എലികള്‍ 'ഒസിഡി' പ്രശ്നമുള്ളവരാണോ? വീഡിയോ കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !

By Web Team  |  First Published Jan 10, 2024, 9:05 AM IST

"എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. എലി അടുക്കി വയ്ക്കുന്നത് ഞാൻ കണ്ടു, എല്ലാ സാധനങ്ങളും അവൻ പെട്ടിയിലേക്ക് മാറ്റി വച്ചു. പ്ലാസ്റ്റിക് കഷണങ്ങൾ, നട്ട്സ്, ബോൾട്ടുകൾ എല്ലാം. ഞാൻ ഇപ്പോൾ മേശപ്പുറം വൃത്തിയാക്കാൻ മെനക്കെടാറില്ല.  എല്ലാം അവൻ നോക്കുമെന്ന് എനിക്കറിയാം. നൂറില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും എലി അത് വൃത്തിയാക്കിയിടും.' 



ലികള്‍ രോഗവാഹകരായ ജീവികളാണെന്നും അവയെ പൊതുഇടത്തില്‍ നിന്നും ഒഴിവാക്കുകയാണ് പൊതുസമൂഹത്തിന്‍റെ ആരോഗ്യസുരക്ഷയ്ക്ക് ഗുണകരമെന്നുമാണ് പൊതുധാരണ. എന്നാല്‍ ഈ ധാരണയെ അട്ടിമറിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം യൂറ്റ്യൂബില്‍ പങ്കുവയ്ക്കപ്പെട്ടു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും റിട്ടയേഴ്ഡ് പോസ്റ്റ്മാനുമായ റോഡ്‌നി ഹോൾബ്രൂക്കിന്‍റെ (75) മേശപ്പുറത്ത് നിന്നുമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ എലികള്‍ക്കെതിരെയുള്ള മനുഷ്യരുടെ പൊതുധാരണയെ ചോദ്യം ചെയ്തത് പങ്കവയ്ക്കപ്പെട്ടത്. 

രാത്രിയില്‍ മേശപ്പുറത്തുണ്ടായിരുന്ന ചെറിയ ലോഹ വസ്തുക്കൾ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മേശപ്പുറത്തുള്ള പെട്ടിയില്‍ തിരിച്ചെത്തുന്നത് എങ്ങനെയെന്ന് അദ്ദേഹത്തിന് അത്ഭുതമായിരുന്നു. ഇതിനെ തുടര്‍ന്ന് സിസിടിവി ഘടിപ്പിച്ചപ്പോഴാണ് ആളെ കണ്ടെത്തിയത്. അതൊരു എലിയായിരുന്നു. റോഡ്‌നി ഹോൾബ്രൂക്കിന്‍റെ മേശപ്പുറത്ത് ഒരു വലിയ ബാസ്കറ്റും മേശപ്പുറം നിറയെ അല്ലറചില്ലറ വസ്തുക്കളും കൊണ്ട് നിറച്ച അവസ്ഥയിലായിരുന്നു. മേശപ്പുറത്തേക്ക് തിരിച്ച് വച്ച ഒരു സിസിടിവി ക്യാമറയില്‍ ഒരു എലി പ്രത്യക്ഷപ്പെടുകയും മേശപ്പുറത്ത് നിന്ന് ഓരോ വസ്തുക്കളായി കടിച്ചെടുത്ത് ബാസ്ക്കറ്റിലേക്ക് കൊണ്ടിടുന്നു. ഇത്തരത്തില്‍ എലി മേശപ്പുറം മുഴുവനും വൃത്തിയാക്കുന്നു. രാത്രിയില്‍ അലങ്കോലമാക്കപ്പെട്ട മേശപ്പുറം രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ 'ക്ലീന്‍'.  വീഡിയോ ഗാര്‍ഡിയന്‍ യൂറ്റ്യൂബില്‍ പങ്കുവച്ചു. 

Latest Videos

കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് ആയിരമല്ല, പതിനായിരമല്ല, ഒരു ലക്ഷം രൂപ സമ്മാനം !

ലോകാവസാനത്തോളം ഓർക്കാന്‍; കിന്‍റർഗാർട്ടൻ വിദ്യാർത്ഥികളെ സാക്ഷികളാക്കി അധ്യാപകരുടെ വിവാഹം!

75-കാരനായ ഹോൾബ്രൂക്ക്  'വെൽഷ് ടിഡി മൗസ്' എന്ന് എലിയെ പേരുമിട്ടു. ക്യാമറ സ്ഥാപിക്കുന്നതിനെ കുറിച്ച് ബ്രൂക്ക് ബിബിസിയോട് പറഞ്ഞത്, 'ഇത് മാസങ്ങളായി നടക്കുന്നു. വെൽഷ് ടിഡി മൗസ്  (Welsh Tidy Mouse) എന്ന് ഞാൻ അവനെ വിളിക്കുന്നു. ആദ്യം, പക്ഷികൾക്കായി വെച്ചിരുന്ന ചില ഭക്ഷണങ്ങൾ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പഴയ ഷൂവിന്‍റെ ഉള്ളിലെത്തുന്നത് ശ്രദ്ധിച്ചു. അങ്ങനെ ഞാൻ ഒരു ക്യാമറ വച്ചു.' എന്നാണ്. "എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. എലി അടുക്കി വയ്ക്കുന്നത് ഞാൻ കണ്ടു, എല്ലാ സാധനങ്ങളും അവൻ പെട്ടിയിലേക്ക് മാറ്റി വച്ചു. പ്ലാസ്റ്റിക് കഷണങ്ങൾ, നട്ട്സ്, ബോൾട്ടുകൾ എല്ലാം. ഞാൻ ഇപ്പോൾ മേശപ്പുറം വൃത്തിയാക്കാൻ മെനക്കെടാറില്ല.  എല്ലാം അവൻ നോക്കുമെന്ന് എനിക്കറിയാം. നൂറില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും എലി അത് വൃത്തിയാക്കിയിടും.'  വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത് എലിക്ക് ഒസിഡി (Obsessive–compulsive disorder) പ്രശ്നമാണെന്നായിരുന്നു. 

വീട്ടുവാടക കുതിച്ചുയരുന്നു, വാഹനങ്ങള്‍ രൂപം മാറി വീടുകളാകുന്നെന്ന് റിപ്പോര്‍ട്ട്

click me!