രാവിലെ അലാറം അടിച്ചാൽ സ്നൂസ് ചെയ്യുന്ന ശീലം മാറ്റണമെന്ന് പേഴ്സണൽ ഡെവലപ്മെന്റ് ഇൻഫ്ലുവൻസർ മെൽ റോബിൻസ്. അലാറം അടിച്ച ഉടൻ എഴുന്നേൽക്കുന്നത് ദിവസം മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ.
നമ്മുടെ ജീവിതശൈലികളിൽ ചെറുതായി ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ചിലപ്പോൾ നാം പ്രതീക്ഷിക്കുന്നതിലും വലിയ മാറ്റം അതു നമ്മുടെ ജീവിതത്തിൽ വരുത്തും. അത്തരത്തിലുള്ള ഒരുപാട് വീഡിയോകളും ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ നമ്മുടെ മുന്നിലെത്തിയിട്ടുണ്ടാവും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
പേഴ്സണൽ ഡെവലപ്മെന്റ് ഇൻഫ്ലുവൻസറായ മെൽ റോബിൻസ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നമ്മളിൽ ഏറെ ആളുകളും രാവിലെ അലാറം അടിച്ചു കഴിഞ്ഞാൽ അത് സ്നൂസ് ചെയ്ത് പിന്നെയും ഉറങ്ങുന്നവരാണ്. എത്രവട്ടം സ്നൂസ് ചെയ്യാൻ സാധിക്കുമോ എത്രയും നേരവും നമ്മളത് ചെയ്യും. എന്നാൽ, അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നാണ് മെൽ റോബിൻസ് തന്റെ വീഡിയോയിൽ പറയുന്നത്.
എപ്പോഴാണോ അലാറം ശബ്ദിക്കുന്നത് അപ്പോൾ തന്നെ എഴുന്നേറ്റ് നിങ്ങളുടെ ദിവസം തുടങ്ങുക എന്ന് വീഡിയോയിൽ പറയുന്നു. സ്‌നൂസ് ബട്ടൺ അമർത്തുകയേ ചെയ്യരുത്. കിടക്കയിൽ അങ്ങനെ തുടരുന്നത് നിങ്ങളുടെ അവസ്ഥയെ കൂടുതൽ വഷളാക്കും എന്നും വീഡിയോയിൽ പറയുന്നു. മാത്രമല്ല, എങ്ങനെയാണ് എഴുന്നേൽക്കേണ്ടത് എന്നും അവർ പറയുന്നുണ്ട്. അലാറം അടിക്കുമ്പോൾ അത് സ്നൂസ് ചെയ്ത് കിടക്കുന്നതിന് പകരം അഞ്ച് മുതൽ 5- 4- 3- 2- 1 എന്നിങ്ങനെ പിന്നോട്ട് എണ്ണുക. ഒന്ന് എണ്ണിക്കഴിഞ്ഞാലുടനെ ഒറ്റ എഴുന്നേൽക്കലായിരിക്കണം എന്നാണ് മെൽ റോബിൻസ് പറയുന്നത്.
വിവിധ പഠനങ്ങളും വിദഗ്ദ്ധരും എല്ലാം പറയുന്നത് ഇത് തന്നെയാണ്. അലാറം സ്നൂസ് ചെയ്യാതെ പെട്ടെന്ന് എഴുന്നേൽക്കുന്നത് നമ്മുടെ ദിവസം മെച്ചപ്പെടുത്തും. മെൽ പറയുന്നത് പ്രകാരം അഞ്ച് എന്ന് എണ്ണി തുടങ്ങുമ്പോൾ തന്നെ നാം എഴുന്നേൽക്കാനുള്ള തയ്യാറെടുപ്പിലായി കഴിഞ്ഞു എന്നാണ്.
ഇതിലില്ലാത്തതായി എന്തുണ്ട്, ആളുകളെ അമ്പരപ്പിച്ച് ഒരു ടാക്സി കാർ, വൈറലായി ചിത്രം