പ്രതീക്ഷിക്കാത്ത നേരത്ത് ആന പ്രസവിച്ചു, ശുശ്രൂഷിച്ച് ആനക്കൂട്ടം; വൈറലായി വീഡിയോ

By Web Team  |  First Published Nov 2, 2022, 2:21 PM IST

ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൃദയസ്പർശിയായ വീഡിയോ എന്നാണ് ഏറിയ പങ്ക് ആളുകളും വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുള്ളത്.


കെനിയയിലെ ഒരു വന്യജീവി സങ്കേതത്തിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏറെ കൗതുകം നിറഞ്ഞ ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പൂർണ്ണ ഗർഭിണിയായിരുന്ന ഒരു ആന പ്രസവിക്കുന്നതും തുടർന്ന് ആശ്ചര്യത്തോടെ  ആനക്കൂട്ടം നിലത്ത് വീണു കിടക്കുന്ന ആനക്കുട്ടിയെ ശുശ്രൂഷിക്കുന്നതുമാണ്  വീഡിയോയിൽ.

ഷെൽഡ്രിക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് ആണ് ട്വിറ്ററിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. 25 സെക്കൻഡ് 
മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ നവജാത ശിശുവായ ആന നിലത്ത് കിടക്കുന്നതാണ് കാണിക്കുന്നത്. ആനക്കുട്ടിക്ക് സമീപം മറ്റ് ആനകൾ കൂടി നിൽക്കുന്നതും കാണാം. അമ്മയാന ആകണം കുഞ്ഞു പിറന്ന സന്തോഷത്തിൽ ചെവികളും തലയും ഇളക്കിയാട്ടുന്നതും കാണാം.

Latest Videos

undefined

ഞങ്ങളുടെ കൺമുമ്പിൽ പിറന്ന ആനക്കുട്ടി എന്ന കുറിപ്പിനോടൊപ്പം ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ അനാഥയായിരുന്ന മെലിയ തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയ നിമിഷം എന്നും കുറിപ്പിനോടൊപ്പം ചേർത്തിട്ടുണ്ട്. ഷെൽഡ്രിക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് നവജാതശിശുവിന് മിലോ എന്ന് പേരിട്ടു, പ്രിയപ്പെട്ടവൻ എന്നാണ് ഈ പേരിനർത്ഥം.

ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൃദയസ്പർശിയായ വീഡിയോ എന്നാണ് ഏറിയ പങ്ക് ആളുകളും വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുള്ളത്. കൂടാതെ വൈൽഡ് ലൈഫ് ട്രസ്റ്റ് ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആനക്കൂട്ടത്തിനിടയിൽ നിന്നും വലിയൊരു ശബ്ദം കേട്ട് വൈൽഡ് ലൈഫ് ട്രസ്റ്റിലെ ജീവനക്കാരൻ ഓടിയെത്തിയപ്പോഴാണ് പൂർണ്ണ ഗർഭിണിയായിരുന്നു മെലിയ പ്രസവിച്ച വിവരം അവർ അറിഞ്ഞത്. അപ്പോഴേക്കും മറ്റാനകൾ ഒന്നു ചേർന്നുനിന്ന് അവൾക്ക് പ്രസവിക്കാനുള്ള സൗകര്യം ഒരുക്കി നൽകിയിരുന്നു.

Baby elephant born before our eyes. This was the moment yesterday morning, when ex orphan Melia gave birth to her first calf! Incredible scenes. Read the full story at https://t.co/OFnA4XlihR pic.twitter.com/PBmjkl4oyf

— Sheldrick Wildlife Trust (@SheldrickTrust)
click me!