പരസ്പരമുള്ള വിശ്വാസം, കരുതല്‍, സ്നേഹം, കരുണ തുടങ്ങിയ വികാരങ്ങള്‍ മനുഷ്യന് നഷ്ടപ്പെട്ടെന്ന് കരുതുന്നവരാണ് നമ്മുക്കിടയിലെ ഭൂരിപക്ഷം പേരും. അതിനാല്‍ തന്നെ ചില നന്മകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടുമ്പോള്‍ അത് ഏറെ പേരുടെ ശ്രദ്ധനേടുന്നു.
ലോകത്ത് ഇന്ന് നന്മ കണ്ടെത്തുകയെന്നാല്‍ ഏറെ പാടുള്ള കാര്യമാണ്. പ്രത്യേകിച്ചും സമൂഹ മാധ്യമങ്ങളുടെ കാലത്ത് വ്യാജനെയും ഒറിജിനലിനെയും കണ്ടെത്തുക ഏറെ പ്രയാസമാണ്. അതുകൊണ്ട് തന്നെ അത്യപൂര്‍വ്വമായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടുന്ന സഹാനുഭൂതിയും സ്നേഹവും സഹജീവിയോടുള്ള കരുണയും ഏറെ ആഘോഷിക്കപ്പെടുന്നു. അടുത്തിടെ അത്തരമൊരു സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. ഇതില്‍ ഒരു കാഴ്ചക്കാരനെഴുതിയത്. 'ഇത്തരം ആളുകളെയാണ് ഇപ്പോള്‍ ഈ ലോകത്തിന് ആവശ്യ'മെന്നായിരുന്നു.
സച്ച്കദ്വാഹി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു കടയ്ക്ക് ഉള്ളില്‍ നിന്നുള്ള സിസിടിവി വീഡിയോ പങ്കുവച്ച് കൊണ്ട് സച്ച്കദ്വാഹി ഇങ്ങനെ എഴുതി, 'ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ റെസ്റ്റോറന്‍റ് ഉടമയ്ക്ക് കരയുന്ന കുഞ്ഞിനെ പരിചരിക്കാൻ കഴിഞ്ഞില്ല. പിക്കപ്പുകൾക്കായി കാത്തിരുന്ന ഡെലിവറിക്കാർ മാറിമാറി സ്ട്രോളർ ഇളക്കി കുഞ്ഞിനെ ആശ്വസിപ്പിച്ചു, ഓർഡറുകൾ നിറവേറ്റുകയും കുഞ്ഞിനെ ആശ്വസിപ്പിക്കുകയും ചെയ്തു.' വീഡിയോയില്‍ റസ്റ്റോറന്‍റ് ഉടമ, ഓര്‍ഡറുകള്‍ക്കായി കാത്ത് നില്‍ക്കുന്ന ഡെലിവറി ബോയിസിനെ തന്‍റെ കുട്ടിയെ കിടത്തിയിരിക്കുന്ന സ്ട്രോളര്‍ ഏല്‍പ്പിച്ച് തന്‍റെ ജോലിയില്‍ മുഴുകുന്നത് കാണാം. ഓരോ ഓർഡറുകള്‍ കഴിയുമ്പോഴും അടുത്ത ഓർഡറുമായി വരുന്നവര്‍ കുട്ടിയെ നോക്കുന്നു. ഇങ്ങനെ ഊഴമിട്ട് ഡെലിവറി ബോയിസ് കുട്ടിയെ നോക്കുന്നത് വീഡിയോയില്‍ കാണാം.
undefined
'സമ്പന്നരായ പുരുഷന്മാരെ വിവാഹം ചെയ്യൂ'; വിവാദ പ്രണയ ഗുരു പ്രതിവര്‍ഷം സമ്പാദിക്കുന്നത് 163 കോടി രൂപ
വീഡിയോ ഇതിനകം 13 ലക്ഷം പേര്‍ കണ്ടപ്പോള്‍ ഒന്നര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. 'കുഞ്ഞിന് അവനെ / അവളെ ആശ്വസിപ്പിക്കാൻ അമ്മാവന്മാരെയും അമ്മായിമാരെയും നഷ്ടപ്പെട്ടു.' ഒരു കാഴ്ചക്കാരന്‍ എഴുതി. "ഇതാണ് ഞങ്ങൾക്ക് ആവശ്യമുള്ള ലോകം" എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. 'ഒരു ചെറിയ കുട്ടിക്ക് ഇത്രയേറെ സ്നേഹവും ലഭിക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ആ പിങ്ക് ഷർട്ട് ഇട്ടയാള്‍ ഒരു പിതാവാണ്.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ദൈവമേ, നമുക്കെല്ലാവർക്കും ദയയുള്ള ആളുകൾക്കിടയിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.
മെസീന കടലിടുക്കിന് മൂകളിലൂടെ 3.6 കിലോമീറ്റര്‍ നടത്തം; എന്നിട്ടും റെക്കോർഡ് നഷ്ടം, വീഡിയോ കാണാം