പുയ്‍യെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ 'പാചക രാജ്ഞി' എന്നാണ് അഭിസംബോധന ചെയ്തത്. ചിലര്‍ പുയ്‍യുടെ ചടുലമായ നീക്കങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.
ദില്ലിയിലെ തെരുവുകളില്‍ നിന്ന് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ 'വട പാവ് പെൺകുട്ടി' എന്ന ചന്ദ്രിക ഗേരാ ദീക്ഷിതിന് പിന്നാലെ മറ്റൊരു പെണ്‍കുട്ടി കൂടി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പക്ഷേ, ഇത്തവണ അത് തായ്‍ലൻഡില്‍ നിന്നാണെന്ന് മാത്രം. തായ്‍ലന്‍ഡിന്‍റെ സ്വന്തം 'പരാത്ത ഗേള്‍' എന്നറിയപ്പെടുന്ന പുയ്‍യുടെ തെരുവ് ഭക്ഷണ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പരാത്ത ഉണ്ടാക്കുന്ന ഏറ്റവും പുതിയ രീതികള്‍ പുയ്‍വിന്‍റെ വീഡിയോകളില്‍ കാണാം. നമ്മുടെ നാട്ടില്‍ കിട്ടുന്ന അടിച്ച് പരത്തിയ പരാത്തയില്‍ നിന്നും വ്യത്യസ്തമായി മുട്ടയും ഐസ്ക്രീമും ചേര്‍ത്ത എണ്ണയില്‍ വറുത്തെടുക്കുന്ന പരാത്തയാണ് പുയ്‍വിന്‍റെ സ്പെഷ്യല്‍. പുയ് മാത്രമല്ല. ഒപ്പം സഹോദരിമാരുമുണ്ട് തട്ടുകടയില്‍ സഹായികളായി.
അടുത്തിടെ വൈറലായ ഒരു വീഡിയോയില്‍, തെരുവിലെ തന്‍റെ തട്ടുകടയില്‍ വച്ച്, കുഴച്ചുവച്ച പരാത്ത മാവ് എടുത്ത്, അടിച്ച് കടലാസ് പോലെ പരത്തിയ ശേഷം പുയ് അത് തിളച്ച എണ്ണയില്‍ വിരിച്ച് വയ്ക്കുന്നു. ശേഷം അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നാലായി മടക്കി ഇരുവശവും ചൂടാക്കുന്നു. ഇങ്ങനെ ചൂടാക്കി എടുത്ത പരാത്തയിലേക്ക് അല്പം ഐസ്ക്രീമും ഉപ്പും ചേര്‍ത്ത് പൊതിയുന്നതോടെ പരാത്ത റെഡി. മുട്ടയ്ക്ക് പകരം ചിലപ്പോള്‍ പഴമായിരിക്കും ഉപയോഗിക്കുന്നത്. മുട്ട പരാത്തയും ജ്യൂസുമാണ് പുയ്‍വിന്‍റെ സ്പെഷ്യല്‍ വിഭവങ്ങള്‍. വീഡിയോ ഇതിനകം ഒരു കോടി ഇരുപത്തിയേഴ് ലക്ഷം പേരാണ് കണ്ടത്. 'പുയ് റോട്ടി ലേഡി' എന്നാണ് പുയുടെ ഇന്‍സ്റ്റാഗ്രാം പേജിന്‍റെ പേര്.
undefined
44,000 വർഷം പഴക്കമുള്ള ചെന്നായയുടെ മമ്മി കണ്ടെത്തി; ജീനോം പഠനത്തിന് ഗവേഷകര്‍
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറിപ്പുകളുമായി എത്തിയത്. പുയ്‍യെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ 'പാചക രാജ്ഞി' എന്നാണ് അഭിസംബോധന ചെയ്തത്. ചിലര്‍ പുയ്‍യുടെ ചടുലമായ നീക്കങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. മറ്റ് ചിലര്‍ പുയ്‍യുടെ സൌന്ദര്യത്തെ പുകഴ്ത്താന്‍ പ്രത്യേക താത്പര്യം കാണിച്ചു. പുയ്‍യുടെ വീഡിയോകളില്‍ ഭക്ഷണം പാചകം ചെയ്യുന്നത് മാത്രമല്ല. പാചകത്തിന് ശേഷം, പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി തന്‍റെ തട്ടുകട പൂട്ടി വീട്ടിലേക്ക് പോകുന്നത് വരെയുള്ള നിരവധി വീഡിയോകള്‍ പുയ് റോട്ടി ലേഡി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ലഭ്യമാണ്.
അന്ന് മാലിന്യം, ഇന്ന് മുന്നൂറ് കോടി; ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 373 കോടി രൂപ