12 ലക്ഷത്തിന്റെ നായവേഷം, യുവാവ് ശരിക്കും നായയെ കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്

By Web Team  |  First Published Dec 13, 2023, 2:22 PM IST

നേരത്തെ ടോക്കോ തന്റെ യൂട്യൂബ് ചാനലിൽ തനിക്ക് നായയെ പോലെ ആവാനുള്ള ആ​ഗ്രഹത്തെ കുറിച്ചും അതുകൊണ്ടാണ് താൻ ഇത്രയും രൂപ മുടക്കി ഇങ്ങനെ ഒരു കോസ്റ്റ്യൂം ഉണ്ടാക്കിച്ചത് എന്നതുമെല്ലാം പങ്കുവച്ചിരുന്നു.


ടോക്കോയെ ഓർമ്മയില്ലേ? നായയാവാനുള്ള ഇഷ്ടം കൊണ്ട് 12 ലക്ഷം മുടക്കി നായയുടെ രൂപത്തിലുള്ള വേഷമുണ്ടാക്കിച്ച ജാപ്പനീസുകാരനെ. ടോക്കോയ്ക്ക് നായയെ പോലെ ജീവിക്കാനായിരുന്നു ഇഷ്ടം. മനുഷ്യനായിപ്പിറന്നു പോയില്ലേ? അങ്ങനെയാണ് കാശ് മുടക്കി ശരിക്കും നായയെ പോലെ തന്നെ തോന്നിക്കുന്ന വസ്ത്രം ഉണ്ടാക്കിച്ചത്. 

ഇപ്പോൾ ടോക്കോ ശരിക്കും ഒരു നായയെ കണ്ടുമുട്ടുന്ന ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ടോക്കോയുടെ പേരിലുള്ള പേജ് തന്നെയാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ ടോക്കോ ഒരു യഥാർത്ഥ നായയെ കണ്ടുമുട്ടുന്നത് കാണാം. പിന്നാലെ, ടോക്കോ അതിനു നേരെ നീങ്ങുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത് കാണുന്ന നായയിൽ ചെറിയ പരിഭ്രമം ഉണ്ടെന്ന് തോന്നുന്നു. അത് അൽപം പിന്നിലേക്ക് മാറുന്നത് കാണാം. 

Latest Videos

പയ്യെപ്പയ്യെ ആ നായ അവിടെ നിന്നും മാറിപ്പോവുകയാണ്. 10.5K -യിലധികം ആളുകൾ വളരെ പെട്ടെന്ന് തന്നെ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

Dog's reaction to seeing a realistic dog costume.
本物そっくりな犬の着ぐるみを見た、犬の反応 pic.twitter.com/oYKScYXkHe

— トコ(Toco) (@toco_eevee)

നേരത്തെ ടോക്കോ തന്റെ യൂട്യൂബ് ചാനലിൽ തനിക്ക് നായയെ പോലെ ആവാനുള്ള ആ​ഗ്രഹത്തെ കുറിച്ചും അതുകൊണ്ടാണ് താൻ ഇത്രയും രൂപ മുടക്കി ഇങ്ങനെ ഒരു കോസ്റ്റ്യൂം ഉണ്ടാക്കിച്ചത് എന്നതുമെല്ലാം പങ്കുവച്ചിരുന്നു. അതുപോലെ തന്റെ സോഷ്യൽ മീഡിയകളിൽ ടോക്കോ നായവേഷത്തിലുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്ക് വയ്ക്കാറുണ്ട്. നിരവധി ഫോളോവേഴ്സും ടോക്കോയ്ക്ക് ഉണ്ട്. 

നേരത്തെ, ആദ്യമായി നായയുടെ വേഷത്തിൽ പുറത്തേക്കിറങ്ങിയതിന്റെ വീഡിയോയും ടോക്കോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതും അനേകം പേരാണ് കണ്ടത്. എന്നാൽ, ടോക്കോയായി വേഷം മാറിയ ഈ യുവാവ് തന്റെ യഥാർത്ഥ പേരോ വിവരങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!