ഇരട്ടവാലനാണോ? അല്ല മൂവാലനാണ് സാറേ; ഇവനാണ് നുമ്മ പറഞ്ഞ, സ്പാറ്റുല-ടെയിൽഡ് ഹമ്മിംഗ്ബേർഡ് !

By Web Team  |  First Published Mar 13, 2024, 8:39 AM IST

ഇവയെ അങ്ങനെയൊന്നും കണ്ടുകിട്ടില്ല. അവയുടെ സ്വന്തം ആവാസവ്യവസ്ഥ അങ്ങ് പെറുവിലാണ്


രട്ടവാലനെ കണ്ടിട്ടുണ്ടോ? അതെ നമ്മുടെ 'കാടുമുഴക്കി പക്ഷി' (Racket-tailed drongo) തന്നെ. നല്ല എണ്ണക്കറുപ്പില്‍ അല്പം മെലിഞ്ഞ് നീണ്ട് ഇലക്ട്രിക്ക് കമ്പിയിലും മരക്കൊമ്പിലും ഇരുന്ന് താഴെയ്ക്ക് നീട്ടിയിട്ട തന്‍റെ നീണ്ട വാലിളക്കി നമ്മുടെ ശ്രദ്ധ നേടാറുള്ള ആ പക്ഷി. അവന്‍ തന്നെ. കരാളൻ ചാത്തൻ, ഇരട്ടവാലൻ പക്ഷി എന്നീ പേരുകളും കാടുമുഴക്കിക്ക് കേരളത്തിലുണ്ട്. ആനറാഞ്ചി പക്ഷിയുടെ വർഗ്ഗത്തിലെ ഏറ്റവും വലിയ പക്ഷിയാണിത്. പറഞ്ഞ് വരുന്നത് പക്ഷേ, കാടുമുഴക്കിയെ കുറിച്ചല്ല. കാടുമുഴക്കിയുടെ കറുത്ത സൌന്ദര്യത്തെ തന്‍റെ നിറവൈവിധ്യം കൊണ്ട് വെല്ലുവിളിക്കുന്ന സ്പാറ്റുല-ടെയിൽഡ് ഹമ്മിംഗ്ബേർഡിനെ (Spatula-tailed Hummingbird - Loddigesia mirabilis) കുറിച്ചാണ്. 

കഴിഞ്ഞ ദിവസം അല്‍വാരോ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച സ്പാറ്റുല ടെയിൽഡ് ഹമ്മിംഗ്ബേർഡിന്‍റെ വീഡിയോ ആളുകളെ ഏറെ ആകര്‍ഷിച്ചു. ഇവയ്ക്ക് നമ്മുടെ കാടുമുഴക്കിയെ പോലെ ഇരട്ടവാലുകളുണ്ട്. ഒപ്പം ഇരട്ടവാലുകള്‍ക്കിടയില്‍ നിന്നും നീണ്ട് നില്‍ക്കുന്ന മറ്റൊരു വാലുകൂടിയുണ്ട്. പക്ഷേ മൂന്നാമത്തെ വാലിന്‍റെ തുമ്പത്ത് തൂവലുകളില്ലെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. നിരവധി ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന പക്ഷിയാണ് കാടുമുഴക്കി. സമാനമായ രീതിയില്‍ വിവിധതരം ശബ്ദങ്ങള്‍ സ്പാറ്റുല-ടെയിൽഡ് ഹമ്മിംഗ്ബേർഡും സൃഷ്ടിക്കുന്നു. പക്ഷേ, ഇവയെ അങ്ങനെയൊന്നും കണ്ടുകിട്ടില്ല. അവയുടെ സ്വന്തം ആവാസവ്യവസ്ഥ അങ്ങ് പെറുവിലാണ്. വടക്കന്‍ പെറുവിലെ ഉയര്‍ന്ന വനമേഖലയായ ഉത്കുബാംബയുടെ നദീതടത്തില്‍ മാത്രമാണ് ഈ വാലിളക്കി പക്ഷിയുള്ളത്. 

Latest Videos

'എന്‍റെ പാട്ടില്‍ ദയവായി ഫിസിക്സ് തെരയരുതെ'ന്ന് പാക് ഗായകന്‍; വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ വൈറല്‍ !

തത്സമയ ക്ലാസിനിടെ ടീച്ചറോട്. തന്നെ വിവാഹം കഴിക്കാമോയെന്ന് അധ്യാപകന്‍റെ ചോദ്യം; വീഡിയോ വൈറല്‍

ഒരു മരക്കൊമ്പില്‍ ഇരുന്ന് തന്‍റെ ഇരട്ടവാലുകള്‍ രണ്ട് വശങ്ങളിലേക്കായി വിരിച്ച് വച്ചതിന് പിന്നാലെ പറന്ന് പോകുന്ന പക്ഷിയുടെ വീഡിയോ ഇതിനകം ഏഴരലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു. ഒരു കോടി പത്തൊമ്പത് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ഇത്തരം പക്ഷികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ തന്നെ പറ്റുന്നില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഇന്ന് ഭൂമിയില്‍ ഏതാണ്ട് 1000 - 2000 സ്പാറ്റുലെറ്റൈൽ ഹമ്മിംഗ് ബേർഡുകൾ മാത്രമേ ജീവിച്ചിരിപ്പുള്ളൂവെന്നും ഇവയെ വംശനാശഭീഷണി നേരിടുന്ന ഇനമായി തിരിച്ചിരിക്കുകയാണെന്നും മറ്റൊരു കാഴ്ചക്കാരനെഴുതി. നിരവധി പേര്‍ തങ്ങളുടെ അത്ഭുതവും സ്നേഹവും ഇമോജികളിലൂടെ അറിയിച്ചു. 

ഡച്ച് സാങ്കേതിക വിദ്യയല്ല ഇത്, ചൈനീസ്; പ്രളയത്തെ പ്രതിരോധിക്കാന്‍ സ്പോഞ്ച് നഗരങ്ങള്‍!

click me!