വീഡിയോയ്ക്ക് കാഴ്ചക്കാരെഴുതിയ കുറിപ്പുകളില്‍ ഹർ ഹർ മഹാദേവും, ജയ് ശ്രീരാമും ഏറെയായിരുന്നു. ഒപ്പം ഹൃദയത്തിന്‍റെ ചിത്രങ്ങളും ഏറെ പങ്കുവയ്ക്കപ്പെട്ടു.
വന്യജീവികളോടൊപ്പമുള്ള ജീവിതത്തില്‍ നിന്നും മനുഷ്യന്‍ സാമൂഹിക ജീവിതത്തിലേക്ക് കടന്നിട്ട് കാലമേറയായി. ഇന്നും മനുഷ്യന്, അവന്‍റെ ജീവിതസാഹചര്യങ്ങളില്‍ സഹായകമാകുന്ന മൃഗങ്ങളൊഴികെയുള്ള മറ്റെല്ലാ മൃഗങ്ങളും വന്യമൃഗമാണ്. അവയെ പ്രത്യേക പ്രദേശങ്ങളില്‍, അതിര്‍ത്തി തിരിച്ച വനങ്ങളിലോ, മൃഗശാലകളിലോ മാത്രം സംരക്ഷിക്കപ്പെടേണ്ടവയായി മാറ്റി നിർത്തപ്പെട്ടു. അങ്ങനെ വനം വകുപ്പും മൃഗശാലകളും ഉയര്‍ന്നു. എന്നാല്‍, ഇന്നും പഴമകളില്‍ പലതും ജീവിതത്തിന്‍റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരു ജനതയാണ് നമ്മുടേത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെമ്പാടുമുള്ള വിദൂര ഗ്രാമങ്ങളില്‍ ഇന്നും പാമ്പുകളെ വളർത്തി മെരുക്കി, പ്രദർശിപ്പിക്കുന്ന ഒരു ജനവിഭാഗം ചിതറിക്കിടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ അസ്ഥികളില്‍ മരവിപ്പ് പടര്‍ത്തുന്നതായിരുന്നു.
ഒരു കൈക്കുഞ്ഞ് ഒത്ത ഒരു മൂര്‍ഖനുമായി കളിക്കുന്ന വീഡിയോയായിരുന്നു അത്. ഒരുവേള മൂർഖന്‍റെ വായില്‍ കുട്ടി കൈയിടുമോയെന്ന് പോലും കാഴ്ചക്കാര്‍ ഭയന്ന് പോയി. ഇടയ്ക്ക് മൂർഖന്‍റെ പത്തിയില്‍ കുഞ്ഞ് പിടിക്കുന്നതും കാണാം. ഇടയ്ക്ക് പാമ്പില്‍ നിന്നും ശ്രദ്ധമാറുമ്പോള്‍ വീഡിയോ പകര്‍ത്തുന്ന ആളെ ശ്രദ്ധിക്കുന്ന കുട്ടിയെയും കാണാം. കുട്ടിയുടെ വലത് കൈ ചലിക്കുമ്പോള്‍ പാമ്പ് കൊത്താനായുന്നതും വീഡിയോയില്‍ വ്യക്തമാണ്. sonu.k1489 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എപ്പോഴാണ് വീഡിയോ പകര്‍ത്തിയതെന്നും വീഡിയോയില്‍ വ്യക്തമല്ല. ഒറ്റ ദിവസം കൊണ്ട് വീഡിയോ അഞ്ച് ലക്ഷം പേരാണ് കണ്ടത്.
സ്ഥിരമായി 'മൂക്കില്‍ തോണ്ടാറുണ്ടോ'?; നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു രോഗാവസ്ഥയെന്ന് ഗവേഷകര്‍
വീഡിയോയ്ക്ക് കാഴ്ചക്കാരെഴുതിയ കുറിപ്പികളില്‍ ഹർ ഹർ മഹാദേവും, ജയ് ശ്രീരാമും ഏറെയായിരുന്നു. ഒപ്പം ഹൃദയത്തിന്‍റെ ചിത്രങ്ങളും ഏറെ പങ്കുവയ്ക്കപ്പെട്ടു. അതേ സമയം ചില കാഴ്ചക്കാര്‍ യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് വന്നു. വീഡിയോയ്ക്ക് വേണ്ടിയാണെങ്കിലും ഇത്രയും ചെറിയ കുട്ടികളെ പാമ്പുകളുമായി ഇടപഴകാന്‍ അനുവദിക്കരുതെന്ന് ചിലർ എഴുതി. മറ്റ് ചിലര്‍ എല്ലാവരുടെയും ജീവന്‍ പ്രധാനമാണെന്നും. കുട്ടികളെ കൊണ്ട് ഇത്തരം പ്രവർത്തികള്‍ ചെയ്യിക്കരുതെന്നും കുറിച്ചു. ചിലര്‍ പാമ്പിന്‍റെ വേഗതയെ കുറിച്ചും കുട്ടിയുടെ നിഷ്ക്കളങ്കതയെ കുറിച്ചും സൂചിപ്പിച്ചു. മറ്റ് ചിലര്‍ ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിന് വീഡിയോ പകർത്തിയ ആള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
കാലനല്ല സാറേ... പോലീസാ !; പോത്തിന്‍റെ പുറത്തേറി പട്രോളിംഗ് നടത്തുന്ന 'ബഫല്ലോ സോള്‍ജിയേഴ്സ്' !