'പോ പോയി വീണ്ടും കൊണ്ടുവാ...'; ഭക്ഷണം നല്‍കിയ കിളിയെ കൊത്തിയോടിക്കുന്ന കുയിലിന്‍റെ വീഡിയോ വൈറല്‍

By Web Team  |  First Published Mar 7, 2024, 3:34 PM IST

പ്രകൃതിയുടെ വഞ്ചന അറിയാതെ, കിളി തന്‍റെ കുഞ്ഞിന് ഭക്ഷണം നല്‍കുന്നു. എന്നാല്‍ ഭക്ഷണം കിട്ടിയതും കുയില്‍ തന്‍റെ വളര്‍ത്തമ്മയെ കൊത്തിയോടിക്കുന്നു. 
 



കുയില്‍ എന്ന പക്ഷിയെ കുറിച്ച് ചില നിരീക്ഷണങ്ങള്‍ നാട്ടിന്‍പുറത്തുകാര്‍ക്കുണ്ട്. അതിലൊന്ന് കുയില്‍ വലിയൊരു കള്ളനാണെന്നാണ്. സ്വന്തം കുട്ടികളെ വളര്‍ത്താന്‍ പോലും മടിയുള്ള പക്ഷി. ഈ മടി കാരണം, കാക്കളുടെ കൂട്ടില്‍ ഒളിച്ച് കയറി മുട്ടയിട്ടുന്ന കുയില്‍, കൂട്ടിലെ കാക്ക മുട്ടകള്‍ തള്ളി താഴെയിട്ട് പൊട്ടിക്കുകയും ചെയ്യും. പാവം കാക്കകള്‍ കഥയറിയാതെ സ്വന്തം കുഞ്ഞുങ്ങളാണെന്ന് കരുതി അടയിരുന്ന് മുട്ട വിരിയിക്കും. ഒടുവില്‍ തൂവല്‍ മുളച്ച് തുടങ്ങുമ്പോഴാണ് തങ്ങള്‍ക്ക് സംഭവിച്ച ചതി കാക്ക അറിയുക. അത് പോലെ തന്നെ മറ്റുള്ളവരുടെ സമ്പാദ്യങ്ങള്‍ തട്ടിയെടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവനാണ് കുയില്‍. ഇതൊക്കെയാണെങ്കിലും പക്ഷികലിലെ ഗാനകോകിലം എന്ന പദവിയും കുയിലിന് സ്വന്തം. 

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ thelostwaysclaudedavis ഉപയോക്താവ് പങ്കുവച്ച ഒരു വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടി. പരാന്നഭോജി കുടുംബത്തിന്‍റെ അവിശ്വസനീയമായ ലോകം കാണുക. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒപ്പം, ചെറിയൊരു പുല്‍മേട്ടിലെ കിളി, തന്‍റെ വലിയ കുഞ്ഞിന് അറിയാതെ ഭക്ഷണം നല്‍കുന്നു. പ്രവര്‍ത്തിയില്‍ പ്രകൃതിയുടെ വഞ്ചന അറിയാതെ, കിളി തന്‍റെ കുഞ്ഞിന് ഭക്ഷണം നല്‍കുന്നു. എന്നാല്‍ പിപ്പിറ്റ് തന്‍റെ കുഞ്ഞിന്‍റെ അസാമാന്യമായ വലിപ്പം കാരണം ചെറുത്ത് നില്‍ക്കാന്‍ കഴിയില്ല. 

Latest Videos

'മാഫിയ'  എന്നറിയപ്പെടുന്ന കുയിലിന്‍റെ ഈ തന്ത്രം കാരണം സ്വന്തം കുഞ്ഞാണെന്ന് കരുതി പിപ്പിറ്റ് അടയിരുന്ന് അവനെ വളര്‍ത്തിവലുതാക്കി. സ്വന്തം കുഞ്ഞുങ്ങള്‍ ആവശ്യപ്പെടുന്നതിനെക്കാള്‍ ഏറെ ഇരട്ടി ഭക്ഷണം അതിനായി കണ്ടെത്താന്‍ നിര്‍ബന്ധിതനാകുന്നു. ശാസ്ത്രീയമായി ഇത് ഒരു പരിണാമ മാസ്റ്റർപീസ് ആണെന്ന് കുറിപ്പ് സൂചിപ്പിക്കുന്നു.  പല തന്ത്രങ്ങളിലൂടെ കുയില്‍ തന്‍റെ വീട്ടുകാരോട് താന്‍ അവരുടെ സ്വന്തമാണെന്ന് വിശ്വസിപ്പിക്കുന്നു.  പ്രകൃതിയുടെ ഈ നാടകം അപ്രതീക്ഷിതമായ വഴികളിലൂടെ വികസിക്കുന്നു, പക്ഷി ലോകത്തെ നയിക്കുന്ന അതിജീവന തന്ത്രങ്ങൾ വെളിപ്പെടുത്തുന്നു.

സത്യത്തില്‍ കുയില്‍ കുഞ്ഞിന്‍റെ നാലിലൊന്നില്ലാത്ത പിപ്പിറ്റാണ് അവനെ വളര്‍ത്തുന്നത്. വെയില്‍ കാഞ്ഞ് ഒരു ചില്ലിക്കൊമ്പില്‍ ഇരിക്കുന്ന കുയിലിന് ഭക്ഷണവുമായെത്തിയ പിപ്പിറ്റ്, കുയിലിന്‍റെ ചിറകിലാണ് ഇരിക്കുന്നത്. താന്‍ ശേഖരിച്ച ഭക്ഷണം പിപ്പിറ്റ് കുയിലിന്‍റെ വായിലേക്ക് വച്ച് കൊടുക്കുന്നു. വീണ്ടും ഭക്ഷണത്തിനായി കുയില്‍ വാപൊളിക്കുമെങ്കിലും ഒന്നും കിട്ടില്ല. ഇതില്‍ അരിശം പൂണ്ട് അവന്‍ പിപ്പിറ്റിനെ കൊത്തിയോടിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. സ്വന്തം കുഞ്ഞാണെന്ന് കരുതി കുയിലിനായി വീണ്ടും ഭക്ഷണമന്വേഷിച്ച് പിപ്പിറ്റ് പോകുന്നു. രണ്ടരലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു. 

click me!