'വിവാഹത്തിനിടെ ചടങ്ങ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എനിക്ക് മൈക്ക് കൈയിലെടുക്കേണ്ടിവന്നെന്നും തുടര്‍ന്ന് വസ്ത്രം മുഴുവനും ധരിച്ചെന്നും വീഡിയോ പങ്കുവച്ച് കൊണ്ട് അവര്‍ കുറിച്ചു.
സമൂഹിക മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഇതിനകം നിങ്ങള്‍ കണ്ടിട്ടുള്ള വൈറല്‍ വീഡിയോകളില്‍ നല്ലൊരു ശതമാനവും വിവാഹത്തിനിടെയുണ്ടാകുന്ന അബദ്ധങ്ങളോ തമാശകളോ വൈകാരിക നിമിഷങ്ങളോ അടങ്ങിയ വീഡിയോകളാകും. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ ഏറെ വൈറലായൊരു വീഡിയോ, കല്യാണ മണ്ഡപത്തില്‍ വച്ച് വിവാഹം കഴിഞ്ഞതിന് പിന്നാലെ ബൈക്ക് വാങ്ങിത്തരണമെന്ന് ആവശ്യപ്പെടുന്ന മരുമകനെ അമ്മായിയപ്പന്‍ ചെരിപ്പിന് അടിക്കുന്ന വീഡിയോയായിരുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥത്തിലുള്ള സംഭവമല്ലെന്നും മറിച്ച് ഇന്ത്യയിലെ പല പ്രദേശത്തും ഇപ്പോഴും ശക്തമായി പിന്തുടരുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെയുള്ള ഒരു ബോധവത്ക്കരണ വീഡിയോ ആണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് ദുബായ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാവായ ജെഫറീസ് തന്‍റെ വിവാഹം പാതിവഴിയില്‍ നിര്‍ത്തിവച്ച വീഡിയോ പങ്കുവച്ചത്. വിവാഹവേദിയില്‍ പുരോഹിതന് മുന്നില്‍ നില്‍ക്കുമ്പോഴാണ് താന്‍ വിവാഹ വസ്ത്രങ്ങള്‍ മുഴുവനും ധരിച്ചിട്ടില്ലെന്ന് ജെഫറീസിന് മനസിലായത്. തുടര്‍ന്ന് വളരെ രസകരമായി അവര്‍ ആ സാഹചര്യത്തെ കൈകാര്യം ചെയ്തുന്ന വീഡിയോയ്ക്ക് ഇതിനകം ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ ലൈക്ക് രേഖപ്പെടുത്തി. താൻ പൂർണ്ണമായും വസ്ത്രം ധരിച്ചിട്ടില്ലെന്ന് മനസ്സിലായപ്പോൾ, ജെഫറീസ് മൈക്ക് എടുത്ത് താന്‍ മറന്നുവച്ച വസ്ത്രത്തിന്‍റെ ഭാഗം എടുത്ത് കൊണ്ടുവരാമോ എന്ന് ചോദിച്ചു. ക്രിസ്ത്യന്‍ വിവാഹ വസ്ത്രങ്ങളില്‍ പ്രധാനപ്പെട്ടതായി കരുതുന്ന വധുവിന്‍റെ വസ്ത്രത്തോടൊപ്പമുള്ള വെയില്‍ എന്ന ഭാഗം ഉടുക്കാനാണ് ജെഫറീസ് മറന്ന് പോയത്.
undefined
വിവാഹം ഇനി സ്വര്‍ഗ്ഗത്തിലല്ല ബഹിരാകാശത്ത്; "ഔട്ട് ഓഫ് ദ വേൾഡ്" അനുഭവത്തിന് ചിലവ് ഒരാൾക്ക് ഒരു കോടി
'വിവാഹത്തിനിടെ ചടങ്ങ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എനിക്ക് മൈക്ക് കൈയിലെടുക്കേണ്ടിവന്നെന്നും തുടര്‍ന്ന് വസ്ത്രം മുഴുവനും ധരിച്ചെന്നും വീഡിയോ പങ്കുവച്ച് കൊണ്ട് അവര്‍ കുറിച്ചു. വിവാഹം എങ്ങനെ നടക്കുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചില്ലെങ്കിലും ഈ രീതി ആരും മറക്കില്ലെന്നും എന്നോടൊപ്പം അന്ന് ചിരിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ജെഫറീസ് വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. 'ആത്മവിശ്വാസത്തോടെ നിങ്ങള്‍ ആ നിമിഷം കൈകാര്യം ചെയ്തതില്‍ സ്നേഹം' എന്നായിരുന്നു ഒരാള്‍ എഴുതിയത്. നിരവധി പേര്‍ വിഡിയോയ്ക്ക് കുറിപ്പെഴുതി. മിക്കയാളുകളും ജെഫറീസിന്‍റെ ആത്മവിശ്വാസത്തെ പ്രശംസിച്ചു.