കരുത്തന്‍ പക്ഷേ, ഏറ്റവും ദുര്‍ബലമായ നിമിഷം!; കണ്ണീരൊഴുക്കുന്ന കാട്ടുപോത്തിന്‍റെ വീഡിയോ വൈറല്‍ !

By Web Team  |  First Published Jan 2, 2024, 3:44 PM IST

കാട്ടുപോത്തിന്‍റെ ഒരു സൈഡില്‍ നിന്നുള്ള കാഴ്ചയില്‍ അതിന്‍റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഉരുണ്ട് വീഴുന്നത് വളരെ വ്യക്തമായി കാണാം. 
 



'ആണുങ്ങള്‍ കരയാറില്ല' എന്നോ 'ആണുങ്ങള്‍ കരയാന്‍ പാടില്ലെന്നോ' ഒക്കെയുള്ള ചില 'പഴഞ്ചൊല്ലു'കള്‍ നമ്മളില്‍ പലരും പല കാലങ്ങളിലായി കേട്ടിട്ടുണ്ട്. ഏകാന്തനായ മൃഗം എന്നതില്‍ നിന്നും കൂട്ടായ്മയിലേക്കും സമൂഹത്തിലേക്കും വളര്‍ന്ന മനുഷ്യന്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സാമൂഹികമായ ചില പൊതുബോധങ്ങള്‍ രൂപപ്പെടുത്തുന്നു. ആളുങ്ങള്‍ കുടുംബം അഥവാ സമൂഹത്തെ അല്ലെങ്കില്‍ രാജ്യത്തെ സംരക്ഷിക്കേണ്ടവരാണെന്നും അതിനാല്‍ തന്നെ അവര്‍ എത് പ്രതിസന്ധിയെയും നേരിടാന്‍ കരുത്തുള്ളവരാണെന്നുമുള്ള മിഥ്യാ ബോധത്തില്‍ നിന്നാണ് ആണുങ്ങള്‍ കരയാന്‍ പിടില്ലെന്ന ചൊല്ലിലേക്ക് ഒരു സമൂഹം എത്തിച്ചേരുന്നത്. അതേ സമയം ദുഖം തോന്നുമ്പോള്‍ കരയാതെ ഉള്ളില്‍ പിടിച്ച് മറച്ച് വയ്ക്കുന്ന ആളുകള്‍ക്ക് വലിയ ആയുസില്ലെന്നും ആധുനിക വൈദ്യശാസ്ത്രം അവകാശപ്പെടുന്നു. 

പറഞ്ഞ് വന്നത് ഒരു ബൈസണെ കുറിച്ചാണ്. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ് ഹെന്‍റി കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോയാണ് കുറിപ്പിനാധാരം. വീഡിയോ പങ്കുവച്ച് കൊണ്ട് ക്രസി ഇങ്ങനെ എഴുതി. 'കാട്ടുപോത്ത് കണ്ണുനീർ വാര്‍ക്കുന്നു. കഴിഞ്ഞ ശൈത്യകാലത്ത് നോർത്തേൺ യൂട്ടായിൽ നിന്ന് പകര്‍ത്തി.'  വടക്കന്‍ അമേരിക്കയുടെ തെക്ക് പടിഞ്ഞാറാന്‍ സംസ്ഥാനമാണ് ഏതാണ്ട് മരുഭൂമി പോലെ കിടക്കുന്ന യൂട്ടാ എന്ന പ്രദേശം. ശൈത്യകാലത്ത് അവിടെ ഒരു കാട്ട് പോത്ത് കണ്ണുനീര്‍ വാര്‍ക്കുന്ന ഒരു വീഡിയോയായിരുന്നു അദ്ദേഹം പങ്കവച്ചത്. കാട്ടുപോത്തിന്‍റെ ഒരു സൈഡില്‍ നിന്നുള്ള കാഴ്ചയില്‍ അതിന്‍റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഉരുണ്ട് വീഴുന്നത് വളരെ വ്യക്തമായി കാണാം. 

Latest Videos

'വിടില്ല ഞാന്‍!'; എലി വിരലില്‍ കടിച്ചു, 18 കാരിയുടെ എലിയോടുള്ള പ്രതികാരം കണ്ട് ഡോക്ടര്‍മാര്‍ അടക്കം ഞെട്ടി !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chris Henry (@chrishenry)

44 കോടി സ്വന്തമാക്കി മുനവര്‍; ഒരു മലയാളി അടക്കം മൂന്ന് ഇന്ത്യക്കാര്‍ക്ക് യുഎഇ ബിഗ് ടിക്കറ്റ് സമ്മാനം !

മൂന്ന് ദിവസം കൊണ്ട് ഏതാണ്ട് രണ്ട് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. 'ഹേയ് കാട്ടുപോത്ത്... നിങ്ങള്‍ ഓക്കെയാണോ?' വീഡിയോ കണ്ട് ചിലര്‍ ചോദിച്ചു. 'ഏതൊരു കരുത്തനും ഒരു ദുര്‍ബല നിമിഷമുണ്ട്' മറ്റൊരു കാഴ്ചക്കാരന്‍ അല്പം തത്വചിന്തയിലാണ്ടു. 'ഞാന്‍ എന്‍റെ കഥ കാട്ടുപോത്തിനോട് പറഞ്ഞപ്പോള്‍' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'അത് നമ്മുടെ തെറ്റ്' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'അതിശൈത്യമുള്ള കാലാവസ്ഥയാണ് നിങ്ങളുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിറയാന്‍ കാരണം. ഈ സമയം കണ്ണിലേക്ക് ആവശ്യത്തിന് രക്തയോട്ടം ഇല്ലാതെയാകും. നിങ്ങളുടെ ശരീര താപനിലയനുസരിച്ച് ചൂടാക്കാനായി കണ്ണുകളില്‍ കണ്ണൂനീര്‍ നിറയുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ കാട്ടുപോത്ത് കരയുന്നത് സങ്കടം കൊണ്ടല്ലെന്ന് എഴുതി. 

ഇതാണ് സ്വച്ഛ ഭാരത് ! ഓടുന്ന ട്രയിനില്‍ നിന്നും മാലിന്യം പുറത്തേക്ക് എറിയുന്ന ജീവനക്കാരന്‍റെ വീഡിയോ !

click me!