ഇതൊക്കെ എന്ത്? ഗോളുകൾ അനവധി അടിച്ച് കൂട്ടിയിട്ടും ഇതൊക്കെയെന്തെന്ന തരത്തിൽ നടന്ന് പോകുന്ന കുട്ടിയുടെ വീഡിയോ

By Web Team  |  First Published Feb 24, 2024, 4:34 PM IST

സഹതാരങ്ങൾക്ക് ഒന്ന് പന്ത് തട്ടാൻ പോലും അവസരം നൽകാതെ തു‌‌ടരെ ​ഗോൾ പോസ്റ്റ് കുലുക്കുന്ന ഈ മി‌ടുക്കിയു‌ടെ പ്രകട‌നമാണ്. അതിൽ ഏറെ രസകരമായ കാര്യം ഓരോ തവണ ​ഗോളടിക്കുമ്പോഴും ഒന്നും സംഭവിക്കാത്ത മ‌ട്ടിൽ, ഇതെന്തെന്ന മട്ടില്‍ ​ഗ്രൗണ്ടിലൂടെയുള്ള അവളുടെ നടത്തമാണ്.



ഫുട്ബോൾ കളിക്കുമ്പോൾ ഒരു ​ഗോളെങ്കിലും അടിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമായിരിക്കും. എന്നാൽ, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ എല്ലാ ഫുട്ബോൾ പ്രേമികളുടെയും ഹൃദയം കീഴടക്കുന്നതായിരുന്നു. പ്ലേ സ്കൂൾ വിദ്യാർത്ഥിനിയായ ഒരു കൊച്ചു മിടുക്കിയാണ് ഈ വീഡിയോയിലെ താരം. സഹതാരങ്ങളിൽ നിന്നും ബോൾ അനായാസം തന്‍റെ കാൽ കീഴിലാക്കി ​ഗോൾ പോസ്റ്റിലേക്ക് എത്തിക്കുന്നതിൽ ഈ കൊച്ചു മിടുക്കി കാണിക്കുന്ന വൈദ​ഗ്ദ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.  ഈ വീഡിയോ എപ്പോൾ എവിടെയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. എന്നാൽ 2023 ഡിസംബർ 9 ന് പോസ്റ്റ് ചെയ്ത ക്ലിപ്പ് ഇതുവരെ ഇൻസ്റ്റാഗ്രാമിൽ 17 ലക്ഷത്തിലധികം ലൈക്കുകൾ നേ‌ടുകയും ലക്ഷക്കണക്കിനാളുകൾ കാണുകയും ചെയ്തി‌‌ട്ടുണ്ട്.

സ്കൂൾ ​ഗ്രൗണ്ടിൽ കു‌ട്ടികൾ പല ​ഗ്രൂപ്പുകളായി തിരിഞ്ഞ് ഫുട്ബോൾ കളിക്കുന്നതാണ് വീഡിയോയു‌ടെ തു‌ടക്കം. തുടർന്ന് അതിൽ ഒരു ​ഗ്രൂപ്പിലെ കു‌ട്ടികളിലേക്ക് വീഡിയോ കേന്ദ്രീകരിക്കുന്നു. അപ്പോഴാണ് അനായാസേന പന്തിനെ തന്‍റെ വരുതിയിലെത്തിച്ച് ​ഗോൾ പോസ്റ്റിലേക്ക് പന്ത് ത‌ട്ടുന്ന ഒരു കൊച്ചുമിടുക്കി നമ്മു‌ടെ കണ്ണിലു‌‌‌ടക്കുക. പിന്നെ കാണാൻ കഴിയുക തന്‍റെ സഹതാരങ്ങൾക്ക് ഒന്ന് പന്ത് തട്ടാൻ പോലും അവസരം നൽകാതെ തു‌‌ടരെ ​ഗോൾ പോസ്റ്റ് കുലുക്കുന്ന ഈ മി‌ടുക്കിയു‌ടെ പ്രകട‌നമാണ്. അതിൽ ഏറെ രസകരമായ കാര്യം ഓരോ തവണ ​ഗോളടിക്കുമ്പോഴും ഒന്നും സംഭവിക്കാത്ത മ‌ട്ടിൽ, ഇതെന്തെന്ന മട്ടില്‍ ​ഗ്രൗണ്ടിലൂടെയുള്ള അവളുടെ നടത്തമാണ്.

Latest Videos

കാണാതായ കോഴികളെ അന്വേഷിച്ച് പോയി; ഒടുവില്‍ കണ്ടെത്തിയത് അതിപുരാതന ഭൂഗര്‍ഭ നഗരം !

 16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവ് !

വീഡിയോ വൈറലായതോ‌‌ടെ രസകരമായ നിരവധി കമന്‍റുകളാണ് ഈ കൊച്ചു മിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു കാഴ്ചക്കാരനെഴുതിയത്, 'അവൾ അത് ആഘോഷിക്കുന്ന് പോലുമില്ല.. അവൾക്ക് ഫുട്ബോളിൽ വളരെ സാധാരണമാണെന്ന് ഞാൻ ഊഹിക്കുന്നു.' എന്നായിരുന്നു. കഴിഞ്ഞ വർഷം, മറ്റൊരു പെൺകുട്ടിയുടെ അവിശ്വസനീയമായ ഫുട്ബോൾ  കഴിവുകൾ കാണിക്കുന്ന വീഡിയോ വൈറലായിരുന്നു. പൂനെയിൽ നിന്നുള്ള ഫുട്ബോൾ ഫ്രീസ്‌റ്റൈലർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തനിഷ ഗുപ്ത എന്ന പെൺകു‌ട്ടി ആയിരുന്നു ഇത്.  ഫുട്ബോൾ കൊണ്ട് ആകർഷകമായ അക്രോബാറ്റിക് നീക്കങ്ങൾ കാണിക്കുന്ന ആ വീഡിയോ നരവധി ആളുകളുടെ ശ്രദ്ധ നേടിയിരുന്നു. അന്ന് വീഡിയോയ്ക്ക് 14 ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിരുന്നു.

ക്യാന്‍സര്‍ അതിജീവിച്ച ആളുടെ മൂക്കില്‍ നിന്നും രക്തം; പരിശോധനയില്‍‌ കണ്ടെത്തിയത് 150 ഓളം പുഴുക്കളെ!

 

click me!