'ശാരീരിക പ്രശ്നങ്ങളുണ്ട് പക്ഷേ, അവളുടെ പുഞ്ചിരി'; ഉപേക്ഷിക്കപ്പെട്ട രണ്ട് വയസുകാരിയെ ദത്തെടുത്ത് യുഎസ് കുടുംബം

Published : Apr 21, 2025, 08:06 AM ISTUpdated : Apr 21, 2025, 08:10 AM IST
'ശാരീരിക പ്രശ്നങ്ങളുണ്ട് പക്ഷേ, അവളുടെ പുഞ്ചിരി'; ഉപേക്ഷിക്കപ്പെട്ട രണ്ട് വയസുകാരിയെ ദത്തെടുത്ത് യുഎസ് കുടുംബം

Synopsis

ദില്ലിയില്‍ താമസിക്കുന്ന യുഎസ് കുടുംബം ശാരീരിക വിഷമതകളുള്ള, ഉപേക്ഷിക്കപ്പെട്ട രണ്ട് വയസുകാരിയെ ദത്തെടുത്തെന്ന് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയപ്പോൾ അഭിനന്ദന പ്രവാഹം. 

ർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ യുഎസ് ദമ്പതികൾ, ശാരീര വിഷമതകളുള്ള ഒരു കുഞ്ഞിനെ ദത്തെടുത്തെന്ന് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയപ്പോൾ അഭിനന്ദന പ്രവാഹം. 17 മാസം നീണ്ട പേപ്പര്‍ വര്‍ക്കുകൾക്കൊടുവില്‍ തങ്ങളുടെ കുടുംബത്തിലേക്ക് നാലാമത്തെ കുട്ടിയായി രണ്ട് വയസുകാരി നിഷയെത്തിയെന്ന് ക്രിസ്റ്റന്‍ ഫിഷർ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ട് വഴിയാണ് വെളിപ്പെടുത്തിയത്. 

2024 സെപ്തംബറിലാണ് ശാരീരികവൈകല്യം ബാധിച്ച നിഷയെ തങ്ങൾ കണ്ടുമുട്ടിയതെന്ന് ക്രിസ്റ്റന്‍ വീഡിയോയില്‍ പറയുന്നു. പക്ഷേ, അവളെ തങ്ങളുടെ കുടുംബത്തോടൊപ്പം ചേര്‍ക്കാന്‍ നീണ്ട 17 മാസത്തെ പേപ്പർ വര്‍ക്കുകൾ വേണ്ടിവന്നു. ഒടുവില്‍ അവൾ തങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമായി തീര്‍ന്നിരിക്കുന്നെന്ന് ക്രിസ്റ്റന്‍ തന്‍റെ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. പല കാരണങ്ങൾ പ്രത്യേകതയുള്ള ഒരു കുട്ടിയെ ദത്തെടുക്കാന്‍ തങ്ങൾ തീരുമാനിച്ചെന്ന് വെളിപ്പെടുത്തിയ ക്രിസ്റ്റിന്‍ നിഷയുടെ ശാരീരിക പ്രശ്നങ്ങളല്ല അവളെ നിർണ്ണയിക്കുന്നതെന്നും മറിച്ച് അവുടെ പുഞ്ചിരി, സന്തോഷം, കുസൃതി, സന്തോഷം നല്‍കുന്ന അവളുടെ സാന്നിധ്യം എന്നിവയാണ് അവളെ അടയാളപ്പെടുത്തുന്നതെന്നും കുറിച്ചു. ഒപ്പം ഈ ലോകം അവളോട് കഠിനമായി പെരുമാറിയിട്ടുണ്ടെങ്കിലും അവള്‍ ഈ ലോകത്തെ അര്‍ഹിക്കുന്നുവെന്നും അവര്‍ എഴുതി. 

Read More: മരിച്ച് പോയ അമ്മയുടെ പെന്‍ഷന്‍ മൂന്ന് വര്‍ഷത്തോളം വാങ്ങിയത് മകൾ; അതിന് വിചിത്രമായ കാരണവും

Read More:  17 ഡോക്ടർമാർ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂർവ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

Read More:  ചൂടിനെ ചെറുക്കാൻ ക്ലാസ് മുറികളില്‍ ചാണകം തേച്ച പ്രിന്‍സിപ്പാളിന്‍റെ മുറിയിൽ ചാണകം എറിഞ്ഞ് വിദ്യാര്‍ത്ഥികൾ

ഒപ്പം ദത്തെടുക്കലിന്‍റെ പ്രാധാന്യത്തെയും ക്രിസ്റ്റിന്‍ എടുത്ത് പറയുന്നു. ദത്തെടുക്കൽ ഒരു മനോഹരമായ കാര്യമാണ്. ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് സ്നേഹവും കുടുംബവും അന്തസും ദത്തെടുക്കലിലൂടെ ലഭിക്കുന്നു. ശാരീരിക വിഷമതകളുണ്ടെങ്കിലും നിഷയുടെ സാമീപ്യം സന്തോഷം നല്‍കുന്നെന്നും ക്രിസ്റ്റിന്‍ തന്‍റെ വീഡിയോയിലൂടെ പറയുന്നു.  2023 ഒക്ടോബറിലാണ് ക്രിസ്റ്റിന്‍ ദത്തെടുക്കലിന് അപേക്ഷി നല്‍കിയത്. 2025 ഏപ്രിൽ അവൾ ഞങ്ങളുടെ സുന്ദരിയായ മകളായി തീര്‍ന്നുവെന്നും ക്രിസ്റ്റിന്‍ കുറിച്ചു. ഒപ്പം തന്‍റെ മൂന്ന് മക്കൾക്കൊപ്പം നിഷയുടെ നിരവധി വീഡിയോകളും ക്രിസ്റ്റിന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചു. 

വീഡിയോ നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു. വീഡിയെ കണ്ടവരെല്ലാം ക്രിസ്റ്റിനെ അഭിനന്ദിച്ചു. നിരവധി പേര്‍ അടുത്തിടെ കണ്ട ഏറ്റവും ഹൃദയസ്പർശിയായ വീഡിയോ എന്ന് കുറിച്ചു. ചിലര്‍ വീഡിയോ കാണുമ്പോൾ, എഴുത്ത് വായിക്കുമ്പോൾ, രോമാഞ്ചം കൊള്ളുന്നെന്ന് എഴുതി. 'ഒരു നല്ല ജീവിതം നല്കാന്‍ നിങ്ങൾ ഒരു ഇന്ത്യൻ പെണ്‍കുട്ടിയെ ദത്തെടുത്തതിൽ അഭിനന്ദനങ്ങൾ. ഒപ്പം ബഹുമാനവും. ഇന്ന് ഞാൻ കണ്ട ഏറ്റവും നല്ല കാര്യം ഇതാണ്! ഗംഭീരം, അഭിനന്ദനങ്ങൾ!" ഒരു കാഴ്ചക്കാരനെഴുതി. 
 

PREV
Read more Articles on
click me!

Recommended Stories

'ഒടുവിൽ ഞാൻ ഒളിച്ചിരിക്കുന്നത് അവസാനിപ്പിച്ചു'; മൊട്ടയടിച്ച തലയുമായി വേദിയിലെത്തിയ വധു, കയ്യടിച്ച് സോഷ്യൽ മീഡിയ
കടയിൽ കയറി പാവയെ കടിച്ചെടുത്തു, വിട്ടുനൽകാൻ തയ്യാറായില്ല; തെരുവുനായയ്ക്ക് പാവ വാങ്ങി നൽകി ഒരു കൂട്ടം ആളുകൾ