മകന് തനിക്ക് സാമ്പത്തിക സഹായം ചെയ്യുന്നില്ല. അതിനാല്‍ ജീവിക്കാനായി അര്‍ദ്ധ രാത്രിയിലും ഓട്ടോ ഓടിക്കേണ്ടിവരുന്നു. മകന് രണ്ട് വയസുള്ളപ്പോഴാണ് ഭര്‍ത്താവ് നഷ്ടപ്പെട്ടതെന്നും മുതിർന്ന് കഴിഞ്ഞും മകന്‍ ഇപ്പോഴും തന്നോട് പണത്തിനായി ബഹളം വയ്ക്കാറുണ്ടെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.
അര്‍ദ്ധരാത്രിക്ക് ശേഷവും നഗരത്തിലൂടെ ഓട്ടോ ഓടിക്കുന്ന 55 വയസുള്ള സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. ഓട്ടോയില്‍ കയറിയ ഒരു യാത്രക്കാരന്‍, ഇത്രയും വൈകിയിട്ടും ഓട്ടോ ഓടിക്കുന്നതിനുള്ള സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ തന്‍റെ ജീവിത കഥ, യാത്രക്കാരനുമായി പങ്കുവച്ചു. മകന്‍ തനിക്ക് സാമ്പത്തിക സഹായം ചെയ്യുന്നില്ല. അതിനാല്‍ ജീവിക്കാനായി അര്‍ദ്ധ രാത്രിയിലും ഓട്ടോ ഓടിക്കേണ്ടിവരുന്നു. മകന് രണ്ട് വയസുള്ളപ്പോഴാണ് ഭര്‍ത്താവ് നഷ്ടപ്പെട്ടതെന്നും മുതിർന്ന് കഴിഞ്ഞും മകന്‍ ഇപ്പോഴും തന്നോട് പണത്തിനായി ബഹളം വയ്ക്കാറുണ്ടെന്നും അവര്‍ ചോദ്യത്തിന് മറുപടിയായി പറയുന്നു. ആ അമ്മയുടെ മറുപടി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവര്‍ന്നു.
വീഡിയോയില്‍ എന്തിനാണ് ഈ അര്‍ദ്ധരാത്രിയിലും ജോലി ചെയ്യുന്നതെന്ന് ഒരാള്‍ ആ അമ്മയോട് ചോദിക്കുന്നു. ഇതിന് മറുപടിയായി, 'എല്ലാവർക്കും അവരവരുടെതായ പ്രശ്‌നങ്ങളുണ്ട്. വീട്ടിൽ പ്രശ്‌നങ്ങൾ നേരിട്ടാൽ രാത്രി പുറത്തിറങ്ങണം. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ഞാൻ 1 നും 1:30 നും വീട്ടിലെത്തും.' നിങ്ങളുടെ കുട്ടികള്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് തുടര്‍ന്ന് അദ്ദേഹം ചോദിക്കുന്നു. “എനിക്ക് ഒരു മകന്‍ മാത്രമേയുള്ളൂ, അവൻ ഒരു ജോലിയും ചെയ്യുന്നില്ല. പകരം, അവൻ എന്നോട് വഴക്കുണ്ടാക്കുകയും വീട്ടിലെ സാധനങ്ങൾ തകർക്കുകയും ചെയ്യുന്നു. എന്‍റെ മകൻ എന്നെ ബഹുമാനിക്കുന്നില്ല. അവന് രണ്ട് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.' അവര്‍ കൂട്ടിച്ചേര്‍ത്തു. “ഭിക്ഷാടനം ചെയ്യുന്നതിനേക്കാൾ കഠിനമായ ജോലി ചെയ്യുന്നതാണ് നല്ലത്. ജോലി ചെയ്യുന്നതിൽ ലജ്ജയില്ല, പക്ഷേ, ഭിക്ഷാടനത്തിൽ ലജ്ജയുണ്ട്. ജോലിക്ക് ഒരു കുറവുമില്ല, ആരെങ്കിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണമെന്ന് മാത്രം.' അവര്‍ പറയുന്നു. അതേ സമയം അവര്‍ ഏത് നഗരത്തിലാണ് ഓട്ടോ ഓടിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നില്ല.
undefined
സർക്കാറേ, ഇവരുടെ ദുരവസ്ഥയും കാണണം, ഉരുൾപൊട്ടൽ ഇല്ലാതാക്കിയത് ഇവരുടെ ജീവിതമാർഗമാണ്!
'ഒരു നാടകവുമില്ല സീനുമില്ല'; ബെഡ്റൂമിൽ ഒളിച്ചിരുന്ന പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ വൈറൽ
അറുപത്തിരണ്ട് ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ഏതാണ്ട് രണ്ടര ലക്ഷം പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. "ഞങ്ങൾക്ക് നാണക്കേട് തോന്നി, പക്ഷേ അവരുടെ മകന് നാണക്കേട് തോന്നിയില്ല." എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുയതി. 'ആന്‍റി നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 'ആന്‍റിക്ക് ഹൃദയത്തില്‍ നിന്നും സലാം, അവൾക്ക് ജീവിതത്തിലെ ഏറ്റവും മികച്ചത് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവളുടെ പ്രാധാന്യം മകൻ തിരിച്ചറിയട്ടെ. അദ്ദേഹത്തിന് അമ്മയായി ഒരു രത്നം ലഭിച്ചു.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'അവളുടെ മകൻ ഒരു പുരുഷനെന്ന നിലയിൽ പരാജയപ്പെട്ടു.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. നിരവധി പേരാണ് അവരുടെ മകനെതിരെ കുറിപ്പുകളെഴുതാനെത്തിയത്.
1,39,000 വർഷം പഴക്കമുള്ള ശിലായുധം; ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മനുഷ്യവാസ ചരിത്രം തിരുത്തിയെഴുതപ്പെടുമോ?