ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും സുരക്ഷിതമായ വിമാന അപകടമാണ് ഇതെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ അഭിപ്രായം.
വിമാനാപകടം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ചങ്കിടിക്കും. 2020 ആഗസ്റ്റ് 7 നാണ് കേരളത്തെ നടുക്കിയ കോഴിക്കോട് കരിപ്പൂര്‍ വിമാനാപകടം ഉണ്ടായത്. 21 പേരുടെ മരണത്തിനിടയാക്കിയ ആ ദുരന്തത്തിന്‍റെ വേദനകളും പേറി 150 ഓളം പേര്‍ ഇന്നും ജീവിക്കുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു 'വിമാനാപകട വീഡിയോ' സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. കാരണം ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും സുരക്ഷിതമായ ഒരു വിമാനാപകടമാണ് അതെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ വിലയിരുത്തല്‍. കാരണം, ഇത് ആകാശത്തല്ല, റോഡിലാണ് സംഭവിച്ചതെന്നത് തന്നെ. റോഡില്‍ വിമാനാപകടമോ ? എന്ന് ആശ്ചര്യപ്പെടാന്‍ വരട്ടെ.
തിരക്കേറിയ റോഡില്‍ ഈ വിമാനം ഓടിച്ച് കൊണ്ട് പോയത് പൈലറ്റ് അല്ല. മറിച്ച് ഒരു ട്രക്ക് ഡ്രൈവറാണ്. അതെങ്ങനെ സാധിക്കുമെന്നാണെങ്കില്‍, അത് സാധിക്കുക മാത്രമല്ല, സംഭവിച്ചു എന്നതാണ്. വലിയ കണ്ടെനറുകള്‍ കൊണ്ട് പോകുന്ന, ഏതാണ്ട് 24 ടയറുകള്‍ ഘടിപ്പിച്ച വലിയ ട്രക്ക് ലോറിയില്‍ കയറ്റിയ ഒരു വിമാനം മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു അപകടം. റോഡിന് കുറുകെയുള്ള ഒരു ഇരുമ്പ് പാലത്തിന് അടിയില്‍ കൂടി വിമാനം സുഗമമായി കടന്ന് പോകുമെന്നാണ് ട്രക്ക് ഡ്രൈവര്‍ കരുതിയത്. എന്നാല്‍, സംഭവിച്ചത് മറ്റൊന്നായിരുന്നു. പാലത്തിന്‍റെ അടിവശം തട്ടി വിമാനത്തിന്‍റെ മുകള്‍ഭാഗം പൊളിഞ്ഞ് പോയി. ഒടുവില്‍, മുന്നോട്ടും പിന്നോട്ടും നീക്കാന്‍ പറ്റാതെ വിമാനം പാലത്തിന്‍റെ അടിയില്‍ കുടുങ്ങി. Indiasocial എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ചിത്രീകരിച്ചിരുന്നയാള്‍, 'ഭായി, എന്തൊരു വീഡിയോയാണ് നമ്മൾ ചെയ്തിരിക്കുന്നത്' എന്ന് ചോദിക്കുന്നത് കേള്‍ക്കാം. മാത്രമല്ല. വിമാനം കടന്ന് പോകുമ്പോള്‍ റോഡിന്‍റെ ഒരു വശത്തായി ഇന്ത്യന്‍ തപാല്‍ വകുപ്പിന്‍റെ ഒരു പരസ്യബോര്‍ഡും കാണാം.
അവന്‍റെ ഏകാന്തത അവസാനിപ്പിക്കണം; ബ്രിട്ടനില്‍ വിചിത്ര ആവശ്യവുമായി മൃഗസ്നേഹികള്‍ രംഗത്ത് !
Driver No. 1
byu/StepNeighbour inindiasocial
ജനിച്ചപ്പോഴേ റെക്കോർഡ് !! കാനഡയിൽ ജനിച്ച നവജാത ശിശുവിന് ഭാരം 6.71 കിലോഗ്രാം !
വീഡിയോ കണ്ട നിരവധി പേര്‍ തങ്ങളുടെ അമ്പരപ്പ് മറച്ച് വച്ചില്ല. മറ്റ് ചിലര്‍ തമാശകള്‍ പറഞ്ഞു. "എന്‍റെ ജീവിതത്തിൽ ഒരിക്കലെങ്കിലും ക്യാമറമാനെ പോല ആവേശഭരിതനാകാൻ ഞാൻ ആഗ്രഹിക്കുന്നു." എന്നായിരുന്നു ഒരാള്‍ എഴുതിയത്. “എയർലൈൻ ടവർ: നിങ്ങളുടെ സ്ഥാനം എന്താണ്? പൈലറ്റ്: ഞാൻ ഒരു ഫ്‌ളൈഓവറിന് താഴെ കുടുങ്ങിയ ട്രക്കിലാണ്" മറ്റൊരാള്‍ എയര്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ സംഭവങ്ങളെന്തായിരിക്കുമെന്ന് ഭാവനയില്‍ കണ്ടു. ഇതിനിടെ മറ്റൊരു കാഴ്ചക്കാരനെഴുതിയത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു യഥാര്‍ത്ഥ വിമാനത്തില്‍ എന്ത് സംഭവിക്കുമെന്നായിരുന്നു, അത് ഇങ്ങനെയായിരുന്നു. "ഞങ്ങൾക്ക് കുറച്ച് പ്രക്ഷുബ്ധതയുണ്ട്, ദയവായി നിങ്ങളുടെ സീറ്റ് ബെൽറ്റ് ഉറപ്പിക്കൂ" എന്ന്. മറ്റ് ചിലര്‍ വിമാനം എന്തിനാണ് ഇങ്ങനെ റോഡിലൂടെ കൊണ്ട് പോകുന്നത് എന്ന ചോദ്യം ഉയര്‍ത്തി. 'ആ വിമാനം മിക്കവാറും ഒരു ബോണിയാര്‍ഡിലേക്കുള്ള യാത്രയിലായിരുന്നു' എന്നായിരുന്നു ഒരാളുടെ മറുപടി. “ഇതൊരു പഴയ വീഡിയോയാണ്. ഹൈദ്രാബാദിലെ 'പിസ്ത ഹൗസ് വിമാനം' പോലെയുള്ള ഒരു റെസ്റ്റോറന്‍റിന്‍റെ നിര്‍മ്മാണത്തിനായി ഈ വിമാനം കൊണ്ടുപോകുകയായിരുന്നു.' മറ്റൊരാള്‍ എഴുതി. റോഡിലെ പാലങ്ങളുടെ ക്ലിയറന്‍സ് പരിശോധിക്കാതെ ഇവരെങ്ങനെയാണ് വിമാനവും കൊണ്ട് റോഡിലിറങ്ങിയത് എന്ന് മറ്റൊരു കാഴ്ചക്കാരന്‍ ചോദിച്ചു.