10 രൂപ അധികം കൊടുത്തിട്ടും ഡെലിവറി ഏജന്‍റ് മുക്കാല്‍ മണിക്കൂറോളം കാത്ത് നിര്‍ത്തി. ഒടുവില്‍ പാര്‍ക്കിംഗ് ലോട്ടില്‍ ഡെലിവറി ഏജന്‍റിനെ കണ്ടെത്തുമ്പോള്‍, ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ഏജന്‍റ് കഴിച്ച് കൊണ്ടിരിക്കുന്നു.
ഓല ഫുഡിലൂടെ ഫ്രഞ്ച് ഫ്രൈസ് ഓർഡർ ചെയ്ത അമൻ ബീരേന്ദ്ര ജയ്‌സ്വാളിന് ഇനിയും തന്‍റെ കണ്‍മുന്നില്‍ കണ്ടത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ ഓർഡർ ചെയ്ത ഭക്ഷണം തന്‍റെ മുന്നില്‍ വച്ച് തന്നെ ഡെലവറി ഏജന്‍റ് കഴിച്ച് തീര്‍ക്കുന്നു. പിന്നാലെ 'കഴിച്ചാല്‍ എന്ത് ചെയ്യുമെന്ന് ചോദിക്കുന്നു?'. ജയ്‌സ്വാള്‍ തന്നെ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഡെലിവറി ഏജന്‍റ് ഓർഡർ ചെയ്ത ഭക്ഷണം കൊണ്ട് വരാന്‍ പത്ത് രൂപ അധികം വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് കാര്യങ്ങള്‍ കുഴമറിഞ്ഞതെന്ന് ജെയ്സ്വാൾ എഴുതി.
മനസില്ലാ മനസോടെ 10 രൂപ അധികം കൊടുത്തിട്ടും ഡെലിവറി ഏജന്‍റ് മുക്കാല്‍ മണിക്കൂറോളം കാത്ത് നിര്‍ത്തി. ഒടുവില്‍ പാര്‍ക്കിംഗ് ലോട്ടില്‍ ഡെലിവറി ഏജന്‍റിനെ കണ്ടെത്തുമ്പോള്‍, താന്‍ ഓർഡർ ചെയ്ത ഭക്ഷണം അയാള്‍ കഴിച്ച് കൊണ്ടിരിക്കുന്നു. ഇത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും ജയ്‌സ്വാള്‍ കുറിക്കുന്നു. ജയ്സ്വാൾ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പാര്‍ക്കിംഗ് ലോട്ടിലെ ബൈക്കിന് മുകളിലിരുന്ന് ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന രണ്ട് യുവാക്കളെ കാണാം. ഡെലിവറി ഏജന്‍റിനെ കണ്ട ജയ്സ്വാൾ, 'നിങ്ങള്‍ കഴിക്കുന്ന ഫ്രഞ്ച് ഫ്രൈസ് എന്‍റെതാണ്. ഇത് എന്‍റെ ഓർഡർ ആണ്.' എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. 'നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യൂ' എന്ന് തികഞ്ഞ ധിക്കാരത്തോടെയാണ് ഡെലിവറി ഏജന്‍റ് പ്രതികരിക്കുന്നത്.
undefined
ഓർഡർ ചെയ്തത് എയർ ഫ്രയര്‍; ആമസോണ്‍ പാക്കേജില്‍ ജീവനുള്ള കൂറ്റന്‍ പല്ലിയെ കണ്ട് യുവതി ഞെട്ടി
വീഡിയോ വളരെ വേഗം വൈറലായി. ഏതാണ്ട് ഇരുപത് ലക്ഷത്തിലേറെ പേര്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. 'ഓല, ഓല ക്യാബ്‌സ്, ഭവിഷ് അഗർവാള്‍ എന്നിവരുടെ വിശ്വാസം നഷ്‌ടപ്പെടുന്നതിനും താഴേക്ക് പോകുന്നതിനുമുള്ള കാരണം ഇതാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഇത് സംഭവിക്കില്ല..... ഇന്നലെ ഞാൻ അർദ്ധരാത്രിയിൽ സൊമാറ്റോയിൽ നിന്ന് ഒരു സാധനം ഓർഡർ ചെയ്തു, എങ്ങനെയെന്ന് അറിയില്ല, ഞാന്‍ ഉറങ്ങി. എന്നാൽ ദയയുള്ള സൊമാറ്റോ വ്യക്തി 45 മിനിറ്റ് എന്നെ കാത്തിരുന്നു. ഞാൻ അവനോട് ക്ഷമ ചോദിച്ച് കുറച്ച് അധികം പണം നല്‍കി.' മറ്റൊരു കാഴ്ചക്കാരനെഴുതി. ഒലയുടെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടണമെന്ന് നിരവധി ഉപയോക്താക്കൾ ബീരേന്ദ്ര ജയ്‌സ്വാളിനെ ഉപദേശിച്ചു. 'ഭായ് നിങ്ങൾക്ക് എളുപ്പത്തിൽ പരാതിപ്പെടാം, അവരുടെ ഉപഭോക്തൃ സേവനം ഉപഭോക്താക്കൾക്ക് അവരുടെ ഡെലിവറി പങ്കാളികളേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നു. അവർ പിഴ ചുമത്തും,' ഒരു കാഴ്ചക്കാരന്‍ എഴുതി.