ജെസ്റ്റ് എസ്കേപ്പ്; സിംഹവും മുതലയും തമ്മിലുള്ള വെള്ളത്തിലെ പോരാട്ടത്തിന്‍റെ വീഡിയോ വൈറൽ

By Web Desk  |  First Published Jan 2, 2025, 10:36 PM IST

നദിയുടെ നടുക്ക് വച്ച് മുതലയുടെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന സിംഹത്തിന്‍റെ വീഡിയോ വൈറല്‍ 



രയിലെ വേട്ടക്കാരില്‍ പ്രധാനിയാണ് സിംഹം. എന്നാല്‍ ശുദ്ധജലത്തിലെ പ്രധാന വേട്ടക്കാരന്‍ മുതലയാണ്. ഇരുവരും അവരവരുടെ മേഖകളില്‍ ശക്തർ. ചോദ്യം ചെയ്യാന്‍ മറ്റാരും ഇല്ലാത്തവര്‍. എന്നാല്‍ ഒരു സിംഹം വെള്ളിത്തില്‍ വച്ച് മുതലയെ നേരിട്ടാല്‍? അതെ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ട അത്തരമൊരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. ലേറ്റസ്റ്റ് സൈറ്റിംഗ്സ് എന്ന യൂട്യൂബ് ചാനലില്‍ 10 വര്‍ഷം മുമ്പ് പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് അടുത്തിടെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. സിംഹത്തിന്‍റെയും മുതലയുടെയും പോരാട്ടത്തില്‍ സിംഹം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം. 

വെള്ളത്തില്‍ തനിക്ക് ശത്രുക്കളില്ലെന്ന് കരയില്‍ നിന്നും നേരെ നേരത്തെ നിരീക്ഷണത്തിന് ശേഷം സിംഹം ഉറപ്പ് വരുത്തുന്നു. പിന്നാലെ അവന്‍ പുതിക്കെ വെള്ളത്തിലേക്ക് ഇറങ്ങിയതും വെള്ളത്തിന്‍റെ അടിത്തട്ടിൽ നിന്നും ഒരു മുതല ഉയര്‍ന്ന് വരികയും സിംഹത്തെ പിന്തുടരുകയും ചെയ്യുന്നു. സിംഹം നദിയുടെ ഏതാണ്ട് നടിക്കെത്തിയപ്പോള്‍ മുതല പിന്നിലൂടെ ചെന്ന് കഴുത്തിന് കടിക്കാനായി ആയുന്നു. പിടിത്തം വീണെന്ന് നമ്മൾ ഉറപ്പിക്കുമ്പോള്‍ രണ്ട് പേരും വെള്ളത്തിനടിയില്‍ മറയുന്നു.

Latest Videos

'അഭയാര്‍ത്ഥികൾ ഇവിടുണ്ട്'; ഇന്ത്യൻ വിദ്യാർത്ഥികളെ പരിഹസിച്ച് കനേഡിയൻ പൌരൻ; വിമർശനവുമായി സോഷ്യൽ മീഡിയ

'കലിപ്പ് ഡാ...'; മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന വീഡിയോ വൈറൽ

നിമിഷം നേരത്തിനുള്ളില്‍ സിംഹം വെള്ളത്തിന് മുകളിലേക്ക് ചാടുകയും മുതലയെ കബളിപ്പിച്ച് രക്ഷപ്പെടുകയും ചെയ്യുന്നതും വീഡിയോയില്‍  കാണാം. രണ്ടേകാല്‍ ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ആദ്യമായാണ് ഒരു മുതലയുടെ വായില്‍ നിന്നും ഇര രക്ഷപ്പെടുന്നത് കാണുന്നത് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. നിരവധി കാഴ്ചക്കാര്‍ പോരാട്ടത്തിന് ശേഷമുള്ള മുതലയുടെയും സിംഹത്തിന്‍റെയും സംഭാഷണങ്ങള്‍ തങ്ങളുടെതായ ഭാവനയില്‍ എഴുതിയത് മറ്റ് കാഴ്ചക്കാരെ ആവേശം കൊള്ളിച്ചു. പല കുറിപ്പുകളും മൂവായിരവും അയ്യായാരവും ലൈക്കുകളാണ് വാങ്ങിക്കൂട്ടിയത്. 

ദാവൂദിന്‍റെ സ്വത്ത് സ്വന്തമാക്കി; പിന്നാലെ 23 വർഷത്തെ നിയമ പോരാട്ടം, പക്ഷേ, ഇപ്പോഴും കൈ അകലത്തിൽ തന്നെ

click me!