എടുക്കാന്‍.' അയാള്‍ എഴുതി. 

70 കാരന് കഠിനമായ വയറുവേദന, പരിശോധനയില്‍ കണ്ടത് ട്യൂമര്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 5 വിരകളെ !

click me!