ട്രെയിനിന്‍റെ എമർജൻസി വിൻഡോയിലൂടെ എട്ട് വയസുകാരി താഴെ വീണു; രാത്രിയിൽ 16 കിലോമീറ്റർ നടന്ന് രക്ഷാപ്രവര്‍ത്തനം

By Web TeamFirst Published Oct 16, 2024, 10:35 AM IST
Highlights

രാത്രിയില്‍ ഓടുന്ന ട്രെയിനിന്‍റെ എമർജൻസി വിൻഡോയിലൂടെ എട്ട് വയസുകാരി താഴെ വീഴുകയായിരുന്നു. പിന്നാലെ റെയില്‍വേ പോലീസും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 16 കിലോമീറ്റര്‍ ദൂരമാണ് അന്വേഷിച്ചിറങ്ങിയത്.


ടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും താഴെവീണ പെൺകുട്ടിയെ രക്ഷപ്പെടുത്താനായി പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും നടത്തിയത് കഠിന പ്രയത്നം. രാത്രിയെ വകവയ്ക്കാതെ ഉദ്യോഗസ്ഥർ 16 കിലോമീറ്റർ ദൂരം കാൽനടയായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് എട്ടുവയസ്സുകാരിയെ കണ്ടെത്തിയത്.  കുട്ടിയെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വീഴ്ചയിൽ ശരീരത്തിനേറ്റ ചെറിയ പരിക്കുകൾ ഒഴിച്ചാൽ കുട്ടി സുരക്ഷിതയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടി ലളിത്പൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടി. 

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവേ ട്രെയിനിന്‍റെ എമർജൻസി വിൻഡോയിലൂടെയാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. അപകടം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതാണ് കുട്ടിയെ കണ്ടെത്താൻ സഹായകരമായത്. ഉത്തർപ്രദേശ് പോലീസാണ് തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ രക്ഷാപ്രവർത്തന വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന ദൃശ്യങ്ങൾ കാണാം. 

Latest Videos

ഫോണുമായി ബാത്ത് റൂമില്‍ പോകാറുണ്ടോ? കരുതിയിരിക്കുക, അണുബാധയ്ക്കുള്ള സാധ്യത ഏറെ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by UP POLICE (@uppolice)

ബെംഗളൂരുവിൽ അപ്രതീക്ഷിതമായി ഒഴുകിയെത്തിയ മഴ വെള്ളത്തില്‍ അടിതെറ്റി വീണ് ബൈക്ക് യാത്രക്കാരന്‍; വീഡിയോ വൈറൽ

എട്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിക്കാനായി പരിശ്രമിച്ച ആർപിഎഫ് ഉദ്യോഗസ്ഥരെയും, റെയിൽവേ ഉദ്യോഗസ്ഥരെയും  ജിആർപി ജാൻസി അഭിനന്ദിച്ചു. കുട്ടി ട്രെയിനിൽ നിന്നും വീണുവെന്ന് അറിഞ്ഞ ഉടൻ തന്നെ ഉദ്യോഗസ്ഥർ നടത്തിയ വേഗത്തിലും ഏകോപനത്തോടും കൂടിയ തിരച്ചിലാണ് കുട്ടിയെ രക്ഷപ്പെടുത്താൻ സഹായിച്ചത്. രാത്രിയെ വകവയ്ക്കാതെ 16 കിലോമീറ്റർ അധികം ദൂരം വിവിധ ടീമുകളായി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ ഒരു ചരക്ക് തീവണ്ടി നിർത്തി, കുട്ടിയെ അതിൽ കയറ്റി അതിവേഗം ലളിത്പൂരിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും അർപ്പണബോധത്തെ സമൂഹ മാധ്യമ ഉപയോക്താക്കളും അഭിനന്ദിച്ചു. ഒപ്പം കുട്ടിയുടെ മാതാപിതാക്കളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു. 

31 കാരിയായ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ല, ഡിവോഴ്സ് ആലോചിക്കുന്നെന്ന് 28 -കാരനായ ഭർത്താവ്
 

click me!