യുദ്ധമുഖത്ത് സൈനികന്‍റെ തോക്കിന്‍റെ ട്രിഗര്‍ വലിക്കാന്‍ ശ്രമിക്കുന്ന പൂച്ച; കണ്ണ് തള്ളി കാഴ്ചക്കാര്‍ !

By Web Team  |  First Published Nov 19, 2023, 5:34 PM IST

യുദ്ധ മുഖത്ത് ഏറെ ജാഗ്രത വേണ്ട നിമിഷങ്ങളില്‍ ഒരു പൂച്ചയുടെ സാന്നിധ്യം നിങ്ങള്‍ക്ക് എങ്ങനെയാകും അനുഭവപ്പെടുക? 


നുഷ്യരുമൊത്തുള്ള പൂച്ചകളുടെ നിരവധി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മനുഷ്യരുമായി ചരിത്രത്തിലാദ്യമായി അടുപ്പം കാണിച്ച മൃഗമാണ് പൂച്ചകള്‍. പൂച്ചകളോടൊപ്പമുള്ള നിമിഷങ്ങള്‍ നിങ്ങളുടെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ യുദ്ധ മുഖത്ത് ഏറെ ജാഗ്രത വേണ്ട നിമിഷങ്ങളില്‍ ഒരു പൂച്ചയുടെ സാന്നിധ്യം നിങ്ങള്‍ക്ക് എങ്ങനെയാകും അനുഭവപ്പെടുക? കഴിഞ്ഞ ദിവസം ട്വിറ്ററില്‍ (X) പങ്കുവയ്ക്കപ്പെട്ട വീഡിയോ നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിച്ചു. 

യൂണിഫോമിൽ രാജ്യത്തിന് വേണ്ടി യുദ്ധമുഖത്ത് പോരാടുന്ന സൈനീകരുടെ ഇടയിലേക്ക് ഒരു പൂച്ച എത്തപ്പെട്ടാല്‍? രാജ്യത്തെ ശത്രുരാജ്യത്തില്‍ നിന്നും രക്ഷിക്കാനായി ഇമവെട്ടാതെ യുദ്ധമുഖത്ത് ജാഗരൂകരായി ഇരിക്കുന്ന സൈനീകരുടെ ഇടയില്‍ പെട്ട പൂച്ചയുടെ വീഡിയോ Why you should have a cat എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പങ്കുവയ്ക്കപ്പെട്ടത്. യുദ്ധമുഖത്ത് കുഴിച്ച ട്രഞ്ചുകളില്‍ ഒളിച്ചിരിക്കുന്ന സൈനികരുടെ ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു വെള്ളപ്പൂച്ചയുടെ വീഡിയോയായിരുന്നു അത്. 'kitty in war' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. യുദ്ധമുഖമോ അടുക്കളയോ സ്ഥലമെന്തായാലും പൂച്ച എന്നും പൂച്ച തന്നെ. സൈനീകര്‍ ഭക്ഷണം കഴിക്കുമ്പോള്‍ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന പൂച്ച, സൈനികന്‍ തന്‍റെ തോക്കിന്‍റെ ട്രിഗറില്‍ വിരല്‍ വയ്ക്കുമ്പോള്‍ വിരലില്‍ നിരന്തരം തട്ടുന്നതും വീഡിയോയില്‍ കാണാം. മരണത്തിനും ജീവിതത്തിനും ഇടയില്‍ യുദ്ധഭൂമിയില്‍ നില്‍ക്കുമ്പോഴും പൂച്ചയുടെ ശല്യം ചെയ്യലിനോട് വളരെ സൗഹാര്‍ദ്ദപരമായാണ് സൈനികന്‍ പ്രതികരിക്കുന്നത്. അയാള്‍ പൂച്ചയുടെ തമാശക്കളി ആസ്വദിക്കുന്നു. 

Latest Videos

undefined

നെപ്പോളിയന്‍ ബോണാപാര്‍ട്ടിന്‍റെ തൊപ്പി ലേലത്തിന്; പ്രതീക്ഷിക്കുന്ന വില കോടികള്‍ !

kitty in war pic.twitter.com/X9dPC0YTrt

— Why you should have a cat (@ShouldHaveCat)

ഇന്ത്യ ലോകകപ്പ് ജയിക്കണം; സ്വിഗ്ഗിയില്‍ 51 തേങ്ങകള്‍ ഓര്‍ഡര്‍ ചെയ്ത് താനെ സ്വദേശി !

വീഡിയോ ഇതിനകം മുപ്പത് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ പൂച്ച അനുഭവങ്ങള്‍ കുറിക്കാനായെത്തി. വീടിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഏഴായിരത്തിന് അടുത്ത് ആളുകള്‍ വീഡിയോ റീഷയര്‍ ചെയ്തു. "പൂച്ച വളരെ വിശ്വസ്തനാണ്, യജമാനനുമായി യുദ്ധത്തിൽ പങ്കെടുക്കുന്നു," എന്നായിരുന്നു ഒരാള്‍ എഴുതിയത്. പിന്നാലെ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ യുദ്ധഭൂമിയില്‍ നിന്നും എടുത്ത നിരവധി പൂച്ചകളുടെ ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടു. 

'അല്‍പ്പം താമസിച്ചു'; ക്ഷമാപണത്തോടെ 45 വര്‍ഷങ്ങള്‍ക്ക് ശേഷം ലൈബ്രറിയില്‍ പുസ്തകം തിരിച്ചെത്തി !
 

click me!