'സാറമ്മാരായാൽ ഇങ്ങനെ വേണം'; കുട്ടികൾക്കൊപ്പം ചുവട് വച്ച് അധ്യാപകൻ: വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Web Team  |  First Published Sep 16, 2024, 9:48 AM IST


"ആ പരിപാടി  അധ്യാപകന്‍ കൊണ്ട് പോയി" എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ പ്രശംസിച്ചത്. 'ഞാനും ഇതുപോലൊരു കോളേജ് അർഹിക്കുന്നു' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.



ധ്യാപകരും വിദ്യാർത്ഥികളുമായുള്ള ബന്ധം ഏങ്ങനെയുള്ളതായിരിക്കണം എന്നത് ഇന്നും ഒരു തര്‍ക്കവിഷയമാണ്. കുട്ടികളോടൊപ്പം അവരില്‍ ഒരാളായി മാറണമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോള്‍ കുട്ടികളില്‍ അനുസരണ ശീലം വളർത്താന്‍ അധ്യാപകർ 'സ്ട്രിക്റ്റാ'യിരിക്കണമെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു. ആത്യന്തികമായി കുട്ടുകളുടെ ഉന്നമനമാണ് വിഷയമെങ്കിലും ഇവിടെയും അഭിപ്രായം രണ്ടാണ്. ഇതിനിടെയാണ്  ഗോവിന്ദയുടെ 'യുപി വാല തുംക' എന്ന ക്ലാസിക് ബോളിവുഡ് പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന്‍ കുട്ടികളുടെ കൂടെ നൃത്തം ചവിട്ടുന്ന വീഡിയോ വൈറലായത്.  

ഛത്തീസ്ഗഡിലെ ഒപി ജിൻഡാൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ക്ലിപ്പ്, ആദർശ് ആഗ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് പങ്കുവച്ചത്. വീഡിയോ ഏതാണ്ട് 90 ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടപ്പോള്‍ 12 ലക്ഷത്തോളം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. വീഡിയോയില്‍ നൃത്തം ചെയ്യാനായി ഒരു വിദ്യാര്‍ത്ഥി എത്തുമ്പോള്‍ നില്‍ക്കാനായി അനൌണ്‍സ്മെന്‍റ് എത്തുന്നു. തുടർന്ന് അധ്യാപകനെ സ്റ്റേജിലേക്ക് വിളിക്കുകയും ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇരുവരും കറുത്ത പാന്‍റും ഷർട്ടുമാണ് ധരിച്ചിരുന്നത്. നൃത്തത്തിനിടെ അധ്യാപകന്‍ തന്‍റെ കൈയിലിരുന്ന കൂളിംഗ് ഗ്ലാസ് ധരിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം കൈയടിക്കുന്നതും കേള്‍ക്കാം. ഇരുവരുടെയും ചലനങ്ങളിലെ ഏകതാനത നൃത്തം ഏറെ ആസ്വദ്യകരമാക്കി. 

Latest Videos

undefined

നിങ്ങളുടെ വിശപ്പ് ഇന്ത്യയിൽ നിന്നല്ലേയെന്ന് ചോദിച്ച ബിബിസി അവതാരകനെ തേച്ച് ഒട്ടിച്ച് ഇന്ത്യൻ ഷെഫ്; വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Adarsh Ag. (@iamadarshag)

മൃതദേഹങ്ങള്‍ സംസ്കരിക്കില്ല, സൂക്ഷിച്ച് വയ്ക്കും; പിന്നെ വര്‍ഷാവര്‍ഷം പുറത്തെടുത്ത് ആഘോഷിക്കുന്ന ജനത

"ആ പരിപാടി  അധ്യാപകന്‍ കൊണ്ട് പോയി" എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ പ്രശംസിച്ചത്. 'ഞാനും ഇതുപോലൊരു കോളേജ് അർഹിക്കുന്നു' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "വളരെ നന്നായിരിക്കുന്നു.! ഞാൻ ഈ വീഡിയോ ഏഴോ എട്ടോ തവണ കണ്ടു,"  മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ ആവേശം അടയ്ക്കാന്‍ പറ്റാതെ എഴുതി. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത 1997 ല്‍ പുറത്തിറങ്ങിയ ഗോവിന്ദ നായകനായ ഹീറോ നമ്പർ 1 എന്ന ഹിറ്റ് ബോളിവുഡ് സിനിമയില്‍ നിന്നുള്ള ഗാനത്തിനാണ് അധ്യാപകന്‍ നൃത്തം ചവിട്ടിയതെന്ന് '90 കളിലെ തലമുറ ഓർത്തെടുത്തു. 

26 വർഷം മുമ്പ് മൂക്കില്‍ പോയ കളിപ്പാട്ട കഷ്ണം നിസാരമായി പുറത്തെടുത്ത അനുഭവം പങ്കുവച്ച് യുവാവ്; വീഡിയ വൈറൽ
 

click me!