അസാമാന്യ ധൈര്യം തന്നെ; സിംഹത്തിന്‍റെ വെള്ളം കുടി മുട്ടിച്ച ആമയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Web Team  |  First Published Jul 17, 2024, 2:46 PM IST

സിംഹം എവിടെ നിന്ന് വെള്ളം കുടിക്കുന്നുവോ അവിടെ ആമയും എത്തും. ഒടുവില്‍ സിംഹത്തിന്‍റെ വായിലേക്ക് കയറാന്‍ ആമ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. 



രയിലെ മൃഗങ്ങളില്‍ ഏറ്റവും ശക്തനാണ് സിംഹം. മറ്റ് മൃഗങ്ങളുടെയെല്ലാം പേടി സ്വപ്നം. എന്നാല്‍ ഒരു ആമയ്ക്ക് സിംഹത്തിന്‍റെ വെള്ളം കുടി മുട്ടിക്കാന്‍ കഴിയുമോ? കഴിയുമെന്ന് തെളിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ വീഡിയോ ഏറ്റെടുത്തു. ദാഹിച്ച് വലഞ്ഞ ഒരു സിംഹം വെള്ളം കുടിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അല്പനേരം കുടിച്ച് കഴിയുമ്പോഴേക്കും ഒരു ആമ സിംഹത്തിന് അടുത്തേക്ക് നീന്തിയെത്തുന്നു. ആമയെ കണ്ട് സിംഹം അല്പം മാറി വെള്ളം കുടി തുടരുന്നു. എന്നാല്‍ ആമ വിടാതെ അവിടെയും എത്തി. സിംഹം എവിടെ നിന്ന് വെള്ളം കുടിക്കുന്നുവോ അവിടെ ആമയും എത്തും. ഒടുവില്‍ സിംഹത്തിന്‍റെ വായിലേക്ക് കയറാന്‍ ആമ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. 

'വെള്ളം നനയാതെ നോക്കണം'; ഷൂ നനയാതിരിക്കാന്‍ യുവാവിന്‍റെ സാഹസം, ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ

This lion really told the turtle to go that way 😂 pic.twitter.com/Mqmf1HQ1kQ

— Nature is Amazing ☘️ (@AMAZlNGNATURE)

Latest Videos

undefined

വരണമാല്യം അണിയിക്കാൻ തുടങ്ങവെ, വധു മാറിയെന്ന് ആരോപിച്ച് വരൻ വിവാഹത്തിൽ നിന്ന് പിന്‍വാങ്ങി, പിന്നാലെ ട്വിസ്റ്റ്

'സിംഹം ശരിക്കും ആമയോട് ആ വഴി പോകാൻ പറഞ്ഞു' എന്ന കുറിപ്പോടെ നാച്വർ ഈസ് അമൈസിംഗ്  എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളെ വീഡിയോ ആകര്‍ഷിച്ചു. വീഡിയോ ഇതിനകം കണ്ടത് ഒരു കോടി പതിമൂന്ന് ലക്ഷം ആളുകള്‍. വീഡിയോയ്ക്ക താഴെ കരിമ്പുലിയെ സ്നേഹത്തോടെ നക്കുന്ന സിംഹത്തിന്‍റെയും കടുവകുഞ്ഞും സിംഹ കുഞ്ഞും തമ്മില്‍ അടികൂടുന്നതിന്‍റെയും പൂച്ചയുടെ അടുത്ത് പോയി ശല്യം ചെയ്യുന്ന ആമയുടെയും വെയില്‍ കൊള്ളാതിരിക്കാന്‍ വലിയൊരു ഇലയും കടിച്ച് പിടിച്ച് നടക്കുന്ന സിംഹത്തിന്‍റെയും രസകരമായ വീഡിയോകള്‍ മറ്റ് ചിലര്‍ പങ്കുവച്ചു. കുറിപ്പുകളെഴുതിയ പലരും സിംഹത്തിന്‍റെ ഔദാര്യത്തെ പ്രശംസിച്ചു. മറ്റ് ചിലര്‍ സിംഹത്തിന്‍റെ വായിലേക്ക് കയറാന്‍ ശ്രമിച്ച ആമയുടെ ധൈര്യത്തെ പ്രശംസിച്ചു. 

തീറ്റയുമില്ല കുടിയുമില്ല, യാത്രയിൽ ഉടനീളം അനാവശ്യ ടെൻഷൻ; പരിശോധനയിൽ കുടുങ്ങിയത് 69 ലക്ഷം രൂപയുടെ സ്വർണം

click me!