വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആരാണ് ഇത്തരം ഒരു പൂള്‍ പണിതതെന്ന് ചോദിച്ചെത്തിയത്. തറയ്ക്കും പൂളിനും ഇടയില്‍ ഇത്രയും വലിയ വിടവ് എന്തിനാണ് നിലനിര്‍ത്തിയതെന്ന് ചിലര്‍ ചോദിച്ചു.
സാഹസികത ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ അക്കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കും. എന്നാല്‍ സാഹസികത കാണിച്ച് പണി കിട്ടുമ്പോഴോ? അത്തരത്തില്‍ ഒരു എട്ടിന്‍റെ പണി കിട്ടിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായി. സാധാരണയായി നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കുളിക്കാനായി കുളം ഉപയോഗിക്കുന്നവര്‍ പല തരം അഭ്യാസങ്ങള്‍ കാണിക്കാറുണ്ട്. രണ്ട് മലക്കം മറിച്ചില്‍ പിന്നെ വെള്ളത്തിലോട്ട് ഒരു ഊളിയിടല്‍. കുളക്കടവില്‍ കണ്ട് നില്‍ക്കുന്നവര്‍ക്ക് ഒരു കുളിര്. പിന്നാലെ ആവേശം. ശുഭം. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു കുട്ടി വീട്ടിലെ സ്വിമിംഗ് പൂളില്‍ ബാക്ക്ഫ്ലിപ്പ് ചെയ്തത് കാണിക്കുന്നു. ദുരന്തപര്യവസാനമായിരുന്നു അതിന്‍റെ ഒടുവില്‍ സംഭവിച്ചത്. .
അമേരിക്കാസ് ഗോട്ട് നോ ടാലന്‍റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ആണ്‍കുട്ടി വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ ബാക്ക്ഫ്ലിപ്പ് ചെയ്യാനായി തയ്യാറെടുക്കുന്നത് കാണാം. പിന്നാലെ അവന്‍ പിന്നിലേക്ക് തലകുത്തി മറിയുന്നു. ചാടുന്നതിനിടെ തല അമിതമായി വളച്ചതിനാല്‍ സ്വിമ്മിംഗ് പൂളിനും തറയ്ക്ക് പകരം ഘടിപ്പിച്ച മരപ്പലകള്‍ക്കും ഇടയിലേക്ക് അവന്‍റെ തല കുടുങ്ങിപ്പോകുന്നു. തല പുറത്തെടുക്കാനാകാതെ കുട്ടിയുടെ ശരീരം പൂളിലേക്ക് മറിയുന്നതിനിടെ വീഡിയോ അവസാനിക്കുന്നു. ആവേശകരമായി തുടങ്ങിയത് ഒടുവില്‍ ദുരന്തമായി പര്യവസാനിച്ചു.
undefined
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആരാണ് ഇത്തരം ഒരു പൂള്‍ പണിതതെന്ന് ചോദിച്ചെത്തിയത്. തറയ്ക്കും പൂളിനും ഇടയില്‍ ഇത്രയും വലിയ വിടവ് എന്തിനാണ് നിലനിര്‍ത്തിയതെന്ന് ചിലര്‍ ചോദിച്ചു. എന്നാല്‍ മറ്റ് ചിലര്‍ അത്തരം ഒരു ഗ്യാപ്പ് അവിടെയുള്ളതിനാല്‍ കുട്ടിയുടെ ജീവനെങ്കിലും രക്ഷപ്പെട്ടെന്ന് കുറിച്ചു. 'ഇത് യഥാർത്ഥത്തിൽ കുളത്തിൽ ഇറങ്ങുന്നതിനേക്കാൾ ആകർഷകമായിരുന്നു' എന്നായിരുന്നു മറ്റൊരു കമന്‍റ്. 'സംഭവിക്കേണ്ടിയിരുന്ന അവസാനത്തില്‍ ഏറ്റവും മികച്ചത്' എന്നായിരുന്നു മറ്റൊരു കുറിപ്പ്.
'എന്‍റെ ആറ് രൂപ'; പോർഷെ മുതൽ ബിഎംഡബ്ല്യു വരെ പാർക്ക് ചെയ്തിരിക്കുന്ന സൊമാറ്റോ ഓഫീസ്; വീഡിയോ വൈറൽ