പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം രാത്രി 10.30 ഓടെയാണ് പാമ്പിനെ ആദ്യം കണ്ടത്. പിന്നാലെ വിദ്യാര്‍ത്ഥികള്‍ ബഹളം വയ്ക്കുകയും ആളുകൾ ഓടിക്കൂടുകയുമായിരുന്നു.
പാമ്പെന്ന് കേള്‍ക്കുന്നതേ പലര്‍ക്കും ഭയമാണ്. മനുഷ്യരെ കൊല്ലാനുള്ള വിഷവുമായുള്ള അവയുടെ നടപ്പ് തന്നെ ഭയത്തിന് കാരണം. കഴിഞ്ഞ ദിവസം അസം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ ഹോസ്റ്റലിന് സമീപം രാത്രി എത്തിയ അതിഥിയെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒന്നും രണ്ടുമല്ല, 100 കിലോ തൂക്കമുള്ള ഒരു പടുകൂറ്റന്‍ പെരുമ്പാമ്പായിരുന്നു ആ അതിഥി. അവന്റെ നീളമാകട്ടെ 17 അടിയും. ഏഴ് പേര് ചേര്‍ന്നാണ് ആ കൂറ്റന്‍ പെരുമ്പാമ്പിനെ ഒന്ന് പൊക്കിയെടുത്തതെന്ന് അറിയുമ്പോള്‍ തന്നെ അവന്റെ വലിപ്പം വ്യക്തമാകും.
അസം സര്‍വ്വകലാശാലയുടെ സില്ചാറിലെ ക്യാമ്പസിൽ പെണ്‍കുട്ടികളുടെ ഹോസ്റ്റൽ നമ്പർ ഒന്നിന് സമീപം ഡിസംബർ 18 -ന് രാത്രി 10.30 ഓടെയാണ് പാമ്പിനെ ആദ്യം കണ്ടത്. കുട്ടികള്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ട് ബഹളം വച്ചതോടെ പാമ്പ് കാമ്പസിലെ ജിംനേഷ്യത്തിലേക്ക് നീങ്ങി. പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥികളുമെത്തി. ഇതിനിടെ വനം വകുപ്പിനെ വിവരമറിയിച്ചു. ഒടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി, ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് ഇതിനെ വനത്തില്‍ തുറന്ന് വിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
undefined
| A massive 17-foot-long Burmese python, weighing approximately 100 kilograms, was rescued from the Assam University campus in Silchar late on December 18, 2024. pic.twitter.com/NP1qr9p5jR
— GPlus (@guwahatiplus)ട്രെയിനിൽ കയറുന്നതിനിടെ താഴെ വീണു, എഴുന്നേറ്റ് പിന്നാലെ ഓടി അതേ ബോഗിയില്‍ കയറി യുവാവ്; വീഡിയോ വൈറല്‍
ബർമീസ് പെരുമ്പാമ്പുകള്‍ ഇവിടെ സാധാരണമാണ്. അവയെ പലപ്പോഴും കാമ്പസിലും കണ്ടെത്താറുണ്ട്. പ്രധാനമായും ആടും മറ്റ് ചെറിയ മൃഗങ്ങളുമാണ് അവയുടെ ഭക്ഷണം. കാട്ടില്‍ ഇതിലും വലിയ പാമ്പുകളുണ്ട്. പക്ഷേ, മനുഷ്യർക്കിടയിലേക്ക് ഇവ അങ്ങനെ എത്താറില്ലെന്നും പാമ്പിനെ പിടികൂടുന്നതില്‍ നേതൃത്വം നല്കിയ ബിഷാൽ പറഞ്ഞു. മനുഷ്യർ ജീവിക്കുന്ന പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയ ബരാക് താഴ്വരയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബർമീസ് പെരുമ്പാമ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ പാമ്പിങ്ങളില് മൂന്നാമനാണ് ഇന്ത്യന്‍ പെരുമ്പാമ്പെന്നും അറിയപ്പെടുന്ന ഇവ. 19 അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 180 മുതല്‍ 200 കിലോവരെ ഭാരമുണ്ടായിരിക്കും. ഇവ ഇന്ന് യുഎസിലെ അധിനിവേശ മൃഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. വളര്‍ത്തുമൃഗങ്ങളായി യുഎസിലെത്തിയ ഇവ അവിടെ പെറ്റുപെരുകുകയായിരുന്നു.
സാന്താക്ലോസിന്റെ വേഷത്തിൽ വീട്ടിലെത്തിയ ഭർത്താവ്; പിന്നാലെ മരിച്ച് വീണത് ഒരു കുടുംബത്തിലെ ഏഴ് പേര്