വീഡിയോയ്ക്ക് ഒരു കാഴ്ചക്കാരനെഴുതിയ കുറിപ്പായിരുന്നു രസകരം. 'വലിയ കുട്ടിക്ക് വലിയ കളിപ്പാട്ടം' എന്നായിരുന്നു അത്. വീഡിയോയെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു കുറിപ്പ്.
കാലം മനുഷ്യന് സമ്മാനിച്ച് അത്ഭുത സിദ്ധിയാണ് മറവി. കാലം കഴിയുന്തോറും പഴയ പല കാര്യങ്ങളും നമ്മള്‍ മറക്കും. അത്തരത്തില്‍ നാല് കൊല്ലം മുമ്പ് നടന്ന ഒരു സംഭവം വീണ്ടും മനുഷ്യനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. എക്സ്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ് തുടങ്ങിയ എല്ലാ മാധ്യമങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വീണ്ടും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. വീഡിയോയ്ക്ക് ഒരു കാഴ്ചക്കാരനെഴുതിയ കുറിപ്പായിരുന്നു രസകരം. 'വലിയ കുട്ടിക്ക് വലിയ കളിപ്പാട്ടം' എന്നായിരുന്നു അത്. വീഡിയോയെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു കുറിപ്പ്. കാരണം വീഡിയോയില്‍ ഒരു എക്‌സ്‌കവേറ്റർ ഒരു വിമാനത്തിന്‍റെ വാലില്‍ പിടിച്ച് വട്ടംചുറ്റിക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
2020 ല്‍ ഈ വീഡിയോ യുഎസില്‍ ഏറെ വൈറലായി വീഡിയോയായിരുന്നു. ഫ്ലോറിഡയിലെ ഒരു ഏവിയേഷൻ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന എക്സ്കവേറ്ററായിരുന്നു അത്. അവിടെ പൊളിക്കാനായി എത്തിച്ചതായിരുന്നു ആ ജെറ്റ് വിമാനത്തെ. പക്ഷേ, കുട്ടിത്തം മനസില്‍ സൂക്ഷിക്കുന്ന എക്സ്കവേറ്റര്‍ ഓപ്പറേറ്റര്‍ തന്‍റെ കൌതുകം മറച്ച് വയ്ക്കാതെ ആ പഴയ പൊളിക്കാനെത്തിച്ച വിമാനത്തിന്‍റെ പിന്‍ഭാഗം എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം വട്ടം ചുറ്റിച്ച് കളിച്ചു. ഓപ - ലോക്ക എക്‌സിക്യൂട്ടീവ് എയർപോർട്ടിൽ വച്ച് ഒരു വ്യോമയാന വിദഗ്ധനാണ് വീഡിയോ പകര്‍ത്തിയത്. അദ്ദേഹം അത് vice.aviator എന്ന് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചു. എക്സ്കവേറ്റര്‍ ഓപ്പറേറ്റർക്ക് നന്ദി പറഞ്ഞ് കൊണ്ട് 'ലിയർജെറ്റ് അവസാനമായി ഒരു സവാരിക്ക് പോയി' എന്ന് കുറിച്ചു. വീഡിയോ കണ്ടവര്‍ അന്താളിച്ചു. വീഡിയോ അന്ന് ഏതാണ്ട് മുപ്പത്തിയയ്യായിരും പേരാണ് കണ്ടത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വീഡിയോ ഇപ്പോള്‍ മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.
undefined
vice.aviator അന്ന് ഇങ്ങനെ എഴുതി, 'എന്‍റെ ഫ്ലൈറ്റ് പരിശീലനത്തിന് ശേഷം ഇന്ന് രാവിലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് ശേഷം, അടുത്തിടെ സ്ക്രാപ്പിനായി എത്തിയ 707 നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ലിയർജെറ്റ് അതിന്‍റെ അവസാന വിധിയെ നേരിടാൻ പോകുന്നതായി കണ്ടു. എനിക്കറിയില്ലായിരുന്നു, ഇത് അവസാനത്തെ ഒരു ഫ്ലൈറ്റിന് പോകുകയാണെന്ന്… ഭാഗ്യമില്ലാതെ വന്നപ്പോൾ, ഞാൻ ഒരു യു-ടേൺ നടത്തി, ഞാൻ വിചാരിച്ച വിമാനമല്ല!' 707 ബോയിംഗ് കാണാന്‍ പോയപ്പോള്‍ കണ്ട കഴ്ചയില്‍ അദ്ദേഹം നിരാശനായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് megaaviation അതേ വീഡിയോ പങ്കുവച്ചപ്പോള്‍ 5 ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റെഴുതാനെത്തി. ഒരു കാഴ്ചക്കാരനെഴുതിയത്, 'തീര്‍ച്ചയായും സുബൃത്തുക്കളെ, അവന്‍റെ സ്ഥാനത്ത് നമ്മളായിരിന്നെങ്കിലും ഇത് തന്നെ ചെയ്യും.' എന്നായിരുന്നു.