സെൻട്രൽ മുംബൈയിലെ സ്ഥിതി വഷളാകുന്നു എന്ന കുറിപ്പോടെയായിരുന്നു മുംബൈ നൌകാസ്റ്റ് വീഡിയോ പങ്കുവച്ചത്. വീഡിയോ മുംബൈയുടെ പ്രാന്തപ്രദേശമായ കുർലയില്‍ നിന്നുള്ളതാണെന്നും കുറിപ്പില്‍ പറയുന്നു. ഏതാണ്ട് മൂടല്‍ മഞ്ഞ് പോലെ മഴ പെയ്യുന്നതും വീഡിയോയില്‍ കാണാം
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് മണ്‍സൂൺ ശക്തിപ്രാപിച്ചു. അതിശക്തമായ മഴ പലയിടങ്ങളിലും ദുരിതം വിതയ്ക്കുകയാണ്. വരും ദിവസങ്ങളിലും മുംബൈ അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കനത്ത മഴയിൽ വെള്ളക്കെട്ട് കാരണം നഗരത്തിലെ ഗതാഗതം പലയിടത്തും സ്തംഭിച്ച അവസ്ഥയിലാണ്. ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തി. എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ വെള്ളപ്പൊക്കമുള്ള തെരുവുകളിലൂടെ ഒരു ബസ് അതിവേഗം പോകുന്നത് കാണാം, ബസ് മുന്നോട്ട് നീങ്ങുമ്പോഴും അതിന് മുന്നിലൂടെ ആളുകള്‍ മുട്ടോളം വെള്ളത്തിലൂടെ നടക്കുന്നതും വീഡിയോയില്‍ കാണാം.
സെൻട്രൽ മുംബൈയിലെ സ്ഥിതി വഷളാകുന്നു എന്ന കുറിപ്പോടെയായിരുന്നു മുംബൈ നൌകാസ്റ്റ് വീഡിയോ പങ്കുവച്ചത്. വീഡിയോ മുംബൈയുടെ പ്രാന്തപ്രദേശമായ കുർലയില്‍ നിന്നുള്ളതാണെന്നും കുറിപ്പില്‍ പറയുന്നു. ഏതാണ്ട് മൂടല്‍ മഞ്ഞ് പോലെ മഴ പെയ്യുന്നതും വീഡിയോയില്‍ കാണാം. ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 8 മണി വരെയുള്ള അവസാന ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മുംബൈയിലെ നിരവധി പ്രദേശങ്ങളിൽ 200 മില്ലീമീറ്ററിലധികം മഴയാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ആശങ്കപങ്കുവയ്ക്കാനെത്തിയത്. "മഴക്കാലത്ത് മുംബൈ. നിങ്ങൾ എവിടെയും എത്താൻ പോകുന്നില്ല..." എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. "ദയനീയമായ സാഹചര്യം, എല്ലാവരും വളരെ ശ്രദ്ധാലുക്കളായിരിക്കണം." മറ്റൊരു കാഴ്ചക്കാരന്‍ ഉപദേശിച്ചു.
undefined
44,000 വർഷം പഴക്കമുള്ള ചെന്നായയുടെ മമ്മി കണ്ടെത്തി; ജീനോം പഠനത്തിന് ഗവേഷകര്‍
Situation Worsening in Central Mumbai.
Scenes from Kurla.
Stay safe ⚠️
pic.twitter.com/tzIEd1BQca
'ഭയം അരിച്ച് കയറും...'; 12 നീളമുള്ള പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ ഓട്ടോമേറ്റഡ് കാലാവസ്ഥാ സ്റ്റേഷന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്രോംബെയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് (241 മില്ലിമീറ്റർ). ഞായറാഴ്‌ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ ഐഎംഡിയുടെ സാന്താക്രൂസ് ഒബ്സർവേറ്ററി 176 മില്ലീമീറ്ററും കൊളാബ സ്റ്റേഷനിൽ 71 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. നവി മുംബൈ കടല്‍ നിരപ്പിനും താഴെയുള്ള പ്രദേശമായതിനാല്‍ ഇവിടെ വെള്ളക്കെട്ടും രൂക്ഷമാണ്. വേലിയേറ്റത്തെ തുടർന്ന് നവി മുംബൈയിലെ സ്‌കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പ്രദേശത്തെ ജലനിരപ്പ് അഞ്ച് ശതമാനത്തോളം ഉയര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അന്ന് മാലിന്യം, ഇന്ന് മുന്നൂറ് കോടി; ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 373 കോടി രൂപ