ഒറ്റയ്ക്ക് നടക്കാന്‍ പ്രയാസമായതിനാല്‍ ഒരു വാക്കിംഗ് സ്റ്റിക്കിന്‍റെ സഹായത്തോടെയാണ് അമ്മയുടെ നടപ്പ്. എങ്കിലും മകള്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് അറിഞ്ഞപ്പോള്‍ അമ്മയ്ക്ക് കാണാതിരിക്കാന്‍ കഴിഞ്ഞില്ല.... ഒന്നുമില്ലെങ്കിലും തന്‍റെ മകളല്ലേ.
അമ്മമാരുടെ സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുന്ന സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് കൈയടിച്ച് സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍. ഹൃദയത്തില്‍ തൊടുന്ന നിമിഷമെന്നാണ് വീഡിയോ കണ്ട നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ക്യാന്‍സര്‍ ബാധിതയും 64 കാരിയുമായ തന്‍റെ മകളെ കാണാനും ആശ്വസിപ്പിക്കാനുമായി എത്തിയ അമ്മയുടെ വീഡിയോയായിരുന്നു അത്. അമ്മയ്ക്ക് 88 വയസായി. പ്രായാധിക്യത്തിന്‍റെ പ്രശ്നങ്ങളെല്ലാം തന്നെ അവരിലുണ്ട്. എന്നിട്ടും മകളെ കാണാനായി നീണ്ട 6 മണിക്കൂര്‍ യാത്ര കഴിഞ്ഞാണ് അവരെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വീഡിയോയോടൊപ്പം കൊടുത്തിട്ടുണ്ട്.
goodnewscorrespondent എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ നിമിഷനേരം കൊണ്ട് ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവര്‍ന്നു. കാഴ്ചക്കാരുടെ ഹൃദയത്തെ വിശുദ്ധീകരിക്കുന്ന ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഗുഡ് ന്യൂസ് കറസ്പോഡന്‍റ് എന്ന ഈ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ പ്രായാധിക്യമുള്ള അമ്മ മകളെ കാണാനായി ആശുപത്രയിലേക്ക് എത്തുകയും മകളെ ആലംഗനം ചെയ്ത് മുത്തം നല്‍കി ആശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് ഉള്ളത്.
undefined
താടകത്തിന്‍റെ ആഴത്തിലേക്ക് ഊളിയിടുന്ന ആമയെ വേട്ടയാടുന്ന കടുവ; എപ്പിക് വീഡിയോ എന്ന് നെറ്റിസണ്‍സ് !
ഏതാണ്ട് ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോ ഇതിനകം അയ്യായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. ഒരു കാഴ്ചക്കാരന്‍ എഴുതിയത്, 'ഞാന്‍ ഉള്ളി മുറിക്കുകയായിരുന്നില്ല. എന്നിട്ടും അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു.' എന്നായിരുന്നു. 'അവർക്ക് എത്ര വയസ്സായി, എന്നോ അവർ എത്ര ദൂരെയാണ് ജീവിക്കുന്നുവെന്നതോ പ്രശ്നമല്ല, നിങ്ങളുടെ കുട്ടികൾ എപ്പോഴും നിങ്ങളുടെ കുഞ്ഞുങ്ങളായിരിക്കും! എന്നിൽ നിന്ന് എന്നെ തടയാൻ ഈ ലോകത്ത് ഒരു ശക്തിയ്ക്കും കഴിയില്ല.' മറ്റൊരാള്‍ വീഡിയോ കണ്ടതിന് ശേഷം കുറിച്ചു.