ക്ലോസറ്റില്‍ നിന്നും അസാധാരണമായ ശബ്ദം; പിന്നാലെ പുറത്ത് വന്നത് 10 അടി നീളമുള്ള പാമ്പ്, വൈറല്‍ വീഡിയോ കാണാം

By Web Team  |  First Published May 4, 2024, 8:34 AM IST

ക്ലോസറ്റില്‍ നിന്നും അസാധാരണമായ പൊട്ടലും ചീറ്റലും കേട്ടാണ് ശ്രദ്ധിച്ചത്. അതിലൊരു പാമ്പ്. ഉടനെ പാമ്പ് പിടിത്തക്കാരനെ വിളിച്ചു. 



പ്രതീക്ഷിതമായ ചില കാഴ്ചകള്‍ നമ്മളെ അമ്പരപ്പിക്കും. കിടക്കയില്‍ നിന്നോ സോഫയ്ക്കടിയില്‍ നിന്നോ അതുമല്ലെങ്കില്‍ ബാത്ത്റുമുകളിലോ അപ്രതീക്ഷിതമായി പാമ്പുകളെ കണ്ടാല്‍ ആരായാലും ഒന്ന് അമ്പരക്കും. പ്രകൃതിയുടെ വിളിക്കായി കാത്തിരിക്കുമ്പോള്‍ ക്ലോസറ്റില്‍ നിന്നാണ് ഒരു പാമ്പ് വരുന്നതെങ്കില്‍? അതെ അത്തരമൊരു അനുഭവത്തിന്‍റെ ഞെട്ടലിലാണ് മഹാരാഷ്ട്രയിൽ നിന്നുള്ള പേര് വെളിപ്പെടുത്താത്ത ഒരു മനുഷ്യന്‍. ക്ലോസറ്റില്‍ നിന്നും അസാധാരണമായ പൊട്ടലും ചീറ്റലും കേട്ടാണ് അദ്ദേഹം ശ്രദ്ധിച്ചത്. അതിലൊരു പാമ്പ്. ഉടനെ പാമ്പ് പിടിത്തക്കാരനെ വിളിച്ചു. എത്തിയതാകട്ടെ സാമൂഹിക മാധ്യമങ്ങളില്‍ ഇരുപതിനായിരത്തിലേറെ ഫോളോവേഴ്സുള്ള ശീതൾ കസർ എന്ന പാമ്പുപിടിത്തക്കാരി. അവര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പുറത്ത് വിട്ട വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്.

സർപ്മിത്ര ശീതൽ കാസർ എന്ന ഇസ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ച വീഡിയോയുടെ തുടക്കത്തില്‍ ക്ലോസറ്റില്‍ നിന്നും ഒരു പാമ്പ് ഇഴഞ്ഞ് കയറി വരുന്നത് കാണാം. പിന്നാലെ അത് അവിടെ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ പാമ്പിനെ വാലില്‍ പിടിച്ച് ശീതല്‍ പൊക്കിയെടുത്ത് വീടിന് പുറത്തെത്തിക്കുന്നു. അതിന് ശേഷം കുറച്ച് നേരെ ചുറ്റും കൂടി നിന്നവരെ പാമ്പിനെ കാണിച്ച ശേഷം അതിനെ ഒരു തുണി സഞ്ചിയിലേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം. പാമ്പിനെ യാതൊരു ഭയവും കൂടാതെ വളരെ ലാഘവത്തോടെയാണ് ശീതല്‍ കൈകാര്യം ചെയ്യുന്നത്. പാമ്പ് വിഷമുള്ളതല്ല. എന്നാല്‍ ഏതാണ്ട് 9 മുതല്‍ 10 അടി വരെ നീളമുണ്ട്. ഉത്തരേന്ത്യയില്‍ ധമന്‍ അഥവാ ഇന്ത്യന്‍ റാറ്റ് സ്നെക്ക് എന്നറിയപ്പെടുന്ന ഈ പാമ്പിനും നിരുപദ്രവകാരിയാണ്. അതേസമയം എലികളെ പിടികൂടി ഭക്ഷിക്കുമെന്നതിനാല്‍ കര്‍ഷകരെ പരോക്ഷമായി സഹായിക്കുന്നു. 

Latest Videos

undefined

സ്വന്തം സൃഷ്ടി വെളിപ്പെടുത്തി കലാകാരന്‍; ഭൂമിയിലെവിടെയെന്ന് അന്തിച്ച് സോഷ്യല്‍ മീഡിയ, വൈറല്‍ വീഡിയോ കാണാം

വരണ്ടുണങ്ങിയ അറ്റക്കാമ മരുഭൂമിയില്‍ ബാക്ടീരിയകളുടെ സാമ്രാജ്യം; അത്ഭുതപ്പെട്ട് ശാസ്ത്രലോകം

ഇത്തരം പാമ്പുകള്‍ വിവിധ നിറങ്ങളിലുള്ള നീണ്ട ഇലാസ്റ്റിക് ശരീരം പോലെയാണ് ഇത്തരം പാമ്പുകള്‍ സാധാരണയായി കാണപ്പെടുന്നത്. ഇവയുടെ മുഖത്ത് തുന്നലുകൾ പോലെ കറുത്ത വരകളുണ്ട്. അതേ സമയം അവർ വളരെ ചടുലമായി നീങ്ങുന്നുവെന്നും ശീതല്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. ഇത്തരം പാമ്പുകളെ പ്രധാനമായും കാണുന്നത് എലിക്കൂട്ടുകളിലും ജനവാസ കേന്ദ്രങ്ങളിലുമാണ്. ഇവ വിഷരഹിതമാണ്, സാധാരണയായി എലികളെയും തവളകളെയും ഭക്ഷിക്കുന്നു. കേരളത്തില്‍ ഈ പാമ്പുകള്‍ ചേര എന്ന് അറിയപ്പെടുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ശീതളിന്‍റെ ധൈര്യത്തെ അഭിനന്ദിച്ചു. ഇതിന് മുമ്പും മൂര്‍ഖന്‍ പോലുള്ള വിഷ പാമ്പുകളെ പിടികൂടുന്ന വീഡിയോകളും ശീതള്‍ തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. അതേസമയം ഇനി എങ്ങനെ മനസമാധനത്തോടെ ടോയ്ലറ്റില്‍ പോകുമെന്ന ആശങ്ക പങ്കുവച്ചവരും കുറവല്ല. 

ജോലി വേണം, പിസയ്ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിച്ച് ഉദ്യോഗാര്‍ത്ഥി; കമ്പനി സിഇഒയുടെ കുറിപ്പ് വൈറല്‍

click me!