ദൃശ്യങ്ങളില്‍ രണ്ട് സമയങ്ങളിലായി ക്യാമറയ്ക്ക് മുന്നിലൂടെ വായുവിലൂടെ അതിവേഗം സഞ്ചരിക്കുന്ന മൂടല്‍ മഞ്ഞ് പോലുള്ള ഒരു വെളുത്ത വസ്തു നീങ്ങുന്നത് കാണാം. പിന്നാലെ ഹോട്ടലിലെ അലാറങ്ങളില്‍ അപായ ശബ്ദം മുഴങ്ങി.
ഭയപ്പെടുത്തുന്ന ഒരു അവകാശവാദവുമായി യുഎസിലെ ന്യൂ ഹാംഷെയറിലെ ഒരു റെസ്റ്റോറന്‍റ് രംഗത്തെത്തി. ചലനങ്ങള്‍ പിടിച്ചെടുത്ത് അലാറം മുഴക്കുന്ന റസ്റ്റോറന്‍റിലെ സിസിടിവി ക്യാമറയില്‍ പ്രേത സാന്നിധ്യം തിരിച്ചറിഞ്ഞതിന് പിന്നാലെ അലാറം മുഴങ്ങിയെന്നായിരുന്നു റസ്റ്റോറന്‍റ് അവകാശപ്പെട്ടത്. പോർട്ട്‌സ്‌മൗത്തിലെ റോക്കിംഗ്‌ഹാം ഹോട്ടലിനുള്ളിലെ ലൈബ്രറി റെസ്റ്റോറന്‍റാണ് വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. രാത്രിയിൽ റെസ്റ്റോറന്‍റിന് മുന്നിലെ തെരുവിലേക്ക് തുറന്ന വീഡിയോ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ദൃശ്യങ്ങളില്‍ രണ്ട് സമയങ്ങളിലായി ക്യാമറയ്ക്ക് മുന്നിലൂടെ വായുവിലൂടെ അതിവേഗം സഞ്ചരിക്കുന്ന മൂടല്‍ മഞ്ഞ് പോലുള്ള ഒരു വെളുത്ത വസ്തു നീങ്ങുന്നത് കാണാം. പിന്നാലെ ഹോട്ടലിലേക്ക് പോലീസ് ഉദ്യോഗസ്ഥരെത്തുകയും വാതിലും ജനലുകളും പരിശോധിക്കുന്നതും വീഡിയോയില്‍ കാണാം.
''ഞങ്ങളുടെ കെട്ടിടം - റോക്കിംഗ്ഹാം - പ്രേതങ്ങൾക്കും പ്രത്യേകിച്ച് ലൈബ്രറി ബേസ്‌മെന്‍റിലുള്ളവയ്ക്കും പേരുകേട്ടതാണ്. ഇന്നലെ രാത്രി, കെട്ടിടത്തിനുള്ളിലെ ഞങ്ങളുടെ മോഷൻ ഡിറ്റക്ടർ അലാറങ്ങൾ ആദ്യമായി ശബ്ദിച്ചത്, രാത്രിയിൽ ജനലിന് പുറത്തുള്ള ഈ ക്യാമറയില്‍ ചലനങ്ങള്‍ പതിഞ്ഞതോടെയാണ്. പുറത്തുള്ള ക്യാമറ കാണുന്നത് അകത്തുള്ള മോഷൻ ഡിറ്റക്ടറുകൾക്ക് കാണാൻ കഴിയില്ല!'' ലൈബ്രറി റെസ്റ്റോറന്‍റെ ഫേസ്ബുക്കില്‍ എഴുതി. 'ഇത് കാറിൽ നിന്നുള്ള ലൈറ്റുകളല്ല - കാരണം മറ്റുള്ളവരെ എങ്ങനെ എടുക്കുന്നുവെന്നും തിരശ്ചീനമായ കാറ്റ് വീശുന്നില്ലെന്നും നിങ്ങൾക്ക് കാണാൻ കഴിയും. അപ്പോൾ ഇത് എന്തായിരിക്കാം? നിങ്ങൾ ആഗ്രഹിക്കുന്നത് ചെയ്യുക. ഇത് മുമ്പ് സംഭവിച്ചിട്ടില്ല! ഈ വർഷത്തെ ഭയാനകമായ യാദൃശ്ചികത?''. കുറിപ്പ് തുടരുന്നു.
ഐസ്‍ലാന്‍ഡ് സ്ത്രീകളെ വിവാഹം കഴിച്ചാല്‍ വിദേശ പുരുഷന്മാര്‍ക്ക് 4.16 ലക്ഷം രൂപയോ ?
റെസ്റ്റോറന്‍റിന്‍റെ സഹ ഉടമയായ അഡ്രിയന്‍ വാട്ടര്‍മാര്‍, 'അലമാരയില്‍ നിന്ന പലപ്പോഴും സാധനങ്ങള്‍ താഴെ വീഴുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അതിനൊക്കെ ഒരു കാരണം കണ്ടെത്താന്‍ പറ്റും.' എന്ന് എന്‍ബി10 ബോസ്റ്റണ്‍നോട് പറഞ്ഞു. "ഞാൻ ഒരു അന്ധവിശ്വാസിയോ പ്രേതവിശ്വാസിയോ അല്ല." എന്നായിരുന്നു ലൈബ്രറിയിലെ എക്സിക്യൂട്ടീവ് ഷെഫായ മാർക്ക് ലിപോമ പറഞ്ഞത്. വീഡിയോ നിരവധി പേരുടെ ശ്രദ്ധ നേടി. ചിലര്‍ അത് പ്രേതമാണെന്ന് വിശ്വസിച്ചപ്പോള്‍ മറ്റ് ചിലര്‍ അത് വെറും നീരാവിയോ മൂടല്‍മഞ്ഞോ ആയിരിക്കുമെന്ന് അവകാശപ്പെട്ടു. ''ഞാൻ പലതവണ ലൈബ്രറിയിൽ പോയിട്ടുണ്ട്, താഴത്തെ നിലയിലെ ബാത്ത്റൂം ഏരിയയിൽ ഒരു പെൺപ്രേതമുണ്ടെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.'' ഒരു റെസ്റ്റോറന്‍റ് സന്ദര്‍ശകന്‍ അവകാശപ്പെട്ടു. ''വെറും നീരാവി പോലെ തോന്നുന്നു, ഈർപ്പവും കാറ്റും പോലെ. മോഷൻ ഡിറ്റക്ടർ എടുത്തത് വിചിത്രമാണ്.'' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ പറഞ്ഞത്. വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി വലിയ ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്.
കാട്ടാനകള്‍ക്കൊപ്പം 'ഒളിച്ചോടിയ' കുങ്കിയാന, ആ വാര്‍ത്തയുടെ വാസ്തവം എന്താണ്?