കുട്ടിക്കാലത്ത് നമ്മളില്‍ പലരും ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ള ഹോട്ട്ബലൂണ്‍ പോലെയായിരുന്നു അതും. വലിയ ബലൂണ്‍ ഉണ്ടാക്കി. അടിയില്‍ തീ കൂട്ടി ചൂട് കേറ്റി ഉണ്ടാക്കുന്ന ഹോട്ട് ബലൂണ്‍.
ഓരോ ദിവസം കഴിയുന്തോറും ലോകത്തിന്‍റെ ഓരോ ഭാഗത്ത് ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വാര്‍ത്തകളിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. ഒരു സ്ഥലത്ത് പേമാരിയും പ്രളയവുമാണെങ്കില്‍ മറുഭാഗത്ത് അതികഠിനമായ വരള്‍ച്ച. മറ്റൊരിടത്ത് കിലോമീറ്ററുകളോളം നീളുന്ന കാട്ടുനീ, വേറൊരിടത്ത് പൊടിക്കാറ്റ്. അങ്ങനെ ഭൂമിയുടെ വിവിധ പ്രദേശങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത്തരം ദുരന്തങ്ങള്‍ക്ക് കരണമായി ശാസ്ത്രജ്ഞര്‍ പറയുന്നത് ഭൂമിക്ക് ചൂടുകൂടുന്നതിനാല്‍ കടലിലെ ജലം അസാധാരണമായി ചൂടാകുന്നതും ഇത് എല്‍നിനോ പ്രതിഭാസത്തിന് കാരണമാകുന്നു എന്നുമാണ്. ഭൂമിക്ക് ചൂടുകൂടാന്‍ കാരണമാകുന്നതോ കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ അമിതമായ പുറന്തള്ളലും. അതേ സമയം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ലോക രാജ്യങ്ങളൊന്നും തയ്യാറാകുന്നില്ലെന്നതും മറ്റൊരു യാഥാര്‍ത്ഥ്യം. ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായത്. ഒരു കൂട്ടം ആളുകള്‍ ഹോട്ട് ബലൂണ്‍ പറത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ തീര്‍ത്തും അശാസ്ത്രീയമായ ആ ഹോട്ട്ബലൂണ്‍ നിര്‍മ്മാണം കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം ബലൂണിലേക്ക് നിറച്ചത് മൂഴുവനും ചൂടിനൊപ്പമുള്ള കരിപ്പുകയായിരുന്നു വെന്നത് തന്നെ.
കുട്ടിക്കാലത്ത് നമ്മളില്‍ പലരും ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ള ഹോട്ട്ബലൂണ്‍ പോലെയായിരുന്നു അതും. വലിയ ബലൂണ്‍ ഉണ്ടാക്കി. അടിയില്‍ തീ കൂട്ടി ചൂട് കേറ്റി ഉണ്ടാക്കുന്ന ഹോട്ട് ബലൂണ്‍. Crazy Clips എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു 'കാര്‍ബണ്‍ പിടിച്ചെടുക്കല്‍'. വീഡിയോയില്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമടക്കം ഒരു ഗ്രാമത്തിലെ നിരവധി പേര്‍ ചേര്‍ന്ന് വിശാലമായ ഒരു തുറസായ പ്രദേശത്തിന് സമീപത്ത് നിന്നാണ് ഹോട്ട്ബലൂണ്‍ നിര്‍മ്മിക്കുന്നതെന്ന് കാണാം. വലിയൊരു കൂട്ടായ്മയുടെയോ ഒത്തുകൂടലിന്‍റെയോ ഒക്കെ സാന്നിധ്യമുണ്ടെങ്കിലും അവര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ആ വലിയ പ്ലാസ്റ്റിക് ബലൂണിന് അടിയില്‍ ചൂടിനായി കത്തിച്ചത് പ്രദേശത്ത് നിന്ന് തന്നെ കിട്ടിയ ഉണങ്ങിയ മരക്കൊമ്പുകളും പുല്ലുകളും മറ്റുമായിരുന്നു. ഇത് മൂലം ബലൂണിലേക്ക് ചൂട് വായുവിനൊപ്പം കയറിയതാകട്ടെ കറുത്ത പുകയും.
undefined
81 -ാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ദമ്പതികള്‍; ദീര്‍ഘ ദാമ്പത്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുന്നു !
Carbon capture pic.twitter.com/sG6nCjrhP3
— Crazy Clips (@crazyclipsonly)വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ്, സാമൂഹിക മാധ്യമ ഉപയോക്താക്കളെ സ്വാധീനിച്ചെന്ന് നിസംശയം പറയാം. വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ രണ്ടര കോടിയോളം പേരാണ് കണ്ടത്. അരലക്ഷത്തിലേറെ പേര്‍ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ഹോട്ട് ബലൂണുകള്‍ പറത്തിവിടുന്ന നിരവധി വീഡിയോകള്‍ പങ്കുവച്ചു. മറ്റ് ചിലര്‍ കാട്ടുതീയുടെ വീഡിയോകളും പങ്കുവച്ചു.
'Carbon capture' എന്നാല്‍ ഇത് പോലെ പുക പിടിത്തമല്ലെന്ന് വേറെ ചിലര്‍ കുറിച്ചു. കാർബൺ ക്യാപ്‌ചർ ആൻഡ് സ്‌റ്റോറേജ് (CCS), എന്നാണ് കാര്‍ബണ്‍ ക്യാപ്ച്റിനെ സാങ്കേതികമായി വിശേഷിപ്പിക്കുന്നത്. ഇത് മനുഷ്യനിര്‍മ്മിതമായ കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ ( CO2) ആഘാതം കുറയ്ക്കുന്നത് ലക്ഷ്യമിടുന്നു. ഫോസിൽ ഇന്ധനങ്ങള്‍ കത്തിച്ചുണ്ടാകുന്നതോ അതല്ലെങ്കില്‍ വ്യാവസായിക ശാലകളില്‍ നിന്ന് പുറന്തള്ളുന്നതോ ആയ കാര്‍ബണ്‍ഡൈ ഓക്സൈഡിന അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നത് തടയുകയും അതുവഴി ആഗോളതാപനം തടയുകയും ചെയ്യുക എന്നതാണ് കാര്‍ബണ്‍ ക്യാപ്ചര്‍ എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. അതേസമയം ഏറെ സാങ്കേതികവും ധനച്ചെലവുമുള്ള ഈ പ്രക്രിയ പ്രായോഗികമാണോയെന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ ഗവേഷകര്‍ക്കിടയില്‍ ഇപ്പോഴും നടക്കുകയാണ്.
കൊടുങ്കാറ്റില്‍ പെട്ട് നിര്‍ത്തിയിട്ട ബോയിംഗ് വിമാനം തെന്നി നീങ്ങി; ഞെട്ടിപ്പിക്കുന്ന വീഡിയോ !