ദാ ഇങ്ങനെ.... ഇങ്ങനെ വേണം ഇരിക്കാന്‍; കൈക്കുഞ്ഞിനെ അനുകരിച്ച് വൈറലായ പൂച്ചയുടെ വീഡിയോ !

By Web Team  |  First Published Feb 17, 2024, 12:34 PM IST

വീട്ടിലെ കൊച്ചു കുഞ്ഞ് ബേബി പ്രാമിൽ ഇരുന്ന് കളിക്കുന്നത് കണ്ടപ്പോൾ പൂച്ചയൊക്കുമൊരു മോഹം അതുപോലൊന്ന് ഇരിക്കണമെന്ന്. പിന്നെ മടിച്ചില്ല കക്ഷി അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.



നുഷ്യനും മൃഗങ്ങളും തമ്മിലുള്ള അടുപ്പത്തിന് മനുഷ്യന്‍റെ പരിണാമത്തോളം പഴക്കമുണ്ട്. പൂച്ചകളും പിന്നെ പട്ടികളുമാണ് മനുഷ്യനുമായി ഏറ്റവും ആദ്യം അടുപ്പം കാണിച്ച രണ്ട് മൃഗങ്ങള്‍. ഇതില്‍ പൂച്ചകള്‍ മനുഷ്യനുമായി കൂടുതല്‍ അടുപ്പത്തിലായി. ഈ അടുപ്പം മനുഷ്യന്‍റെ വികാര വിചാരങ്ങളെന്തെന്ന് മനസിലാക്കാനുള്ള കഴിവുകളിലേക്ക് ഈ മൃഗങ്ങളെ എത്തിചെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മനുഷ്യന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനുള്ള കഴിവുള്ള മൃഗങ്ങളാണ് പട്ടിയും പൂച്ചയും മറ്റും. മാത്രമല്ല, ഇവ മനുഷ്യരുമായി ഏറ്റവും അടുത്ത് ബന്ധപ്പെടുന്നു. 

മനുഷ്യരോടൊപ്പം കളിക്കുന്നതിലും അവരെ നിരീക്ഷിക്കുന്നതിലും വളരെയധികം താൽപ്പര്യമുള്ള ജീവികളാണ് പൂച്ചകൾ. ഒരു പൂച്ചയുടെ ഇത്തരത്തിലുള്ള കൃസൃതി നിറഞ്ഞ ഒരു അനുകരണം ഇപ്പോൾ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയാണ്. സം​ഗതി വേറൊന്നുമല്ല,  വീട്ടിലെ കൊച്ചു കുഞ്ഞ് ബേബി പ്രാമിൽ (Pram) ഇരുന്ന് കളിക്കുന്നത് കണ്ടപ്പോൾ പൂച്ചയൊക്കുമൊരു മോഹം അതുപോലൊന്ന് ഇരിക്കണമെന്ന്. പിന്നെ മടിച്ചില്ല കക്ഷി അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കുട്ടി ഇരിക്കുന്നതെങ്ങനെയെന്ന് പതതവണ സസൂഷ്മം നീരിക്ഷിച്ചതിന് ശേഷമുള്ള പൂച്ചയുടെ പരിശ്രമം ആരെയും രസിപ്പിക്കുന്നതാണ്.

Latest Videos

വാലന്‍റൈൻ ദിനം 125 കിമീ യാത്ര ചെയ്ത് കാമുകിയെ കാണാനെത്തി; കാമുകിയുടെ കൂട്ടുകാര്‍ നല്‍കിയത് എട്ടിന്‍റെ പണി !

Cat thinks he's a baby too..🐈🐾😅

📹djsunshine521 pic.twitter.com/aoPSCZ8EXk

— 𝕐o̴g̴ (@Yoda4ever)

മദ്യലഹരിയില്‍ അസഭ്യം വിളിച്ച് യുവതികള്‍; ഇതൊക്കെ സാധാരണമല്ലേയെന്ന് സോഷ്യല്‍ മീഡിയ !

'പൂച്ച വിചാരിച്ചിരിക്കുന്നത് അവനും കൊച്ചു കുട്ടിയാണന്നാണ്' എന്ന കുറിപ്പോടെ എക്സിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ വളരെ വേ​ഗത്തിലാണ് വൈറലായത്. ഏതാനും സെക്കന്റുകൾ മാത്രമാണ് വീഡിയോയ്ക്ക് ദൈർഘ്യം ഉള്ളൂവെങ്കിലും ഒരു പ്രാവശ്യം കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്നത്ര കൗതുകകരമാണ് ഈ ദൃശ്യങ്ങൾ. തന്‍റെ ബേബി പ്രാമിൽ (Pram) ഇരുന്ന് കളിക്കുന്ന ഒരു കുഞ്ഞും കുഞ്ഞിനെ നോക്കികൊണ്ടിരിക്കുന്ന ഒരു പൂച്ചയുമാണ് വീഡിയോയിൽ. കുഞ്ഞ് സുഖമായി ഇരിക്കുന്നത്   കണ്ടപ്പോൾ പൂച്ചയ്ക്ക് ഒരു ആഗ്രഹം. അതുപോലെ ഒന്നിരുന്ന് വിശ്രമിക്കണമെന്ന്.

വരുവിന്‍ കാണുവിന്‍ 'പണം കായ്ക്കുന്ന മരം'!; രാജ്ഗിരിലെ പണം കായ്ക്കുന്ന മരത്തിന്‍റെ വീഡിയോ വൈറല്‍ !

പിന്നെ ഒന്നും നോക്കിയില്ല. കുഞ്ഞിന്‍റെ തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന മറ്റൊരു പ്രാമിൽ പൂച്ച ചാടിക്കയറി. പതുക്കെ കാലുകൾ താഴെയിറക്കി. കുഞ്ഞ് ഇരിക്കുന്നത് എങ്ങനെയെന്ന് നോക്കി അതുപോലെ ഇരിക്കാൻ ശ്രമിച്ചു. പക്ഷേ രണ്ടുഭാഗത്തേക്ക് ഇടേണ്ട കാലുകൾ ഒരുമിച്ച് ഒരു വശത്തേക്കാണ് വച്ചത്. അതുകൊണ്ട് തന്നെ ആ ഇരിപ്പ് അവന് അത്ര സുഖകരമായി തോന്നിയില്ല. അസ്വസ്ഥത കാരണം കാലുകൾ വേ​ഗത്തിൽ പിൻവലിക്കുകയും അവന്‍ പ്രാമിൽ എഴുന്നേറ്റ് നിൽക്കുകയും ചെയ്തു. എന്നാൽ ഈ സമയമത്രയും പൂച്ചയുടെ ഈ പരാക്രമങ്ങളൊന്നും ശ്രദ്ധിക്കാതെ കളിപ്പാട്ടം പിടിച്ചിരിക്കുന്ന കുഞ്ഞും നെറ്റിസൺസിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി.

വധുവിനെ വിവാഹ വേദിയില്‍ കയറാന്‍ സഹായിച്ച് വരന്‍; കാര്യങ്ങള്‍ തകിടം മറിഞ്ഞത് ഒറ്റനിമിഷം കൊണ്ട് !
 

click me!