'അമ്മമ്മേ ഞാന്‍ പെട്ടു', ചുവരില്‍ കയറി കുടുങ്ങി കുട്ടിക്കുറുമ്പന്‍, ഏണിയുമായി അമ്മമ്മ, വൈറല്‍ വീഡിയോ!

By Web Team  |  First Published Apr 22, 2024, 8:15 AM IST

'എത്രയും പെട്ടന്ന് സ്കൂൾ തുറക്കാൻ ഉള്ള നടപടി സ്വീകരിക്കുക' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 


കളികളുടേതും കുസൃതികളുടേതുമായിരുന്ന അവധിക്കാലം ഇപ്പോള്‍ വെക്കേഷന്‍ ക്ലാസുകളുടെയും ട്യൂഷന്‍ ക്ലാസുകളുടെയും പഠിത്തത്തിന്റെതും കൂടിയാണ്. രണ്ട് മാസം നീണ്ട സ്‌കൂള്‍ വേനലവധിക്കാലത്തെ വീണ്ടും ക്ലാസ് മുറികളിലേക്കും പഠനത്തിലേക്കും പിടിച്ചിരുത്തുകയാണ് പുതിയ കാലം. അതിനാലാണ്, അവധിക്കാലം കുട്ടികള്‍ക്ക് തന്നെ വിട്ടുകൊടുക്കാനും വെക്കേഷന്‍ ക്ലാസുകള്‍ ഒഴിവാക്കാനും വിദ്യാഭ്യാസവകുപ്പും ബാലാവകാശ കമീഷനും കര്‍ശനമായി ആവശ്യപ്പെട്ടത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴുമുണ്ട്, കുസൃതികളും കുറുമ്പുകളും നിറഞ്ഞ അവധിക്കാലം. വീട്ടിലും തൊടിയിലും പറമ്പുകളിലും കളിച്ചുതിമിര്‍ക്കുന്ന കുട്ടികളുടെ ആഘോഷകാലം. മാതാപിതാക്കള്‍ക്കും വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും കുട്ടികളുടെ 'കുരുത്തക്കേടുകള്‍' ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കിലും കുസൃതിക്കുരുന്നുകളുടെ തിമിര്‍പ്പും ആഘോഷവും അതെല്ലാം അപ്രസക്തമാക്കുന്നു. 
 

Latest Videos

'അവർ എന്തുചെയ്യും'; വാട്സാപ്പ് സന്ദേശമയച്ച ഓൺലൈൻ തട്ടിപ്പുകാരുടെ സ്ക്രീൻ ഷോട്ടുകൾ പുറത്ത് വിട്ട് യുവാവ്

 

 

മൊബൈൽ ഡേറ്റ ചതിച്ച് ആശാനേ! അമേരിക്കൻ ദമ്പതികൾക്ക് ഒരു കോടിയുടെ ഫോൺ ബില്ല്


അത്തരമൊരു അവധിക്കാല വീഡിയോയാണ് ഇത്. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോരത്തെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഈ വൈറല്‍ വീഡിയോയില്‍  രണ്ട് കുട്ടികളുടെ അവധിക്കാല സന്തോഷങ്ങളും മുത്തശ്ശിയുടെ ഇടപെടലുകളുമാണ് ഉള്ളത്. വീടിന്റെ ചുമരിലും സമീപത്തെ തെങ്ങിലും ചവിട്ടി ടെറസിലേക്ക് കയറാന്‍ ശ്രമിച്ച് കുടുങ്ങിപ്പോവുകയായിരുന്നു വീഡിയോയിലെ കുട്ടി. 

കുറ്റ്യാടി മുണ്ടക്കുറ്റിയിലെ ഒരു വീട്ടില്‍നിന്നുള്ള രസകരമായ ഈ ദൃശ്യങ്ങള്‍ അമ്മ റീഷ്മയാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. മണിക്കൂറുകള്‍ക്കകം ഈ വീഡിയോ വൈറലായി മാറി. പത്തു ലക്ഷത്തിലേറെ പേര്‍ ഇതുവരെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. രസകരമായ പ്രതികരണങ്ങളാണ് ഈ വീഡിയോയുടെ കമന്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെടുന്നത്.

കോഴിക്കോട് കുറ്റ്യാടി മുണ്ടക്കുറ്റി സ്വദേശിയായ ഹരീഷ്‌കുമാറിന്റെയും റീഷ്മ ഹരീഷിന്റെയും മകന്‍ വേദ് നാരായണ്‍  എന്ന മൂന്നാം ക്ലാസുകാരനും അനുജന്‍ ദേവ് നാരായണുമാണ് വീഡിയോയിലുള്ളത്. പഞ്ചായത്ത് ഓഫീസ് ജീവനക്കാരാണ് ഹരീഷും റീഷ്മയും. ഇവര്‍ ജോലിക്കു പോയ സമയത്ത് കുട്ടികളുടെ കുറുമ്പുകള്‍ അമ്മമ്മ കൈകാര്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ജോലിക്ക് പോയ മാതാപിതാക്കള്‍ കുട്ടികളുടെ വികൃതികള്‍ കാണട്ടെ എന്ന് കരുതി അമ്മമ്മ എടുപ്പിച്ചതാണ് ഈ വീഡിയോയെന്ന് റീഷ്മ ഹരീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

''കൗതുകത്തിനാണ് ഞാനിത് സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് ഇത് വൈറലായി. ലക്ഷങ്ങള്‍ കടന്ന് മില്യണില്‍ എത്തിയിരിക്കുന്നു. നല്ല പ്രതികരണമാണ് എന്റെ വീഡിയായ്ക്ക് ലഭിച്ചതെല്ലാം. എന്നാല്‍, മറ്റു ചിലര്‍ അനുവാദമില്ലാതെ ഈ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് തോന്നുന്ന അടിക്കുറിപ്പുമിട്ട് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ആളെക്കൂട്ടാന്‍, കുട്ടികളെ മോശമാക്കുന്ന രീതിയിലാണ് പലരുടെയും പോസ്റ്റുകള്‍. അതിനാല്‍ത്തന്നെ, കുട്ടികളെയും മാതാപിതാക്കളെയും മോശമായി ചിത്രീകരിക്കുന്ന കമന്റുകള്‍ അവിടെ വരുന്നുണ്ട്. ഇത് ഏറെ വേദനാജനകമാണ്. ഇങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും ചിലര്‍ അത് വകവെയ്ക്കാതെ കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വിധത്തില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് സ്വന്തമെന്ന പേരില്‍ പോസ്റ്റ് ചെയ്യുന്നത് തുടരുകയാണ്''-അമ്മ റീഷ്മ പറഞ്ഞു. 
 

 

 

 

 


 

click me!