ഒരു ഓട്ടോ ഡ്രൈവർ ഹിന്ദി സംസാരിക്കുന്ന യുവതിയെ കൊണ്ടുപോകാനേ തയ്യാറല്ല. കന്നഡ സംസാരിക്കുന്ന യുവതിയോട് പോകാം എന്ന് പറയുന്നുമുണ്ട്.
ബംഗളുരുവിൽ ഹിന്ദി - കന്നഡ ഭാഷയെ ചൊല്ലി വലിയ സംവാദം തന്നെ നടക്കുന്നുണ്ട്. അതിനിടയിൽ ഓട്ടോക്കാരുമായി സംസാരിക്കുന്ന രണ്ട് യുവതികളുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് യുവതികൾ വിവിധ ഓട്ടോ ഡ്രൈവർമാരെ സമീപിക്കുന്നതാണ്. പോകേണ്ടുന്ന സ്‌ഥലവും പറയുന്നുണ്ട്. എന്നാൽ, ഇരുവരും ഒരേ ലൊക്കേഷൻ ആണ് പറയുന്നതെങ്കിലും ഒരു വ്യത്യാസം ഉണ്ട്. ഒരാൾ കന്നഡയും മറ്റെയാൾ ഹിന്ദിയും ആണ് പറയുന്നത്.
ഒരു ഓട്ടോ ഡ്രൈവർ ഹിന്ദി സംസാരിക്കുന്ന യുവതിയെ കൊണ്ടുപോകാനേ തയ്യാറല്ല. കന്നഡ സംസാരിക്കുന്ന യുവതിയോട് പോകാം എന്ന് പറയുന്നുമുണ്ട്. രണ്ടു പേരും ആവശ്യപ്പെട്ടത് ഒരേ സ്ഥലത്തേക്ക് പോകാൻ തന്നെയായിട്ടും ഇയാൾ ഹിന്ദി സംസാരിക്കുന്ന യുവതിയെ ഒഴിവാക്കുകയാണ്.
മറ്റൊരു ഓട്ടോ ഡ്രൈവർ ഇന്ദിരാനഗറിൽ പോവാൻ ഹിന്ദി സംസാരിക്കുന്ന യുവതിയോട് ആവശ്യപ്പെടുന്നത് 300 രൂപ ആണ്. അതേസമയം, കന്നഡയിൽ സംസാരിക്കുന്ന യുവതിയോട് 200 രൂപ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അതേസമയം രണ്ട് യുവതികളെയും ഒരുപോലെ പരിഗണിച്ചവരും ഒരേ ഓട്ടോ കൂലി പറഞ്ഞവരും ഒരുപാടുണ്ട്.
എന്തായാലും, വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് കന്നഡ പഠിക്കൂ, ഇല്ലെങ്കിൽ കൂടുതൽ പണം ചിലവാകും എന്ന ഉപദേശത്തോട് കൂടിയാണ്. വളരെ പെട്ടന്ന് തന്നെ വീഡിയോ വൈറലായി മാറി. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി.
മിക്ക നഗരങ്ങളിലും ഭാഷ അറിയാത്ത ആളുകളുടെ അവസ്ഥ ഇങ്ങനെ തന്നെ ആണ് എന്നാണ് മറ്റൊരു വിഭാഗം പറഞ്ഞത്. യുവതികള്‍ മനപ്പൂര്‍വമാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത്. ഒരേ കൂലി ചോദിക്കുന്ന ഓട്ടോക്കാരും ഉണ്ടല്ലോ എന്ന് കുറ്റപ്പെടുത്തിയവരും ഉണ്ട്. എന്ത് കൊണ്ടാണ് ഓട്ടോ ഡ്രൈവർമാർ മീറ്റർ ഇടാത്തത് എന്നാണ് മറ്റു ചിലർ ചോദിച്ചത്.
ഞെട്ടിക്കുന്ന വീഡിയോയുമായി ഇന്ത്യൻ യൂട്യൂബർ, തെരുവിൽ സോംബികളെ പോലെ അലയുന്ന മനുഷ്യർ