കുത്തിയൊഴുകുന്ന നദിയിൽ മുങ്ങിയ കാറിന്‍റെ മുകളില്‍ ഇരിക്കുന്ന ദമ്പതികൾ: വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

By Web Team  |  First Published Sep 11, 2024, 6:53 PM IST


വീഡിയോയിലെ കാഴ്ച വൈഡ് ആകുമ്പോഴാണ് ദൃശ്യത്തിന്‍റെ ഭീകരത മനസിലാക്കുക. അതിവിശാലമായ ഒരു നദിയിലാണ് ഇരുവരുടെയും കാറ് കിടക്കുന്നത്. ചില സമയത്ത് കാറിന്‍റെ മേല്‍ക്കൂരയ്ക്ക് മുകളിലേക്കും വെള്ളം കയറുന്നത് കാണാം


കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇന്ന് ലോകമെമ്പാടും അതിതീവ്രമഴയാണ് പെയ്യുന്നത്. നിശ്ചിത പ്രദേശത്ത് നിശ്ചിത സമയത്തില്‍ പെയ്യുന്ന അതിശക്തമായ മഴയെയാണ് പൊതുവെ അതിതീവ്ര മഴയെന്ന് വിളിക്കുന്നത്.  അമിതമായി പെട്ടെന്ന് പെയ്യുന്ന മഴ വെള്ളം ഒഴുകി പോകാതെ പലപ്പോഴും ഉരുള്‍പൊട്ടലും  പ്രളയവും സൃഷ്ടിക്കപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ വന്‍കരയിലും ഇത്തരത്തില്‍ അതിതീവ്രമഴ മൂലം സൃഷ്ടിക്കപ്പെടുന്ന നാശനഷ്ടങ്ങള്‍ ഏറുകയാണെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. അതിതീവ്ര മഴയുടെ ഭീകരത നിറഞ്ഞ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്താളിച്ചു. 

അതിതീവ്ര മഴയെ തുടർന്ന് കുത്തിയൊലിച്ചൊഴുകുന്ന നദിയുടെ നടുക്ക് പെട്ട് പോയ ഒരു കാറിന്‍റെ മുകളില്‍ വളരെ 'റിലാക്സ്ഡ്' ആയി ഇരിക്കുന്ന ദമ്പതികളുടെ വീഡിയോയായിരുന്നു അത്. കാറിന്‍റെ മുകള്‍ ഭാഗമൊഴിച്ച് മറ്റെല്ലാം വെള്ളത്തിനടിയിലാണ്. നദിയില്‍ അത്യാവശ്യം നല്ല ഒഴുക്കുമുണ്ട്. എന്നാല്‍ അതിലൊന്നും വല്യ കാര്യമില്ലെന്ന മട്ടിലാണ് ദമ്പതികളുടെ ഇരിപ്പ്. ഭര്‍ത്താവ് ഇടയ്ക്ക് ഫോണിലൂടെ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നത് കാണാം. ഇടയ്ക്ക് പുഴയുടെ മറുകരയില്‍ നില്‍ക്കുന്നവരോട് സ്ത്രീ കൈ വീശിക്കാണിക്കുന്നതും വീഡിയോയില്‍ കാണാം. ശാന്തതയോടെയും ഒപ്പം ഏറെ ധൈര്യത്തോടെയുള്ള ഇരുവരുടെയും ഇരിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇരുവരെയും സമാന്തര പ്രപഞ്ചത്തിലെ ജാക്ക് ആൻഡ് റോസ് (ടൈറ്റാനിക്) എന്നാണ് സമൂഹ മാധ്യമ ഉപയോക്കാക്കള്‍ വിശേഷിപ്പിച്ചത്. 

Latest Videos

'ഒരു ചെറിയേ തട്ട്, അഞ്ച് കിലോ കുറഞ്ഞു'; ലഗേജിന്‍റെ ഭാരം കുറയ്ക്കാനുള്ള യുവതിയുടെ തന്ത്രം, വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ghantaa (@ghantaa)

'അച്ഛൻ എല്ലാം കാണുന്നു'; സുരക്ഷയ്ക്കായി പെൺകുട്ടിയുടെ തലയിൽ സിസിടിവി, വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

വീഡിയോയിലെ കാഴ്ച വൈഡ് ആകുമ്പോഴാണ് ദൃശ്യത്തിന്‍റെ ഭീകരത മനസിലാക്കുക. അതിവിശാലമായ ഒരു നദിയിലാണ് ഇരുവരുടെയും കാറ് കിടക്കുന്നത്. ചില സമയത്ത് കാറിന്‍റെ മേല്‍ക്കൂരയ്ക്ക് മുകളിലേക്കും വെള്ളം കയറുന്നത് കാണാം. എന്നാല്‍ തങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളില്‍ വലിയ ശ്രദ്ധ കൊടുക്കാതെ അവിടെനിന്നും രക്ഷപ്പെടാനായി അദ്ദേഹം ആരെയോ നിരന്തരം വിളിക്കാന്‍ ശ്രമിക്കുന്നു. ചില സമൂഹ മാധ്യമ കാഴ്ചക്കാര്‍ അവര്‍ക്ക് ഇരുവര്‍ക്കും വലിയ പ്രായവ്യത്യാസമുണ്ടെന്നും അത് അമ്മയും മകനുമാകാനാണ് സാധ്യതയെന്നും എഴുതി. അതേസമയം എല്ലാ കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തിയത് ഇരുവരുടെയും ശാന്തതയായിരുന്നു. അതേസമയം വീഡിയോയില്‍ ഉള്ള ദമ്പതികള്‍ക്ക് പിന്നീട് എന്തുസംഭവിച്ചുവെന്ന് വീഡിയോയില്‍ പറയുന്നില്ല. 

ബ്രേക്ക് അപ്പിന് ശേഷം 1000 ഫോണ്‍ കോളുകള്‍, 12 കോടിയുടെ വീടും തകർത്തു; പിന്നാലെ മുന്‍കാമുകിക്ക് എട്ടിന്‍റെ പണി

click me!